»   » ക്രൈം ഡ്രാമാ ചിത്രത്തില്‍ പൃഥ്വിരാജ്,വമ്പന്‍ മുതല്‍ മുടക്കി നിര്‍മ്മിക്കുന്ന ഡെട്രോയിറ്റ് ക്രോസിങ്

ക്രൈം ഡ്രാമാ ചിത്രത്തില്‍ പൃഥ്വിരാജ്,വമ്പന്‍ മുതല്‍ മുടക്കി നിര്‍മ്മിക്കുന്ന ഡെട്രോയിറ്റ് ക്രോസിങ്

Posted By:
Subscribe to Filmibeat Malayalam

ജീത്തു ജോസഫിന്റെ ഊഴത്തിന് ശേഷം പൃഥ്വിരാജ് മറ്റൊരു സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. ചെറുതൊന്നുമല്ല, വമ്പന്‍ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന 'ഡെട്രോയിറ്റ് ക്രോസിങ്. മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലായി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ നിര്‍മ്മല്‍ സഹദേവാണ്.

ഡെട്രോയിറ്റ്, ടൊറന്റോ എന്നിവടങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ. ഇവിടങ്ങളില്‍ സജീവമായ തമിഴ് ഗ്യാങുകളെ കുറിച്ചാണ് ചിത്രം. പൂര്‍ണമായും യുഎസിലാണ് ചിത്രീകരിക്കുക.

ക്രൈം ഡ്രാമാ ചിത്രത്തില്‍ പൃഥ്വിരാജ്,വമ്പന്‍ മുതല്‍ മുടക്കി നിര്‍മ്മിക്കുന്ന ഡെട്രോയിറ്റ് ക്രോസിങ്

ശ്യാമ പ്രസാദിന്റെ ഇവിടെ, അബി വര്‍ഗീസ് സംവിധാനം ചെയ്ത മണ്‍സൂണ്‍ മാംഗോസ് തുടങ്ങിയ ചിത്രങ്ങളുടെ സഹസംവിധായകനായിന്ന നിര്‍മല്‍ സഹദേവ് ആദ്യമായി സ്വതന്ത്ര്യ സംവിധായകനാകുന്ന ചിത്രമാണ് ടെട്രോയിറ്റ് ക്രോസിങ്.

ക്രൈം ഡ്രാമാ ചിത്രത്തില്‍ പൃഥ്വിരാജ്,വമ്പന്‍ മുതല്‍ മുടക്കി നിര്‍മ്മിക്കുന്ന ഡെട്രോയിറ്റ് ക്രോസിങ്

മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലായാണ് ചിത്രം ഒരുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

ക്രൈം ഡ്രാമാ ചിത്രത്തില്‍ പൃഥ്വിരാജ്,വമ്പന്‍ മുതല്‍ മുടക്കി നിര്‍മ്മിക്കുന്ന ഡെട്രോയിറ്റ് ക്രോസിങ്

ചിത്രത്തിന് ബോളിവുഡില്‍ നിന്ന് നായികമാരെ പരിഗണിക്കുന്നത്. നായികമാര്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ഇതെന്നും സംവിധായകന്‍ നിര്‍മ്മല്‍ സഹദേവ് പറയുന്നു.

ക്രൈം ഡ്രാമാ ചിത്രത്തില്‍ പൃഥ്വിരാജ്,വമ്പന്‍ മുതല്‍ മുടക്കി നിര്‍മ്മിക്കുന്ന ഡെട്രോയിറ്റ് ക്രോസിങ്

നിര്‍മ്മല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. പൂര്‍ണമായും യുഎസില്‍ തന്നെ ചിത്രീകരിക്കുന്നതുകൊണ്ട് ടെക്‌നീഷ്യന്മാരും അവിടെ നിന്ന് തന്നെയാകുമെന്ന് പറയുന്നു.

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Prithviraj in Multi-lingual film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam