»   » ഹിന്ദി പൃഥ്വിയെ വെള്ളം കുടിപ്പിയ്ക്കുന്നു

ഹിന്ദി പൃഥ്വിയെ വെള്ളം കുടിപ്പിയ്ക്കുന്നു

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/prithviraj-language-woes-2-aid0032.html">Next »</a></li></ul>
ദക്ഷിണേന്ത്യയില്‍ ഇംഗ്ലീഷ് അറിയാവുന്ന നടനേതാണെന്ന് ചോദിച്ചാല്‍ കണ്ണുമടച്ച ഉത്തരം പറയാം പൃഥ്വിരാജാണ് ആളെന്ന്്. പൃഥ്വിയെ കളിയാക്കാനും പരിഹാസ്യനാക്കാനും ഏറെ ഉപയോഗിക്കപ്പെട്ട ചോദ്യവും ഉത്തരവുമായിരുന്നു ഇത്. പൃഥ്വിയുടെ ആദ്യ ബോളിവുഡ് ചിത്രമായ അയ്യായുടെ ഷൂട്ടിങ് തുടങ്ങിയപ്പോഴും നടന്‍ ഭാഷയുടെ പേരില്‍ ഏറെ കളിയാക്കലുകള്‍ക്ക് ഇരയായി.

പൃഥ്വിയ്ക്ക് ഹിന്ദി അറിയില്ലെന്നും ഭാര്യ സുപ്രിയയുടെ ശിക്ഷണത്തില്‍ നടന്‍ ഹിന്ദി പഠിയ്ക്കുകയാണെന്നുമൊക്കെയായിരുന്നു ആക്ഷേപങ്ങള്‍. ്‌നാലിതെല്ലാം അടിസ്ഥാനരഹിതമാണെന്നും പിന്നീട് വിശദീകരണങ്ങള്‍ വന്നു.

എന്നാല്‍ ഈ ഗോസിപ്പില്‍ ലേശം കഴമ്പുണ്ടെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. റാണി മുഖര്‍ജി നായികയാവുന്ന അയ്യായിലെ ഡയലോഗുകള്‍ പൃഥ്വിയെ വെള്ളം കുടിപ്പിയ്ക്കുകയാണത്രേ. സിനിമയിലെ ഡയലോഗുകള്‍ പഠിച്ചെടുക്കാന്‍ നടന്‍ കഷ്ടപ്പെടുന്നുണ്ടെന്നും ബി ടൗണിലെ മീഡിയകളുടെ റിപ്പോര്‍ട്ടിലുണ്ട്.

മലയാളവും തമിഴും പിന്നെ ഇംഗ്ലീഷും അനായാസമായി സംസാരിയ്ക്കുന്ന പൃഥ്വിയ്ക്ക് ഹിന്ദി ഡയലോഗുകള്‍ അങ്ങനെ വഴങ്ങുന്നില്ലെന്നാണ് ലൊക്കേഷനിലെ അണിയറസംസാരം. തിരക്കഥ കടുപ്പമായതും പ്രാദേശിക ഭാഷയിലെ ശൈലിയും നടന് പ്രശ്‌നമായിട്ടുണ്ടെന്ന് സൂചനകളുണ്ട്.

എന്തായാലും ഈ കുഴപ്പങ്ങളെല്ലാം മറികടക്കാന്‍ മണിക്കൂറുകള്‍ കുത്തിയിരുന്ന് സ്‌ക്രിപ്റ്റ് പഠിച്ചാണ് നടന്‍ അഭിനയിക്കുന്നതത്രേ.
അടുത്ത പേജില്‍
പൃഥ്വിയുടെ ബോളിവുഡ് സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി

<ul id="pagination-digg"><li class="next"><a href="/news/prithviraj-language-woes-2-aid0032.html">Next »</a></li></ul>
English summary
Prithviraj who is making his debut opposite Rani Mukerji in Aiyaa is apparently finding it difficult to learn his Hindi lines considering the actor is not too familiar with the language,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam