വിട്ടു കൊടുക്കാതെ പൃഥ്വിരാജ്! 3 കോടി രൂപയുടെ കാർ, ഒന്നാം നമ്പറിനു താരം നൽകിയത് ലക്ഷങ്ങൾ...

KLC.N.1 എന്ന നമ്പർ പൃഥ്വി ഏഴ് ലക്ഷം രൂപയ്ക്കാണ് സ്വന്തമാക്കിയത്.

നടൻ പൃഥ്വിരാജ് മൂന്നര കോടിയോളം രൂപ മുടക്കി ആഡംബര കാർ വാങ്ങിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ജർമ്മൻ കമ്പനിയായ ലംബോർഗിയുടെ ഹുറാക്കാൻ എന്ന വാഹനമാണ് പൃഥ്വി സ്വന്തമാക്കിയിത്. എന്നാൽ ഇപ്പോൾ താരത്തിന്റെ വാനത്തിന്റെ ന‌മ്പറാണ് ചർച്ച വിഷയമായിരിക്കുന്നത്. വാഹനത്തിന് ഒന്നാം നമ്പർ കിട്ടാൻ പൃഥ്വി ചെലവാക്കിയത് ലക്ഷങ്ങളാണത്രേ. തിങ്കളാഴ്ച എറണാകുളം ആർടി ഒ ഓഫീസിൽ നടന്ന ലേലത്തിൽ KLC.N.1 എന്ന നമ്പർ പൃഥ്വി ഏഴ് ലക്ഷം രൂപയ്ക്കാണ് സ്വന്തമാക്കിയത്.മാതൃഭൂമി റിപ്പോർട്ടു ചെയ്യുന്നുണ്ട്.

prithiraj

10,000 രൂപയിലാണ് ലേലം ആരംഭിച്ചത്. 5 ലക്ഷമായപ്പോഴേയ്ക്കും പൃഥ്വിയുടെ പ്രതിനിധി ആറു ലക്ഷം രൂപ വിളിച്ച് ലേലം ഉറപ്പിക്കുകയായിരുന്നു. നേരത്തെ ഒരു ലക്ഷം രൂപ ഫീസടച്ചാണ് പൃഥ്വി ബുക്ക് ചെയ്തത്. പൃഥ്വിരാജിനെ കൂടാതെ നാലു പേരും ഇതേ വണ്ടി നമ്പറിനു വേണ്ട അധികൃതരെ സമീപിച്ചിരുന്നു. തുടർന്നാണ് ലേലം നടത്താൻ തീരുമാനിച്ചത്.

മാർച്ച് മാസം ബെംഗളുരുവിൽ ബുക്ക് ചെയ്ത് വാഹനം ഫെബ്രുവരി 28നാണ് പൃഥ്വിയുടെ വീട്ടിലെത്തിയത്. ലംബോർഗിയുടെ ഹുറാക്കാൻ മോഡലിന് കേരളത്തിൽ ഏതാണ്ട് നാല് കോടി രൂപയോളം വില വരും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X