»   » പൃഥ്വിരാജ് ലാലിനു പഠിയ്ക്കുന്നു

പൃഥ്വിരാജ് ലാലിനു പഠിയ്ക്കുന്നു

Posted By:
Subscribe to Filmibeat Malayalam

മുഴുക്കുടിയന്‍മാര്‍ നായകരായ നിരവധി ചിത്രങ്ങള്‍ മലയാളത്തിലിറങ്ങിയിട്ടുണ്ട്. അതില്‍ മോഹന്‍ലാലാണ് ഏറ്റവുമധികം ചിത്രങ്ങളില്‍ ഇത്തരം വേഷങ്ങള്‍ ചെയ്തത്. ഇപ്പോള്‍ പൃഥ്വിരാജും ലാലിന്റെ ഇതേ പാതയിലാണ്. ലാല്‍ അവതരിപ്പിച്ചതുപോലെ മുഴുക്കുടിയനായ ഒരു കഥാപാത്രത്തെയാണ് പൃഥ്വിരാജ് മെമ്മറീസ് എന്ന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് ഏറ്റവുമധികം അവതരിപ്പിച്ച പൊലീസ് ഓഫിസറുടെ വേഷം കൂടിയാണെന്നതിനാല്‍ വിജയം ഉറപ്പായിരിക്കും ഈ ചിത്രത്തിന്.

ദിലീപ് നായകനായ മൈ ബോസിന്റെ വിജയത്തിനു ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന മെമ്മറീസ് ചിത്രീകരണം പൂര്‍ത്തിയായി തിയറ്ററിലെത്താന്‍ ഒരുങ്ങുകയാണ്. സാം അലക്‌സ് എന്നാണ് പൃഥ്വിയുടെ ഈ കഥാപാത്രത്തിന്റെ പേര്. സമര്‍ഥനായ പൊലീസ് ഓഫിസറായിരുന്നു സാം. എന്നാല്‍ ജീവിതത്തിലേറ്റ തിരിച്ചടിയില്‍ അയാള്‍ പൂര്‍ണമായും മദ്യപാനിയായി. മദ്യത്തില്‍ നിന്നു സാമിനെ തിരിച്ചുകൊണ്ടുവരാന്‍ ഐജി അരവിന്ദാക്ഷമേനോന്‍ നടത്തുന്ന ശ്രമമാണ് മെമ്മറീസിന്റെ കഥ.

ലാല്‍ജോസ് സംവിധാനം ചെയ്ത ക്ലാസ്‌മേറ്റ്‌സില്‍ പൃഥ്വി മദ്യപാനിയുടെ വേഷം അവതരിപ്പിച്ചിരുന്നു. ജീവിതത്തില്‍ തിരിച്ചടിയേറ്റപ്പോള്‍ മദ്യത്തിലേക്കു തിരിഞ്ഞ കഥാപാത്രമായിരുന്നു അത്. മോഹന്‍ലാലെല്ലാം ചെയ്യുന്നതുപോലെ വളരെ തന്‍മയത്തത്തോടെയാണ് പൃഥ്വി അത് ചെയ്തിരുന്നത്. മെമ്മറീസിലും പൃഥ്വി ഗംഭീര പ്രകടനമാണ് നടത്തിയിരിക്കുന്നത്. ഈ മാസം ചിത്രം തിയറ്ററിലെത്തും. ജിത്തു തന്നെയാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്.

English summary
After Mohanlal Prithviraj coming as drunkard in the movie Memmories

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam