Just In
- 6 hrs ago
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- 6 hrs ago
ഭാര്യയെയും മകളെയും ചേര്‍ത്ത് പിടിച്ച് ദുല്‍ഖര്‍ സല്മാന്; താരകുടുംബത്തിന്റെ ചിത്രം വൈറലാവുന്നു
- 6 hrs ago
പ്രസവത്തിനായി പോവുന്ന ദിവസവും യോഗ ചെയ്തിരുന്നുവെന്ന് ശിവദ, ഏറെ സന്തോഷിച്ച നിമിഷമാണ്
- 6 hrs ago
പ്രസവ വേദന അനുഭവിച്ചവര്‍ക്ക് ഇതൊക്കെ ഒരു വേദനയാണോ? മഞ്ജുവിന്റെ ടാറ്റു വീഡിയോയ്ക്ക് താഴെ ആരാധകര്‍
Don't Miss!
- News
ഉപമുഖ്യമന്ത്രി പദം ലീഗ് ആവശ്യപ്പെടുമോ? മുനീറിന്റെ മറുപടി ഇങ്ങനെ, കോണ്‍ഗ്രസിനെ ദുര്‍ബലമാക്കില്ല!!
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Lifestyle
ഗര്‍ഭാവസ്ഥയില്‍ ചര്‍മ്മത്തിന് വരള്‍ച്ചയോ, ശ്രദ്ധിക്കണം
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Automobiles
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ദുല്‍ക്കറിന്റെ പരാജയം പൃഥ്വിക്കും നിവിനും ഗുണം?
ദുല്‍ക്കര്‍ സല്മാന് വീണിടത്ത് വിജയം നേടാന്‍ നിവിന്‍ പോളിയും പൃഥ്വിരാജും. 2014ലെ ആദ്യ ഹിറ്റ് ചിത്രം ആരുടെതാകുമെന്നാണ് ഇനി അറിയേണ്ടത്. പൃഥ്വിയുടെ ലണ്ടന്‍ ബ്രിഡ്ജും നിവിന്‍ പോളിയുടെ 1983 ഉം ആണ് ഈ മാസം അവസാനത്തോടെ റിലീസിനെത്തുന്നത്. കഴിഞ്ഞ വാരം റിലീസ് ചെയ്ത ദുല്‍ക്കര്‍ ചിത്രമായ സലാലാ മൊബൈല്‍സ് മൂക്കുകുത്തി വീണതോടെ എല്ലാവരും ഇനി പ്രതീക്ഷിക്കുന്നത് ഈ രണ്ടു ചിത്രങ്ങളാണ്.
എബ്രിഡ് ഷൈന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 1983 നാട്ടിന്‍പുറത്തെ ക്രിക്കറ്റ് ടീമിന്റെ കഥയാണു പറയുന്നത്. കപില്‍ദേവിന്റെ നേതൃത്വത്തില്‍ ലോകകപ്പ് നേടിയ വര്‍ഷമായിരുന്നു 1983. ഇന്ത്യന്‍ ഗ്രാമങ്ങളിലെല്ലാം ക്രിക്കറ്റ് പ്രചരിച്ച വര്‍ഷമായിരുന്നു അത്. അങ്ങനെയുള്ള ഒരു പ്രാദേശിക ടീമിന്റെ കഥയാണിത്. അനൂപ് മേനോന് ആണ് സിനിമയ്ക്ക് കഥയും തിരക്കഥയും എഴുതിയത്. വിജയ് മേനോന് എന്ന ക്രിക്കറ്റ് കോച്ചായിട്ടാണ് അനുപ് അഭിനയിക്കുന്നത്. ബാംഗ്ലൂര്‍കാരി നിക്കി ഗില്‍റാണിയാണ് നായിക. രാജീവ് പിള്ള, ജോക്കബ് ഗ്രിഗറി, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ടിനി ടോം തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രം 31ന് റിലീസ് ചെയ്യും.
ഏറെക്കാലത്തിനു ശേഷം റിലീസ് ചെയ്യുന്ന ചിത്രമാണ് ലണ്ടന്‍ ബ്രിഡ്ജ്. അനില്‍ സി. മേനോന് സംവിധാനം ചെയ്യുന്ന ചിത്രം കോമഡി ട്രാക്കിലാണ് ഒരുങ്ങുന്നത്. ഒരു യുവാവിന്റെ ജീവിതത്തിലേക്കു കടന്നു വരുന്ന രണ്ടു പെണ്‍കുട്ടികള്‍. ഈ രണ്ടുപേരെയും ഒരേപോലെ എന്റര്ടെയിന് ചെയ്യിക്കാന്‍ ശ്രമിക്കുന്ന യുവാവിന്റെ ജീവിതത്തിലെ രസകരമായ മുഹൂര്‍ത്തമാണ് ലണ്ടന്‍ ബ്രിഡ്ജ്. ആന്‍ഡ്രിയയും നന്ദിതാരാജുമാണ് നായികമാര്‍. മുകേഷ്, പ്രതാപ് പോത്തന്, ലെന, പ്രേം പ്രകാശാശ്, സുനില്‍ സുഗത എന്നിവരാണ് മറ്റു താരങ്ങള്‍. ജീന്‍ എബ്രഹാമാണ് കഥയും തിരക്കഥയും. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് രാഹുല്‍രാജ് സംഗീതം നല്കുന്നു.
മെമ്മറീസിനു ശേഷം പൃഥ്വിരാജ് നായകനാകുന്ന ചിത്രമാണ് ലണ്ടന്‍ ബ്രിഡ്ജ്. ദുല്‍ക്കര്‍ പരാജയപ്പെട്ടിടത്ത് ഇവര്‍ വിജയിക്കുമോയെന്നു നോക്കാം