»   » മുംബൈ പൊലീസിലില്‍ പൃഥ്വി തന്നെ...

മുംബൈ പൊലീസിലില്‍ പൃഥ്വി തന്നെ...

Posted By:
Subscribe to Filmibeat Malayalam
Prithviraj
മുംബൈ പൊലീസിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമാവുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് തന്നെ നായകനാവുമെന്ന വാര്‍ത്തയ്ക്കാണ് സ്ഥിരീകരണമുണ്ടായിരിക്കുന്നത്.

ഏതാണ്ട് രണ്ട് വര്‍ഷം മുമ്പെ പൃഥ്വിരാജിനെ നായകനാക്കി മുംബൈ പൊലീസ് റോഷന്‍ അനൗണ്‍സ് ചെയ്തിരുന്നു. പിന്നീട് പൃഥ്വി ചിത്രത്തിലുണ്ടാവില്ലെന്ന് പലതവണ റിപ്പോര്‍ട്ടുകള്‍ വന്നു. സംവിധായന്‍ റോഷനും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഇത് ഇവര്‍ക്കിടയില്‍ ചെറിയ അസ്വാരസ്യങ്ങള്‍ക്കും വഴിവച്ചിരുന്നു. എന്നാല്‍ പൃഥ്വി തന്നെ നായകനാവുമെന്ന് തന്നെയാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി പൃഥ്വിരാജ് സമയം കണ്ടെത്തിക്കഴിഞ്ഞുവെന്നാണ് സൂചന.

മുംബൈ പൊലീസിലെ രണ്ടാമത്തെ നായകന്‍ ആരെന്ന ചോദ്യമാണ് ഇനി ബാക്കിയാവുന്നത്. കോളിവുഡിലെ യുവനടന്‍ ആര്യ മുംബൈ പൊലീസില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മലയാളത്തിലെ തന്നെ മറ്റൊരു താരം ആ റോള്‍ ചെയ്യുമെന്നാണ് ഇപ്പോഴറിയുന്നത്.

തട്ടത്തിന്‍ മറയത്തിലൂടെ ക്യാമ്പസുകളുടെ മനംകവര്‍ന്ന നിവീന്‍ പോളിയെയാണ് ഈ റോളിലേക്ക് പരിഗണിയ്ക്കുന്നത്. നിവീന്‍ പോളിയുടെ കരിയറിലെ മറ്റൊരു ബ്രേക്കായി ഈ സിനിമ മാറുമെന്ന് ഉറപ്പാണ്. ഉണ്ണി മുകുന്ദനെയാണ് ഈ വേഷം ചെയ്യാന്‍ നേരത്തെ ആലോചിച്ചിരുന്നത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഐ ലവ് മീയാണ് ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം.

എന്തായാലും മുംബൈ പൊലീസിന്റെ താരനിര്‍ണയം സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് ഔദ്യോഗികമായി ഉടന്‍ പ്രഖ്യാപിയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.

English summary
Prithviraj has worked on his schedules and found time for Mumbai Police,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam