»   » മോഹന്‍ലാലോ മമ്മൂട്ടിയോ അല്ല, മിയക്ക് ഇഷ്ടം പൃഥ്വിരാജിനെ!!! ആ ഇഷ്ടത്തിന് പിന്നിലെ രഹസ്യം...

മോഹന്‍ലാലോ മമ്മൂട്ടിയോ അല്ല, മിയക്ക് ഇഷ്ടം പൃഥ്വിരാജിനെ!!! ആ ഇഷ്ടത്തിന് പിന്നിലെ രഹസ്യം...

By: Karthi
Subscribe to Filmibeat Malayalam

ഒരു സ്‌മോള്‍ ഫാമിലി എന്ന രാജസേനന്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് മിയ. ചെറിയ കഥാപാത്രങ്ങളിലൂടെ വളര്‍ന്ന് നായിക പദവിയിലേക്ക് മിയ എത്തി. മലയാളം കടന്ന് തമിഴിലും തെലുങ്കിലും മിയ സാന്നിദ്ധ്യമറിയിച്ചു. ബോബിയാണ് മിയനായികയായി ഒടുവില്‍ തിയറ്ററിലെത്തിയ ചിത്രം. 

പൃഥ്വിരാജും ജയസൂര്യയും ലാലും! ഇവരായിരുന്നു ആദ്യ തൊമ്മനും മക്കളും!!! പിന്നെ കഥമാറിയതിങ്ങനെ...

മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം അഭിനിയിച്ചിട്ടുള്ള മിയക്ക് പക്ഷെ ഏറ്റവും ഇഷ്ടം പൃഥ്വിരാജിനോടാണ്. മൂന്ന് ചിത്രങ്ങളിലാണ് മിയ പൃഥ്വിരാജിനൊപ്പം അഭിനയിച്ചത്. അതില്‍ ഒന്നില്‍ മാത്രമായിരുന്നു മിയ പൃഥ്വിയുടെ ജോഡിയായത്. പൃഥ്വിരാജിനെ  ഇഷ്ടപ്പെടാനുള്ള കാരണവും മിയ വ്യക്തമാക്കുന്നുണ്ട്.

പൃഥ്വിരാജിന്റെ ഗുണം

പൃഥ്വിരാജ് ഒരുപാട് നല്ല സിനിമകളുടെ ഭാഗമാണ്. അതിനൊപ്പം തന്നെ അഭിനയിക്കുന്ന സിനിമകളുടെ വിജയത്തിനായി പൃഥ്വിരാജ് ശ്രമിക്കാറുണ്ട്. സിനിമയുടെ മൊത്തം ഔട്ട്പുട്ടിന് വേണ്ടി ശ്രമിക്കുന്ന നടനാണ് പൃഥ്വിരാജെന്നും മിയ പറയുന്നു.

ഇങ്ങനെയുള്ള നടന്മാര്‍ കുറവ്

സ്വന്തം കഥാപാത്രത്തെ മനോഹരമാക്കുന്നതിനൊപ്പം കൂടെ അഭിനയിക്കുന്നവരേയും പൃഥ്വിരാജ് സഹായിക്കാറുണ്ട്. തനിക്ക് ഉണ്ടായ ഒരു അനുഭവം പങ്കുവച്ചു കൊണ്ടാണ് മിയ ഇക്കാര്യം വ്യക്തമാക്കുന്നത്. ഇത്തരത്തിലുള്ള നടന്മമാര്‍ കുറവാണെന്നും മിയ പറയുന്നു.

മിയയെ തിരുത്തിയ പൃഥ്വിരാജ്

അനാര്‍ക്കലിയുടെ ചിത്രീകരണത്തിനിടെ മിയ താഴേക്ക് നോക്കിയാണ് ഡയലോഗ് പറഞ്ഞത്. എന്നാല്‍ മുഖത്തോട് മുഖം നോക്കി സംസാരിച്ചാല്‍ നന്നാകുമെന്ന് പൃഥ്വിരാജ് പറഞ്ഞു. അതുപോലെ ഡബ്ബിംഗ് സമയത്തും പൃഥ്വിരാജ് മിയയെ തിരുത്തിയെന്ന് മിയ പറയുന്നു.

ഇടപെടലുകള്‍ ഗുണം ചെയ്തു

പൃഥ്വിരാജിന്റെ ഇടപെടലുകള്‍ ആ കഥാപാത്രത്തെ മനോഹരമാക്കി മാറ്റുന്നത് മിയയെ സഹായിച്ചു. മിയയുടെ കരിയറിലെ മികച്ച കഥാപാത്രമായി അനാര്‍ക്കലിയിലെ ഡോ ഷെറിന്‍ ജോര്‍ജ് മാറി. ഒട്ടേറെ പുരസ്‌കാരങ്ങളാണ് ചിത്രത്തിലൂടെ മിയക്ക് ലഭിച്ചത്.

മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം

മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം മിയ വേഷമിട്ടിട്ടുണ്ട്. മോഹന്‍ലാലിനൊപ്പം റെഡ് വൈന്‍, മിസ്റ്റര്‍ ഫ്രോഡ് എന്നീ ചിത്രങ്ങളിലും മമ്മൂട്ടിക്കൊപ്പം ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലും മിയ അഭിനയിച്ചു. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന കോഴിത്തങ്കച്ചന്‍, പരോള്‍ എന്നീ മമ്മൂട്ടി ചിത്രങ്ങളിലും മിയയുണ്ട്.

പുതിയ സിനിമകള്‍

രണ്ട് മലയാള ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നതിനൊപ്പം ഒരു തെലുങ്ക് ചിത്രം റിലീസിന് തയാറെടുക്കുകയാണ്. ഷാഫി സംവിധാനം ചെയ്യുന്ന ബിജു മേനോന്‍ ചിത്രം ഷെര്‍ലക് ടോംസ് എന്ന കോമഡി ചിത്രം, മമ്മൂട്ടി നായകനാകുന്ന പരോള്‍ എന്നിവയാണ് ചിത്രീകരണം പുരോഗമിക്കുന്ന മലയാള ചിത്രങ്ങള്‍. പരോളില്‍ മമ്മൂട്ടിയുടെ പെങ്ങളുടെ കഥാപാത്രമാണ്. തെലുങ്ക് ചിത്രം സെപ്തംബര്‍ രണ്ടാം വാരം റിലീസിനെത്തും.

English summary
Prithviraj is Miya's favourite among her co-actors.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam