»   »  പൃഥ്വിരാജിന്റെ 'പാവട'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

പൃഥ്വിരാജിന്റെ 'പാവട'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

Posted By:
Subscribe to Filmibeat Malayalam

മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമായ പാവടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. പൃഥ്വിരാജിനൊപ്പം അനൂപ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

കൂടാതെ മിയ നായികയായി എത്തുന്ന ചിത്രത്തില്‍ ആശ ശരത് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍. ആശ ശരത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന് വേണ്ടി ആദ്യം ക്ഷണിച്ചിരുന്നത് ശോഭനയെ ആയിരുന്നു. ചിത്രത്തിലെ കഥാപാത്രത്തെ ഇഷ്ടപ്പെടാത്തതിനാലാണ് ശോഭന പിന്മാറിയതെന്നാണ് അറിയുന്നത്.

Paavada #First_Look :)

Posted by Prithviraj Sukumaran on Thursday, October 1, 2015

എന്നാല്‍ ശോഭന ചിത്രത്തില്‍ നിന്ന് പിന്മാറിയതോടെ ചിത്രത്തിന്റെ പേരും മാറ്റുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പേരില്‍ മാറ്റമില്ല. ഷെബിന്‍ വര്‍ഗ്ഗീസിന്റെ തിരക്കഥയ്ക്ക് ബിപിന്‍ ചന്ദ്രനാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്.

തൊടുപുഴയിലും എറണാകുളത്തുമായി ചിത്രീകരിക്കുന്ന പവാടയുടെ ചിത്രീകരണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. മണിയമ്പിള്ള രാജു ചിത്രം നിര്‍മ്മിക്കുന്നതോടൊപ്പം തന്നെ രാജു ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുമുണ്ട്. നെടുമുടി വേണു, സായ്കുമാര്‍,സുധീര്‍ കരമന,സിദ്ദിഖ്, ചെമ്പന്‍ വിനോദ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
The shooting of Prithviraj's new film 'Pavada' directed by Marthandan is in progress. Anoop Menon does a prominent role in the movie. Mia is the heroine.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam