twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പത്ത് തവണ അഭിനയിച്ചിട്ടും ശരിയായില്ല; ക്യാമറമാന്റെ ശ്രദ്ധ കുറവാണെന്ന് അറിഞ്ഞപ്പോള്‍ പൃഥ്വി പറഞ്ഞത്?

    By Rohini
    |

    സൂപ്പര്‍ താരങ്ങളെ സൂപ്പര്‍ താരങ്ങളാക്കുന്നത് അവര്‍ ചെയ്യന്ന കഥാപാത്രങ്ങള്‍ കൊണ്ട് മാത്രമല്ല, ലൊക്കെഷനിലും പൊതു ഇടത്തും ഉള്ള അവരുടെ പെരുമാറ്റവും ക്ഷമയുമൊക്കെയാണ്. പൃഥ്വിരാജ് യുവ സൂപ്പര്‍സ്റ്റാര്‍ ആണെന്ന് പറയുന്നത് ഇതുകൊണ്ടൊക്കെയാണ്.

    പൃഥ്വിയുടെ മകളെ നോക്കുക എന്ന് പറഞ്ഞാല്‍ പത്താനയെ മേക്കുന്നതിന് സമം; മല്ലിക പറയുന്നുപൃഥ്വിയുടെ മകളെ നോക്കുക എന്ന് പറഞ്ഞാല്‍ പത്താനയെ മേക്കുന്നതിന് സമം; മല്ലിക പറയുന്നു

    ലൊക്കേനില്‍ ഒരു രംഗം പത്തില്‍ കൂടുതല്‍ തവണ ചെയ്തിട്ടും ശരിയായില്ല. പിന്നീട് അത് ഛായാഗ്രാഹകന്റെ ശ്രദ്ധ കുറവാണെന്ന് പറഞ്ഞപ്പോള്‍, ഒരു മടിയും കൂടാതെ നമുക്ക് ഒരിക്കല്‍ കൂടെ നോക്കാം എന്ന് പറയുകയാണ് പൃഥ്വി ചെയ്തത്.

    ആദം ജോആന്‍

    ആദം ജോആന്‍

    ആദം ജോആന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഭവം. ഈ വര്‍ഷം റിലീസ് ചെയ്ത് പൃഥ്വിയുടെ മികച്ച ചിത്രമാണ് ആദം ജോആന്‍. സ്‌കോട്ട്‌ലാന്റ് പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിന്റെ ഓരോ ഫ്രെയിമും അത്രയേറെ മനോഹരമായിരുന്നു.

    ജീത്തു പറഞ്ഞു

    ജീത്തു പറഞ്ഞു

    ജീത്തു ദാമോദരനാണ് ആദം ജോആണിന്റെ ഛായാഗ്രാഹകന്‍. ചിത്രത്തിന്റെ വിശേങ്ങള്‍ പങ്കുവച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് പൃഥ്വിരാജിന്റെ ക്ഷമയെ കുറിച്ച് ജീത്തു വാചാലനായത്.

    പത്ത് തവണ ചെയ്തു

    പത്ത് തവണ ചെയ്തു

    പത്ത് തവണ ഒരു സീന്‍ ഷൂട്ട് ചെയ്തിട്ടും ശരിയാവാതെ വന്നതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ്, ലെന്‍സിന്റെ കുഴപ്പമാണെന്ന് മനസ്സിലായത്. അപ്പോഴും പൃഥ്വി ക്ഷമയോടെ അടുത്ത ലെന്‍സിട്ട് തുടരാം എന്ന് പറയുകയായിരുന്നുവത്രെ.

    ഫോക്കസ് കിട്ടിയില്ല

    ഫോക്കസ് കിട്ടിയില്ല

    പൃഥ്വി ബൈക്കില്‍ വരുന്ന രംഗമാണ് ഷൂട്ടി ചെയ്യുന്നത്. എത്ര ശ്രമിച്ചിട്ടും ഫോക്കസ് കൃത്യമാവുന്നില്ല. എന്നാല്‍ പൃഥ്വി സംയമനത്തോടെ വീണ്ടും വീണ്ടും അഭിനയിച്ചുകൊണ്ടേയിരുന്നു. പിന്നീടാണ് മനസ്സിലാത് ലെന്‍സ് ഉപയോഗിച്ച തകരാണാണ് എന്ന്. ഇത് പൃഥ്വിയോട് പറഞ്ഞപ്പോള്‍, മറ്റൊരു ലെന്‍സിട്ട് തുടരാം എന്നാണ് അദ്ദേഹം പറഞ്ഞത്.

    എല്ലാത്തിലും കൃത്യത

    എല്ലാത്തിലും കൃത്യത

    എപ്പോഴും കൃത്യമായ അഭിപ്രായം പ്രകടിപ്പിയ്ക്കുന്ന നടനാണ് പൃഥ്വി. ഓരോ രംഗത്തിന് മുന്‍പും അദ്ദേഹം ആ സീനില്‍ ഏത് ലെന്‍സാണ് ഉപയോഗിക്കുന്നത്, ഏത് ആംഗിളില്‍ വച്ചാണ് ഷൂട്ട് ചെയ്യുന്നത് എന്നൊക്കെ ചോദിക്കും.

    പൃഥ്വിയ്ക്ക് എല്ലാം അറിയാം

    പൃഥ്വിയ്ക്ക് എല്ലാം അറിയാം

    പലപ്പോഴും അദ്ദേഹം തന്നെ ഫോക്കസ് പോയിന്റുകള്‍ കൃത്യമായി പറഞ്ഞു തരും. നമ്മള്‍ ഏതെങ്കിലും കാര്യത്തില്‍ ആശയക്കുഴപ്പത്തില്‍ നില്‍ക്കുകയാണെങ്കില്‍ പൃഥ്വിയുടെ ചെറിയ അഭിപ്രായങ്ങള്‍ മതിയാവും ശരിയാക്കാന്‍-ജിത്തു ദാമോദരന്‍ പറഞ്ഞു.

    English summary
    Prithviraj knows all camera techniques says Jeethu Damodaran
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X