»   » താന്‍ ചെയ്തതില്‍ ഏറ്റവും മികച്ച ചിത്രത്തെ കുറിച്ച് പൃഥ്വിരാജ്; ഏതാണെന്ന് പറയാമോ?

താന്‍ ചെയ്തതില്‍ ഏറ്റവും മികച്ച ചിത്രത്തെ കുറിച്ച് പൃഥ്വിരാജ്; ഏതാണെന്ന് പറയാമോ?

By: Rohini
Subscribe to Filmibeat Malayalam

സുകുമാരന്റെ മകന്‍ പൃഥ്വിരാജ് സിനിമാ ലോകത്ത് എത്തിയിട്ട് 14 വര്‍ഷങ്ങള്‍ കഴിഞ്ഞു. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. താഴ്ചകളെയും ഉയര്‍ച്ചകളെയും എല്ലാം നേരിട്ട് പൃഥ്വി പതിനാല് വര്‍ഷത്തിനിടെ ഒത്തിരി ചിത്രങ്ങള്‍ ചെയ്തു. ബോളിവുഡിലും കോളിവുഡിലും സാന്നിധ്യം അറിയിച്ചു.

പതിനാല് വര്‍ഷത്തെ തന്റെ അഭിനയ ജീവിതത്തില്‍, ഏറ്റവും മികച്ചതെന്ന് താന്‍ വിശ്വസിക്കുന്ന ചിത്രത്തെ കുറിച്ച് പൃഥ്വിരാജ് പറയുന്നു. ട്വിറ്ററിലൂടെയാണ് കരിയറില്‍ തന്റെ ഏറ്റവും മികച്ച ചിത്രത്തെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്.


 cityofgod

90 ല്‍ അധികം ചിത്രങ്ങളില്‍ പൃഥ്വിരാജ് അഭിനയിച്ചിട്ടുണ്ട്. അതില്‍ ഒരെണ്ണം തിരഞ്ഞെടുക്കുക പ്രയാസമാണ്. മിക്ക നടന്മാരും മറ്റ് സംവിധായകരെ മുഷിപ്പിക്കേണ്ട എന്ന കരുതി തന്റെ പ്രിയ ചിത്രത്തെ കുറിച്ച് പറയാതിരിക്കും. എന്നാല്‍ പൃഥ്വി സ്വമേധയാ പറയുന്നു, തന്റെ എക്കാലത്തെയും മികച്ച ചിത്രം സിറ്റി ഓഫ് ഗോഡ് ആണെന്ന്.ചിത്രത്തിലെ ജ്യോതിലാല്‍ എന്ന കഥാപാത്രം കരിയറില്‍ താന്‍ ചെയ്ത ഏറ്റവും മികച്ച പ്രകടനാണെന്നാണ് പൃഥ്വി പറയുന്നത്. ബാബു ജനാര്‍ദനന്‍ തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെയ്തത് ലിജോ ജോസ് പെല്ലിശ്ശേരിയാണ്. ബോക്‌സോഫീസില്‍ ചിത്രത്തിന് കാര്യമായ നേട്ടം കൊയ്യാന്‍ സാധിച്ചില്ല എങ്കിലും ഡിവിഡി ഇറങ്ങിയപ്പോള്‍ പലരും ചിത്രത്തെ പ്രശംസിച്ച് എത്തിയത് ശ്രദ്ധേയമാണ്.


English summary
Prithviraj has picked his role in the film City Of God as one of his honest performances, so far. According to him, City Of God is one his best films of his career, so far. In the film, Prithviraj had portrayed the role of a guy named Jyotilal, who works for a rich businessman.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam