For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിരാജും മോഹന്‍ലാലും നേര്‍ക്ക് നേര്‍! ഓണത്തിന് മമ്മൂട്ടി ചിത്രവും? ബോക്‌സോഫീസ് ആര് ഭരിക്കും?

  |
  ഓണത്തിന് ബോക്സോഫീസ് ആര് ഭരിക്കും?

  പൃഥ്വിരാജും മോഹന്‍ലാലും ഇന്ന് മലയാളത്തിലെ മുന്‍നിര നായകന്മാരാണ്. ഇരുവരും ഒന്നിച്ചെത്തിയപ്പോള്‍ ചരിത്രം വഴി മാറിയിരിക്കുകയാണ്. ലൂസിഫറിലൂടെ പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം നടത്തിയപ്പോള്‍ നായകനായത് മോഹന്‍ലാല്‍ ആയിരുന്നു. തിയറ്ററുകളില്‍ പ്രേക്ഷക പ്രശംസ ലഭിച്ച സിനിമ ബോക്‌സോഫീസില്‍ അത്യുഗ്രന്‍ പ്രകടനമായിരുന്നു കാഴ്ച വെച്ചത്. മലയാളത്തിലെ ആദ്യ ഇരുന്നൂറ് കോടി ചിത്രമായിരുന്നു ലൂസിഫര്‍.

  ഇത് ബിക്കിനി അല്ലല്ലോ? വേണ്ടതെല്ലാം മറച്ചിട്ടുണ്ട്! സദാചാരക്കാരന് മരണമാസ് മറുപടിയുമായി നടി ദൃശ്യ

  ലൂസിഫറിന് രണ്ടാം ഭാഗം വരുന്നതായി ചില റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ മറ്റ് സിനിമകളുടെ തിരക്കുകളിലാണ് മോഹന്‍ലാലും പൃഥ്വിരാജും. മോഹന്‍ലാലിന്റേതായി ഇട്ടിമാണി മേഡ് ഇന്‍ ചൈനയാണ് ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുന്നത്. പൃഥ്വിരാജിന്റെ ബ്രദേഴ്‌സ് ഡേ എന്ന ചിത്രമാണ് ചിത്രീകരണം പൂര്‍ത്തിയാക്കുന്നത്. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ രണ്ട് ചിത്രങ്ങളും ഒന്നിച്ചായിരിക്കും റിലീസ് ചെയ്യുക എന്നാണ്. അങ്ങനെയാണെങ്കില്‍ ബോക്‌സോഫീസില്‍ പുതിയൊരു ചരിത്രം കുറിക്കാന്‍ ഇരുവരും തമ്മിലുള്ള മത്സരമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

   ഇട്ടിമാണി മേഡ് ഇന്‍ ചൈന

  ഇട്ടിമാണി മേഡ് ഇന്‍ ചൈന

  വെള്ളിമൂങ്ങ, ചാര്‍ലി എന്നീ ചിത്രങ്ങളില്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ച നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. മോഹന്‍ലാല്‍ നായകനായിട്ടെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്ന് കൊണ്ടിരിക്കുകയാണ്. ചിത്രീകരണം ആരംഭിച്ചതിന് പിന്നാലെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഏറെ കാലത്തിന് ശേഷം മോഹന്‍ലാലിന്റെ വ്യത്യസ്തമായൊരു കഥാപാത്രമായിരിക്കും ചിത്രത്തിലുണ്ടാവുക എന്ന സൂചനയാണ് ഫസ്റ്റ് ലുക്കില്‍ നിന്നും വ്യക്തമാവുന്നത്. ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്ന സിനിമ ഇക്കൊല്ലത്തെ ഓണത്തിനായിരിക്കും റിലീസ് ചെയ്യുന്നത്.

   ബ്രദേഴ്‌സ് ഡേ

  ബ്രദേഴ്‌സ് ഡേ

  നടന്‍ കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന കന്നിച്ചിത്രമാണ് ബ്രദേഴ്സ് ഡേ. പൃഥ്വിരാജ് നായകനായിട്ടെത്തുന്ന സിനിമയുടെയും ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. പൃഥ്വിരാജ് കോമഡി കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നുള്ളതാണ് സിനിമയുടെ പ്രത്യേകത. ഷൂട്ടിംഗ് അവസാനഘട്ടത്തിലേക്ക് എത്തി കൊണ്ടിരിക്കുന്ന ബ്രദേഴ്‌സ് ഡേ ഇത്തവണത്തെ ഓണം ലക്ഷ്യമാക്കി തിയറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. വേള്‍ഡ് വൈഡ് ഫിലിംസാണ് ചിത്രം ജിസിസി സെന്ററുകളില്‍ വിതരണത്തിനെത്തിക്കുന്നത്.

  രണ്ട് സിനിമകളും ഒന്നിച്ച്

  രണ്ട് സിനിമകളും ഒന്നിച്ച്

  കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള രണ്ട് താരങ്ങളാണ് മോഹന്‍ലാലും പൃഥ്വിരാജും. ലൂസിഫറിന്റെ വിജയത്തിലൂടെ അക്കാര്യം എല്ലാവര്‍ക്കും മനസിലായതാണ്. ഇരുവരുടെയും സിനിമകള്‍ ഒന്നിച്ച് എത്തുന്നതോടെ ഏത് സിനിമ കാണാന്‍ പോവും എന്ന കണ്‍ഫ്യൂഷന്‍ ആരാധകര്‍ക്കും ഉണ്ട്. മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും സിനിമകള്‍ മാത്രമേ ഓണത്തിന് വരുന്നതായി പ്രഖ്യാപിച്ചിട്ടുള്ളു. വരും ദിവസങ്ങളില്‍ മമ്മൂട്ടി അടക്കമുള്ള മുന്‍നിര നായകന്മാരുടെയും യുവതാരങ്ങളുടെയും സിനിമകള്‍ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓണം ലക്ഷ്യമാക്കി വേറെയും സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

   കട്ടത്താടി ലുക്കില്‍ പൃഥ്വി

  കട്ടത്താടി ലുക്കില്‍ പൃഥ്വി

  ഷൂട്ടിംഗ് ആരംഭിച്ചതിന് പിന്നാലെയാണ് ചിത്രത്തിലെ പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നത്. ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ, ഐമ സെബാസ്റ്റ്യന്‍ എന്നിങ്ങനെ നാല് നായികമാരാണ് ചിത്രത്തിലുള്ളത്. മാജിക് ഫ്രെയിമിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിജയരാഘവന്‍, കോട്ടയം നസീര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, തമിഴ് നടന്‍ പ്രസന്ന, എന്നിവരാണ് മറ്റ് താരങ്ങള്‍. കോമഡിയും ആക്ഷനും മുന്‍നിര്‍ത്തി ഒരുക്കുന്ന ബ്രദേഴ്‌സ് ഡേ ഒരു മുഴുനീള ഫണ്‍ മൂവിയായിരിക്കും. ആക്ഷന്‍, ഹൊറര്‍, മാസ് സിനിമകളില്‍ അഭിനയിച്ചിരുന്ന പൃഥ്വിരാജിന്റെ മറ്റൊരു മുഖമായിരിക്കും ബ്രദേഴ്‌സ് ഡേ യില്‍ ഉണ്ടാവുക.

   ഇട്ടിമാണിയും മിന്നിക്കുന്നു

  ഇട്ടിമാണിയും മിന്നിക്കുന്നു

  കനല്‍ എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിനൊപ്പം അഭിനയിച്ച ഹണി റോസാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈനയിലും നായികയായിട്ടെത്തുന്നത്. തമിഴ് നടി രാധിക ശരത് കുമാര്‍ ശക്തമായൊരു വേഷത്തില്‍ ചിത്രത്തിലുണ്ട്. ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, സലീം കുമാര്‍, അരിസ്റ്റോ സുരേഷ്, എന്നിവരാണ് മറ്റ് താരങ്ങള്‍. ഇട്ടിമാണി മേഡ് ഇന്‍ ചൈന ഒരു പക്കാ കോമഡി എന്റര്‍ടെയിനറായിരിക്കുമെന്നാണ് സംവിധായകന്മാര്‍ തന്നെ വ്യക്തമാക്കുന്നത്. മാര്‍ഗ്ഗം കളിക്കാരുടെ വേഷത്തില്‍ നില്‍ക്കുന്ന മോഹന്‍ലാലിന്റെയും സഹതാരങ്ങളുടെയും ചിത്രങ്ങളായിരുന്നു പുറത്ത് വന്നത്. ഇത് വലിയ രീതിയില്‍ തരംഗമാവുകയും ചെയ്തിരുന്നു.

  English summary
  Prithviraj movie brothers day and Mohanlal's Ittymaani Made In China to clash
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X