»   » മഞ്ജുവിന്റെ നായകനായി വിളിച്ചു; പൃഥ്വിരാജ് ചെയ്യാനിരുന്ന ചിത്രങ്ങളെല്ലാം മാറ്റിവച്ചു വന്നു!!

മഞ്ജുവിന്റെ നായകനായി വിളിച്ചു; പൃഥ്വിരാജ് ചെയ്യാനിരുന്ന ചിത്രങ്ങളെല്ലാം മാറ്റിവച്ചു വന്നു!!

By: Rohini
Subscribe to Filmibeat Malayalam

പലതവണ പൃഥ്വിരാജ് തന്റെ ആ ആഗ്രഹം വെളിപ്പെടുത്തിയിട്ടുണ്ട്, മഞ്ജു ചേച്ചിയ്‌ക്കൊപ്പം അഭിനയിക്കണം. ഒടുവില്‍ പാവാട എന്ന ചിത്രത്തില്‍ മഞ്ജു അതിഥിയായി വന്നതോടെ ആ ആഗ്രഹം ഒരുവിധം നടന്നുകിട്ടി.

ഇപ്പോഴിതാ മഞ്ജു വാര്യരും പൃഥ്വിരാജും ഒന്നിച്ച് ഒരു മുഴുനീള സിനിമ ചെയ്യുന്നു. പക്ഷെ ഇവിടെ പൃഥ്വിരാജിനെ ആകര്‍ഷിച്ചത് മഞ്ജു വാര്യര്‍ എന്ന അഭിനേത്രി മാത്രമല്ല, ചിത്രത്തിന്റെ കഥയും കൂടെയാണ്. വിശദമായി വായിക്കൂ... സ്ലൈഡുകളിലൂടെ

വേണുവിന്റെ ചിത്രം

മുന്നറിയിപ്പ് എന്ന ചിത്രത്തിന് ശേഷം വേണു സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്‍. അത് കഴിഞ്ഞാണ് മഞ്ജു വാര്യരെയും പൃഥ്വിരാജിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഗബ്രിയേലും മാലാഖമാരും എന്ന ചിത്രമൊരുക്കുന്നത്. വാര്‍ത്ത വേണു സ്ഥിരീകരിച്ചു.

നായകനായി പൃഥ്വിരാജ് എത്തിയപ്പോള്‍

ചിത്രത്തിന്റെ കഥ കേട്ട് ഇഷ്ടപ്പെട്ട പൃഥ്വിരാജ്, ചെയ്യാനിരുന്ന മറ്റ് ചിത്രങ്ങള്‍ മാറ്റിവച്ചാണത്രെ ഈ ചിത്രം ഏറ്റെടുത്തത്. നേരത്തെ വേണു സംവിധാനം ചെയ്ത മുന്നറിയിപ്പില്‍ അതിഥി താരമായി പൃഥ്വി എത്തിയിട്ടുണ്ട്.

മഞ്ജു വാര്യയും വേണുവും

വേണു സംവിധാനം ചെയ്ത ആദ്യത്തെ ചിത്രമായ ദയയിലെ നായികയാണ് മഞ്ജു വാര്യര്‍. ഇത് രണ്ടാം തവണയാണ് മഞ്ജുവും വേണുവും ഒന്നിക്കുന്നത്.

പൃഥ്വിരാജും മഞ്ജു വാര്യരും

മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കുക എന്നത് തന്റെ സ്വപ്‌നമാണെന്ന് പലപ്പോഴും പൃഥ്വി പറഞ്ഞിരുന്നു. പൃഥ്വിരാജും അനൂപ് മേനോനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ പാവാടയില്‍ മഞ്ജു ഒരു അതിഥി വേഷം ചെയ്തിട്ടുണ്ട്.

English summary
Prithviraj And Manju Warrier in Gabriyelum Malakhamarum by Venu
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam