»   » പൃഥ്വിരാജിന്റെ മെമ്മറീസില്‍ മിയ

പൃഥ്വിരാജിന്റെ മെമ്മറീസില്‍ മിയ

Posted By:
Subscribe to Filmibeat Malayalam
Mia
മൈ ബോസ് എന്ന ദിലീപ് ചിത്രത്തിന്റെ വിജയത്തിനു ശേഷം ജിത്തു ജോസഫിന്റെ പുതിയ ചിത്രം മെമ്മറീസ് ഷൂട്ടിങ്ങിനൊരുങ്ങുന്നു. ഈ ചിത്രത്തില്‍ പൃഥ്വിരാജും മിയയുമായിരിക്കും പ്രധാന കഥാപാത്രങ്ങള്‍. പൃഥ്വിരാജ് മുഴുക്കുടിയനായെത്തുന്ന ചിത്രത്തില്‍ മിയ ഒരു ജേണലിസ്റ്റിന്റെ വേഷമാണ്
കൈകാര്യം ചെയ്യുന്നത്.

സസ്‌പെന്‍സ് ചിത്രമായ മെമ്മറീസ് കുടുംബബന്ധങ്ങള്‍ക്ക് പ്രാധാന്യം കല്‍പിച്ചുകൊണ്ടുള്ള കഥയാണെന്ന് ചിത്രത്തി്‌ന്റെ സംവിധായകനായ ിത്തു. കഥപറയുമ്പോള്‍, മമ്മി ആന്‍ഡ് മി എന്നിവയാണ് ജിത്തു സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍. ചേട്ടായീസ് എന്ന ചിത്രത്തിലൂടെയാണ് മിയ സിനിമാ ലോകത്തേക്ക് പ്രവേശിച്ചത്. പൃഥ്വിരാജിന്റെ നായികയായി അഭിനയിക്കുന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് മിയ പറഞ്ഞു. ജേണലിസ്റ്റ്ായതു കൊണ്ടു തന്നെ ഒരു ബോള്‍ഡ് ക്യാരക്ടറാണ് ചിത്രത്തിലേതെന്നും മിയ പറഞ്ഞു. ശാന്ത മുരളീധരനാണ് ചിത്രത്തിന്റെ നിര്‍മ്മാണം

മിയയുടെ അരങ്ങേറ്റം പ്രതീക്ഷിച്ച അത്ര നന്നായില്ലെങ്കിലും നിരവധി ചിത്രങ്ങള്‍ ഇപ്പോള്‍ മിയയുടെ ലിസ്റ്റില്‍ ഉണ്ട്. റെഡ് വൈന്‍, 6ബി പാരഡൈസ്, എട്ടേക്കാല്‍ സെക്കന്‍ഡ് എന്നിവയാണ് മിയയുടെ പുതിയ ചിത്രങ്ങള്‍.

English summary
Even as My Boss is still fresh in the memories of the audience and is 
 going strong, Jeethu Joseph has already announced his next venture 
 which is titled as Memories.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam