»   » മൈ സ്റ്റോറിയുടെ തിരക്കിലാണ് പൃഥ്വിരാജ്, അടുത്ത ചിത്രം?

മൈ സ്റ്റോറിയുടെ തിരക്കിലാണ് പൃഥ്വിരാജ്, അടുത്ത ചിത്രം?

Posted By: Sanviya
Subscribe to Filmibeat Malayalam

റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന മൈ സ്റ്റോറി എന്ന ചിത്രത്തിന്റെ തിരക്കിലാണ് പൃഥ്വിരാജ്. എന്ന് നിന്റെ മൊയ്തീന് ശേഷം പൃഥ്വിരാജും പാര്‍വ്വതിയും വീണ്ടും ഒന്നിക്കുന്ന ചിത്രം. പോര്‍ച്ചുഗലും സ്‌പെയിനുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. 55 ദിവസത്തെ യൂറോപ്പ് ഷെഡ്യൂള്‍ കൂടി പൂര്‍ത്തിയായാല്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിക്കും. അതോടെ പൃഥ്വിരാജ് തന്റെ അടുത്ത ചിത്രത്തിലേക്ക് കടക്കും.

ബഹുഭാഷാ ചിത്രത്തില്‍

ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ബഹുഭാഷ ചിത്രത്തിലാണ് പൃഥ്വിരാജ് അടുത്തതായി അഭിനയിക്കുന്നത്. തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്. ജയം രവി, പൂനീത് രാജ്കുമാര്‍, സായ് ധരം തേജ് എന്നിവര്‍ യഥാക്രമം അഭിനയിക്കും.

മലയാളിയായി

ഒരു മലയാളി കഥാപാത്രമായാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുന്നത്. പൃഥ്വിരാജിനെ കഥാപാത്രമാക്കി പുതിയ ചിത്രം ഒരുക്കണമെന്ന് താന്‍ വിചാരിച്ചിരുന്നതാണെന്നും ഇപ്പോഴാണ് പൃഥ്വിരാജിന് പറ്റിയ കഥാപാത്രം കിട്ടിയതെന്നും ഗൗതം മേനോന്‍ മുമ്പ് പറഞ്ഞിരുന്നു.

വരാനിരിക്കുന്ന വമ്പന്‍ പ്രോജക്ടുകള്‍

എസ്ര, ടിയാന്‍, ഡെട്രോയിറ്റ് ക്രോസിങ്, ആദം, ബ്യൂട്ടിഫുള്‍ ഗെയിം തുടങ്ങിയവയാണ് പുറത്തിറങ്ങാനിരിക്കുന്ന പൃഥ്വിരാജിന്റെ വമ്പന്‍ ചിത്രങ്ങള്‍.

ഊഴം

ജീത്തു ജോസഫ് സംവിധാനം ചെയ്ത ഊഴമാണ് പൃഥ്വിയുടേതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം.

English summary
Prithviraj next in his bilingual.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam