»   » ലണ്ടന്‍ ബ്രിഡ്ജില്‍ പൃഥ്വിരാജ്

ലണ്ടന്‍ ബ്രിഡ്ജില്‍ പൃഥ്വിരാജ്

Posted By:
Subscribe to Filmibeat Malayalam
Prithviraj
വ്യത്യസ്തമായ ഒരു ത്രില്ലര്‍ എന്ന ലേബലില്‍ എത്തിയ ജോണി ആന്റണി ചിത്രമായ മാസ്‌റ്റേഴ്‌സിന് പരാജയപ്പെടാനായിരുന്നു യോഗം, ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായത് പൃഥ്വിരാജും ശശികുമാറുമായിരുന്നു. വിജയിപ്പിക്കാനുള്ള പലഘടകങ്ങളുമുണ്ടായിട്ടും പലതരം പാളിച്ചകള്‍കൊണ്ട് ചിത്രം പരാജയമടയുകയായിരുന്നു.

എന്നാല്‍ മാസ്റ്റേഴ്‌സിന് തിരക്കഥ തയ്യാറാക്കിയ പുതുമുകം ജിനു എബ്രഹാമിനെ കൈവിടാന്‍ പൃഥ്വരാജ് തയ്യാറായില്ല, ജിനുവിന്റെ കഴിവ് മനസ്സിലാക്കിയ പൃഥ്വി അദ്ദേഹത്തിന്റെ അടുത്ത തിരക്കഥയില്‍ നായകനാവുകയാണ്.

ലണ്ടന്‍ ബ്രിഡ്ജ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പൂര്‍ണമായും ലണ്ടനില്‍ ചിത്രീകരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യന്നത് അനില്‍ സി മേനോനാണ്. ബെന്‍ ജോണ്‍സണ്‍, രാഷ്ട്രം, കളക്ടര്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അനില്‍ സോമന്റെ നാലാമത്തെ ചിത്രമാണിത്.

'3 ഡോട്ട്‌സ്' എന്ന ഹിറ്റ് ചിത്രം നിര്‍മ്മിച്ച ഓര്‍ഡിനറി ഫിലിംസാണ് 'ലണ്ടന്‍ ബ്രിഡ്ജ്' നിര്‍മ്മിക്കുന്നത്. പൃഥ്വിരാജിനെക്കൂടാതെ മലയാളത്തിലെയും തമിഴിലെയും പ്രധാന താരങ്ങളും ഈ സിനിമയില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി സംവിധായകന്‍ പറഞ്ഞു. നായികയെയും മറ്റു കഥാപാത്രങ്ങളെയും ഉടന്‍ തന്നെ തീരുമാനിക്കുമെന്നും അനില്‍ അറിയിച്ചു.

ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഇംഗ്‌ളീഷ് എന്ന സിനിമയ്ക്കു ശേഷം പൂര്‍ണമായും ലണ്ടനില്‍ ചിത്രീകരിക്കുന്ന സിനിമയാകും ലണ്ടന്‍ ബ്രിഡ്ജ്.

English summary
Prithviraj to do the lead role in Anil C Menon's new movie London Bridge

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam