»   » വിജയ്‌യെ നേരിടാന്‍ പൃഥ്വിരാജ്

വിജയ്‌യെ നേരിടാന്‍ പൃഥ്വിരാജ്

Posted By:
Subscribe to Filmibeat Malayalam

വിജയ് നായകനാകുന്ന തലൈവ കേരളത്തില്‍ റിലീസ് ചെയ്യുമ്പോള്‍ അതിനെ നേരിടാന്‍ എത്തുന്നത് പൃഥ്വിരാജ് ചിത്രമായ മെമ്മറീസ്. റമസാന്‍-ഓണം പ്രമാണിച്ച് കേരളത്തില്‍ ധാരാളം ചിത്രങ്ങള്‍ ഒന്നിച്ച് തിയറ്ററിലെത്തുന്നുണ്ട്. മലയാള ചിത്രങ്ങള്‍ക്കു പുറമെ ഷാരൂഖ് ഖാന്‍ ചിത്രമായ ചെന്നൈ എക്‌സ്പ്രസ്, വിജയ് ചിത്രമായ തലൈവ എന്നിവയും എത്തുന്നു. 150 തിയറ്ററിലാണ് തലൈവ റിലീസ്‌ചെയ്യുന്നത്. ഓഗസ്റ്റ് 15ന് തലൈവ എത്തുമ്പോള്‍ കേരളത്തിലെ മിക്ക തിയറ്ററുകളും അതിനുവേണ്ടിമാറികൊടുക്കും. തമിഴ് ചിത്രത്തിന്റെ വെല്ലുവിളി നേരിടാതെ മലയാള ചിത്രങ്ങളുടെ റിലീസ് മാറ്റിവയ്ക്കുകയാണ് പതിവ്. എന്നാല്‍ ഇക്കുറി ആ വെല്ലുവിളി നേരിടാന്‍ കളത്തിലിറങ്ങുന്നത് പൃഥ്വിരാജിന്റെ മെമ്മറീസ് ആണ്. തലൈവ എത്തുന്ന ദിവസം തന്നെ മെമ്മറീസ് എത്തും.

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് പൊലീസ് ഓഫിസറുടെ വേഷത്തിലാണ്. മുംബൈ പൊലീസിനു ശേഷം പൃഥ്വിയുടെ മറ്റൊരു ശക്തമായ പൊലീസ് ഓഫിസറാണ് മെമ്മറീസില്‍. മേഘ്‌നരാജ് ആണ് നായിക. ആക്ഷനും സെന്റിമെന്റ്‌സിനും പ്രാധാന്യം നല്‍കിയാണ് ജിത്തു ചിത്രമൊരുക്കിയിരിക്കുന്നത്. ദിലീപിന്റെ മൈ ബോസിന്റെ ഉജ്വല വിജയത്തെ തുടര്‍ന്നാണ് ജിത്തുവിന്റെ ചിത്രമെത്തുന്നത്.

memories and Thaliva

ഷാരൂഖ് ഖാന്റെ ചെന്നൈ എക്‌സ്പ്‌സ് എട്ടിനു തന്നെ തിയറ്ററിലെത്തും. ഇന്ത്യയിലാകെ 4000 തിയറ്ററിലാണ് ഖാന്‍ ചിത്രമെത്തുന്നത്. ദീപിക പദുകോണ്‍ ആണ് നായിക. പ്രിയാമണിയുടെ ഐറ്റം ഡാന്‍സുമുണ്ടിില്‍.

ഈ രണ്ടു ചിത്രങ്ങളും കേരളത്തിലെ ഭൂരിഭാഗം തിയറ്ററുകളെയും അപഹരിക്കുന്നതിനാല്‍ മലയാളത്തിലെ പ്രധാനപ്പെട്ട പല പുതിയ ചിത്രങ്ങള്‍ക്കും തിയറ്റര്‍ കിട്ടാത്ത അവസ്ഥ വരും.

English summary
Prithviraj film Memories and Vijay film Thalaiva release on same date in Kerala.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam