For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുപ്രിയയും പൃഥ്വിരാജും ഹിമാലയത്തില്‍, പ്രണവിനെപ്പോലെ കറങ്ങാനല്ല താരദമ്പതികള്‍ പോവുന്നത്? പിന്നെയോ?

  |
  പൃഥ്വിരാജ് ഹിമാലയത്തിലേക്ക് | filmibeat Malayalam

  സിനിമാലോകവും പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പൃഥ്വിരാജിന്റെ നയന്‍ എന്ന സിനിമയ്ക്കായി. കമലിന്റെ മകനായ ജെനൂസ് മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതാദ്യമായാണ് പൃഥ്വിരാജ് ശാസ്ത്രഞ്ജന്റെ വേഷത്തില്‍ എത്തുന്നത്. മേക്കിങ്ങിലും അവതരണത്തിലും ഒരുപാട് പുതുമകളുമായാണ് ഈ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കണം തന്റെ സിനിമകളെന്ന കാര്യത്തില്‍ കൃത്യമായ ശ്രദ്ധ നല്‍കുന്ന താരമാണ് പൃഥ്വിരാജ്.

  ദിലീപും ബാബുരാജും കൃഷ്ണയുമാണ് ഭീഷണി,ഉണ്ണി മുകുന്ദനെയും ജയസൂര്യയേയും കാത്തിരിക്കുന്നത് വന്‍വെല്ലുവിളി

  സ്വന്തമായി നിര്‍മ്മാണ കമ്പനി തുടങ്ങിയതിന് പിന്നാലെയാണ് താരം പുതിയ സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചത്. സോണി പിക്‌ചേഴ്‌സിനൊപ്പം ചേര്‍ന്നാണ് നയന്‍ എന്ന സിനിമ നിര്‍മ്മിക്കുന്നത്. ലോകത്തെ മുന്‍നിര നിര്‍മ്മാണ കമ്പനികളിലൊന്നായ സോണി പിക്‌ചേഴ്‌സ് ഈ സിനിമയിലൂടെ മലയാളത്തില്‍ തുടക്കം കുറിക്കുകയാണ്. സുപ്രിയയ്‌ക്കൊപ്പം ചേര്‍ന്നാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആരംഭിച്ചതെന്നും പൃഥ്വി വ്യക്തമാക്കിയിരുന്നു.

  മൂന്ന് പേരില്‍ നിന്നും വധുവിനെ തിരഞ്ഞെടുക്കാതിരുന്നതിന് പിന്നിലെ യഥാര്‍ത്ഥ കാരണം ആര്യ വെളിപ്പെടുത്തി

  ഹിമാലയത്തിലേക്ക് പോവുന്നു

  ഹിമാലയത്തിലേക്ക് പോവുന്നു

  നയനുമായി ബന്ധപ്പെട്ട് തങ്ങള്‍ ഇനി ഹിമാലയത്തിലേക്ക് പോവുകയാണെന്ന് പൃഥ്വിരാജ് തന്നെയാണ് അറിയിച്ചിട്ടുള്ളത്. കേരളത്തിലെ ചിത്രീകരണം അവസാനിപ്പിച്ചാണ് സംഘം അടുത്ത ലൊക്കേഷനിലേക്ക് പോവുന്നത്. ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൃഥ്വിരാജിന്റെ ഫേസ്ബുക്കിലൂടെയും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പേജിലൂടെയുമായാണ് പുറത്തുവിട്ടിട്ടുള്ളത്.

  സോണി സാരഥികള്‍ ഒപ്പമുണ്ട്

  സോണി സാരഥികള്‍ ഒപ്പമുണ്ട്

  സുപ്രിയ മാത്രമല്ല സിനിമയുടെ ലൊക്കേഷനില്‍ പൃഥ്വിരാജിനൊപ്പമുള്ളത്. സോണി പിക്‌ചേഴ്‌സ് സംഘവും നയന്‍ ലൊക്കേഷനിലുണ്ട്. ഇവര്‍ ലൊക്കേഷനിലും ഒപ്പമുള്ളത് വലിയൊരാശ്വാസമാണെന്ന് താരം കുറിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയും താരം പോസ്റ്റ് ചെയ്തിരുന്നു. നിമിഷനേരം കൊണ്ടാണ് ഫോട്ടോ വൈറലായത്.

  പൂജാ ചടങ്ങിലെ വ്യത്യസ്തത

  പൂജാ ചടങ്ങിലെ വ്യത്യസ്തത

  പതിവില്‍ നിന്നും വ്യത്യസ്തമായി വിശിഷ്ടാതിഥികളായിരുന്നില്ല ചിത്രത്തിന് ഭദ്രദീപം തെളിയിച്ചത്. പൃഥ്വിരാജിന്റെ ഡ്രൈവറായ രാജനും മേക്കപ്പ്മാനായ പ്രമോദും ചേര്‍ന്നാണ് തിരി കൊളുത്തിയത്. വര്‍ഷങ്ങളായി താരത്തിനൊപ്പം പ്രവര്‍ത്തിച്ച് വരികയാണ് ഇരുവരും. സഹപ്രവര്‍ത്തകന്‍ എന്നതിനേക്കാളുപരി ഒരു കുടുംബം പോലെയാണ് ഇവര്‍ കഴിഞ്ഞുപോരുന്നത്. പൂജാ ചടങ്ങിനിടയിലെ ഫോട്ടോസും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

  താരപുത്രന്‍മാരുടെ സംഗമം

  താരപുത്രന്‍മാരുടെ സംഗമം

  മലയാള സിനിമയിലിപ്പോള്‍ താരപുത്രന്‍മാരുടെ അരങ്ങേറ്റത്തിന്‍റെ സമയമാണ്. കമലിന് പിന്നാലെ സിനിമയിലേക്കെത്തിയ ജെനൂസ് മുഹമ്മദാണ് നയന്‍ സംവിധാനം ചെയ്യുന്നത്. താരപുത്രന്‍റെ സിനിമയില്‍ നായകനായി എത്തുന്നത് മറ്റൊരു താരപുത്രനാണ്. നേരത്തെ ദുല്‍ഖര്‍ സല്‍മാന്‍റെ 100 ഡേയ്സ് ലവായിരുന്നു ജനൂസ് മുഹമ്മദ് ഒരുക്കിയത്. സയന്‍റിഫിക് ത്രില്ലര്‍ ചിത്രമാണെന്നും നായകനായി പൃഥ്വി എത്തുമെന്നുമല്ലാതെ കൂടുതല്‍ താരനിര്‍ണ്ണയത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

  വൈറലായ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

  വൈറലായ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

  നയന്‍ സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വളരെ പെട്ടെന്നാണ് പോസ്റ്റര്‍ തംരഗമായി മാറിയത്. ഏത് തരം കഥാപാത്രത്തെയും അങ്ങേയറ്റം അനശ്വരമാക്കുന്ന പൃഥ്വി ഈ ചിത്രത്തിലും തകര്‍ക്കുമെന്ന് ആരാധകര്‍ ഇതിനോടകം തന്നെ വിലയിരുത്തിയിട്ടുണ്ട്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളെക്കുറിച്ച് അറിയുന്നതിനായി കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍.

  പൃഥ്വിരാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

  പൃഥ്വിയുടെ പോസ്റ്റ് കാണൂ.

  English summary
  Prithviraj’s sci-fi thriller kerala shoot wrapped.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X