»   » ആരാധകരില്‍ ആവേശം നിറച്ച് പൃഥ്വിരാജ് ചിത്രം രണത്തിന്റെ മൂന്നാം ടീസര്‍: വീഡിയോ കാണാം

ആരാധകരില്‍ ആവേശം നിറച്ച് പൃഥ്വിരാജ് ചിത്രം രണത്തിന്റെ മൂന്നാം ടീസര്‍: വീഡിയോ കാണാം

Written By:
Subscribe to Filmibeat Malayalam

പൃഥ്വിരാജിനെ നായകനാക്കി നവാഗത സംവിധായകനായ നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് രണം. പൃഥ്വിരാജിനെ കൂടാതെ റഹ്മാന്‍,ഇഷ തല്‍വാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മുംബൈ പോലീസിനു ശേഷം പൃഥ്വിരാജും റഹ്മാനും ഒന്നിക്കുന്ന ചിത്രമാണ് രണം.ആക്ഷന് പ്രാധാന്യം നല്‍കി കൊണ്ടുളള ചിത്രമായിരിക്കും ഇതെന്നാണ് അറിയുന്നത്. ഹോളിവുഡ് സിനിമകള്‍ക്ക് വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ ക്രിസ്റ്റിയന്‍ ബ്രൂനൈറ്റിയാണ് രണത്തിലെ സംഘടന രംഗങ്ങള്‍ ഒരുക്കുന്നത്. പൂര്‍ണമായും വിദേശ രാജ്യങ്ങളില്‍ ചിത്രീകരിച്ച സിനിമ കൂടിയാണിത്.

മമ്മൂട്ടിയുടെ മാമാങ്കം ഗംഭീരമാവും, ചിത്രത്തിന്റെ ടൈറ്റില്‍ ലോഗോ വൈറലാവുന്നു!


ചിത്രത്തിന്റെതായി നേരത്തെ രണ്ടു ടീസറുകള്‍ പുറത്തിറങ്ങിയിരുന്നു.ആദ്യ ടീസറില്‍ പൃഥ്വിരാജിന്റെ ക്യാരക്ടര്‍ ഇന്‍ട്രോ കാണിച്ചു കൊണ്ടുളള വീഡിയോ ആയിരുന്നു പുറത്തിറങ്ങിയിരുന്നത്. ആദ്യ ടീസറിന് വന്‍ വരവേല്‍പ്പായിരുന്നു സമൂഹമാധ്യമങ്ങള്‍ നല്‍കിയിരുന്നത്. ടീസര്‍ ഇറങ്ങിയതിനു ശേഷം നിരവധി ട്രോളുകളും ടീസറിനെ അനുകരിച്ചു കൊണ്ടുളള വീഡിയോയും പുറത്തിറങ്ങിയിരുന്നു. 


prithviraj isha thalwar

ചിത്രത്തിന്റെ രണ്ടാം ടീസറില്‍ പൃഥ്വിരാജും ഇഷ തല്‍വാറും ഉള്‍പ്പെട്ട രംഗമാണ് കാണിച്ചിരിക്കുന്നത്. ആക്ഷനും സസ്‌പെന്‍സും നിറഞ്ഞ ഒരു ത്രില്ലര്‍ സിനിമയായിരിക്കും രണമെന്നാണ് ആദ്യ രണ്ടു ടീസറില്‍ നിന്നും വ്യക്തമാവുന്നത്.ഇപ്പോഴിതാ ചിത്രത്തിന്റെ മുന്നാം ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.


prithviraj

ചിത്രത്തിലെ റഹ്മാന്റെ ക്യാരക്ടര്‍ ഇന്‍ട്രോ കാണിച്ചുകൊണ്ടുളള ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഒരു മിനിറ്റ് ദൈര്‍ഘ്യമുളള ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. റഹ്മാനും ഒരു ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്ന് ടീസറില്‍ നിന്നും വ്യക്തമാവുന്നു.ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്ക് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏറെക്കാലത്തിനു ശേഷം പൃഥ്വിരാജും റഹ്മാനും ഒന്നിക്കുമ്പോള്‍ നല്ലൊരു ചിത്രത്തില്‍ കുറഞ്ഞതൊന്നു പ്രേക്ഷകര്‍ പ്രതീക്ഷീക്കുന്നില്ല.ഒടിയനൊപ്പം രാവുണ്ണി, 20 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും പ്രകാശ് രാജും, ചിത്രം വൈറല്‍!


നിവിന്‍ പോളിയുടെ നായികയായി നയന്‍താര വരുന്നു! സംവിധായകനായി ധ്യാന്‍ ശ്രീനിവാസനും, ചിത്രീകരണം മേയില്‍!

English summary
prithviraj movie ranam's third teaser released

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X