»   » എബിയല്ല സജി... ഇതാണ് വിമാനത്തിലെ പൃഥ്വിരാജ്!!! ഞെട്ടിപ്പോകും ഈ മാറ്റം കണ്ടാല്‍???

എബിയല്ല സജി... ഇതാണ് വിമാനത്തിലെ പൃഥ്വിരാജ്!!! ഞെട്ടിപ്പോകും ഈ മാറ്റം കണ്ടാല്‍???

Posted By: Karthi
Subscribe to Filmibeat Malayalam

വ്യത്യസ്തമായ കഥയും കഥാപാത്രങ്ങളേയും തിരഞ്ഞെടുക്കുന്നതില്‍  എപ്പോഴും ശ്രദ്ധിക്കുന്ന താരമാണ് പൃഥ്വിരാജ്. കഥാപാത്രങ്ങള്‍ക്ക് വേണ്ടി എന്ത് റിസ്‌ക് എടുക്കാനും അദ്ദേഹം തയാറാകും. ശാരീരകമായും കഥാപാത്രമായി മാറാന്‍ പൃഥ്വിരാജ് തയാറാകുണ്ട്. ബന്യാമിന്റെ പ്രശ്‌സ്ത നോവലായ ആട് ജീവിതത്തെ ആസ്പദമാക്കി ബ്ലസി ഒരുക്കുന്ന ചിത്രവും അത്തരത്തിലൊരു രൂപമാറ്റം ആവശ്യപ്പെടുന്ന ചിത്രമാണ്. എന്നാല്‍ അതിന് മുമ്പേ ശാരീരകമായി ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമായി മാറിയിരിക്കുകയാണ് പൃഥ്വിരാജ്. 

Vimanam

ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നെങ്കിലും പൃഥ്വിരാജിന്റെ ലുക്ക് പുറത്ത് വിടുന്ന തരത്തിലുള്ള പോസ്റ്ററായിരുന്നില്ല അത്. ഇപ്പോഴിതാ വിമാനത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. പൃഥ്വിരാജിന്റെ രൂപമാറ്റം തന്നെയാണ് ആ ഫോട്ടോയുടെ പ്രത്യേകത. ഇറക്കം കൂടിയ ഫുള്‍ക്കൈ ഷര്‍ട്ടും, കണങ്കാലിന് മുകളില്‍ മടക്കി വച്ചിരിക്കുന്ന പാന്റ്‌സും ധരിച്ച് അല്പം കുനിഞ്ഞ് വളഞ്ഞ് നടക്കുന്ന പൃഥ്വിരാജിനെ ചിത്രത്തില്‍ കാണുന്നത്. 

Vimanam

സ്വന്തമായി വിമാനം ഉണ്ടാക്കി പറത്തിയ ബധിരനും മൂകനുമായ സജി എന്ന തൊടുപുഴ സ്വദേശിയുടെ കഥയാണ് വിമാനം പറയുന്നത്. സിനിമയ്ക്ക് വേണ്ടി സജിയുടെ കഥയുടെ അവകാശവും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സ്വന്തമാക്കിയിരുന്നു. നവാഗതനായി പ്രദീപ് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനീത് ശ്രീനിവാസന്‍ നായകാന്‍ ശ്രീകാന്ത് മുരളി സംവിധാനം ചെയ്ത എബി പ്രമേയ പരമായി വിമാനത്തോടെ സാമ്യത പുലര്‍ത്തിയിരുന്നു. ഇതിനെതിരെ വിമാനത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചെങ്കിലും രണ്ട് ചിത്രങ്ങളും വ്യത്യസ്തമാണെന്ന് നിരീക്ഷിച്ച് എബിക്ക് പ്രദര്‍ശനാനുമതി നല്‍കുകയായിരുന്നു. 

English summary
A leaked from the location of Prithiraj's Vimanam is viral in social media. Its the story of a dough and dumb man Saji, who made and flew an airoplane.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam