»   » നിവിനും പൃഥ്വിയും മെഡിക്കല്‍ കോളേജില്‍; രോഗികള്‍ക്ക് നിവിന്റെ വക മരുന്നും ഭക്ഷണവും

നിവിനും പൃഥ്വിയും മെഡിക്കല്‍ കോളേജില്‍; രോഗികള്‍ക്ക് നിവിന്റെ വക മരുന്നും ഭക്ഷണവും

Written By:
Subscribe to Filmibeat Malayalam

നിവിന്‍ പോളിയും പൃഥ്വിരാജും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍. ഇരുവരും നായരന്മാരാകുന്ന രണ്ട് വ്യത്യസ്ത ചിത്രങ്ങളുടെ ഷൂട്ടിങ് ഇവിടെ നടന്നുകൊണ്ടിരിയ്ക്കുകയാണ്.

സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയാണ് നിവിന്‍ പോളി എത്തിയത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഊഴം എന്ന ചിത്രത്തിന്റെ ചിത്രീകരണാവശ്യാര്‍ത്ഥം പൃഥ്വിരാജും എത്തി. പൃഥ്വിയ്ക്ക് ഒന്നോ രണ്ടോ ദിവസം മാത്രമേ ഇവിടെ ഷൂട്ടിങ് ഉള്ളൂ. നിവിന്‍ പോളിയും സംഘവും പത്ത് ദിവിസം മെഡിക്കല്‍ കോളേജില്‍ കാണും.

prithviraj-nivin-pauly

നിവിന്‍ പോളി ചിത്രത്തിന്റെ ഭാഗമായി രണ്ട് ലക്ഷം രൂപ ചെലവഴിച്ച് മെഡിക്കല്‍ കോളേജിലെ അറ്റകുറ്റ പണികളൊക്കെ തീര്‍ത്തിരുന്നു. ഇതിന് പുറമെ നിവിന്‍ പോളി ക്യാന്‍സര്‍ രോഗികള്‍ക്ക് ആവശ്യമായ മരുന്നും ഭക്ഷണവും സ്വന്തം ചെലവില്‍ നല്‍കി. ചിത്രീകരണത്തിനായി ആശുപത്രിയ്ക്ക് നല്‍കുന്ന വാടകയ്ക്ക് പുറമെയാണ് മറ്റ് സാമ്പത്തിക സഹായങ്ങളും ചെയ്തിരിയ്ക്കുന്നത്.

ഊഴം എന്ന ചിത്രം പൂര്‍ത്തിയാക്കിയാല്‍ പൃഥ്വിരാജ് ഫോട്ടോഗ്രാഫറായ ജെയിംസ് കോട്ടക്കല്‍ സംവിധാനം ചെയ്യുന്ന ബ്യൂട്ടിഫുള്‍ ഗെയിം എന്ന ചിത്രത്തിലേക്ക് കടക്കും. പ്രേമത്തിലൂടെ ശ്രദ്ധേയനായ അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഒരു തമിഴ് ആക്ഷന്‍ ചിത്രത്തിലുമാണ് നിവിന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.

English summary
Prithviraj and Nivin Pauly, the young actors of the industry are currently in Thrissur medical college. Prithviraj is filming for his upcoming movie Oozham, while Nivin is filming for Sidhartha Siva's next.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam