»   » നല്ല അന്തസ്സായി മദ്യപിക്കുകയും തോന്നിയപോലെ ജീവിക്കുകയും ചെയ്യുന്ന പൃഥ്വി

നല്ല അന്തസ്സായി മദ്യപിക്കുകയും തോന്നിയപോലെ ജീവിക്കുകയും ചെയ്യുന്ന പൃഥ്വി

Posted By:
Subscribe to Filmibeat Malayalam

പറയുന്നത് പൃഥ്വിരാജ് എന്ന നടനെ കുറിച്ചല്ല. പൃഥ്വിരാജ് നായകനായെത്തുന്ന പാവാട എന്ന ചിത്രത്തിലെ ജോയി എന്ന കഥാപാത്രത്തെ കുറിച്ചാണ്. അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലെ അമറിന് ശേഷം വീണ്ടും പ്രേക്ഷകരെ ചിരിപ്പിക്കാനെത്തുകയാണ് ജോയ് എന്ന കഥാപാത്രത്തിലൂടെ പൃഥ്വി.

മലയോര പ്രദേശമായ പൂവരണി എന്ന ചെറു ഗ്രാമത്തിന്റെയും അവിടുത്തെ ജനങ്ങളെയും അവരുടെ ജീവിതത്തെയും പകര്‍ത്തുന്ന സിനിമയാണ് ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന പാവാട. ജോയി എന്നു പേരുള്ള അദ്ധ്വാനിയായൊരു ചെറുപ്പക്കാരന്റെ വേഷത്തിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്.

Read More: മമ്മൂട്ടിയോട് ആരാധന കുറഞ്ഞു, പൃഥ്വി ഇപ്പോള്‍ വിജയ് ഫാന്‍, സംഭവം ശരിയാണോ?

നല്ല അന്തസ്സായി മദ്യപിക്കുകയും തോന്നിയപോലെ ജീവിക്കുകയും ചെയ്യുന്ന പൃഥ്വി

ഗ്രാമവാസികളുടെ സുഖത്തിലും ദുഃഖത്തിലും പങ്കു ചേരുന്ന, ഗ്രാമത്തിന്റെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും പരിഹാരം കാണാന്‍ ശ്രമിക്കുകയും ചെയ്യുന്ന ജോയ് ഒറ്റത്തടിയാണ്. നന്നായി പണിയെടുക്കും. ഇന്ന പണിയെന്നില്ല, എന്തുപണിയും ചെയ്യും.

നല്ല അന്തസ്സായി മദ്യപിക്കുകയും തോന്നിയപോലെ ജീവിക്കുകയും ചെയ്യുന്ന പൃഥ്വി

നല്ല അന്തസ്സായി മദ്യപിക്കുകയും തോന്നിയപോലെ ജീവിക്കുകയും ചെയ്യുന്ന ജോയിക്ക് ഭാവിയെ കുറിച്ച് പ്രതീക്ഷകളൊന്നുമില്ല. ഇങ്ങനെയൊക്കെ അങ്ങ് പോയാല്‍ മതി എന്നൊരു ലൈനാണ്. ചോദിക്കാനും പറയാനും ആരുമില്ലാതെ ഒന്നിനോടും ഉത്തരവാദിത്വമില്ലാത്തത് കൊണ്ടായിരിക്കാം ജോയ് ഇങ്ങനെയായി പോയത്.

നല്ല അന്തസ്സായി മദ്യപിക്കുകയും തോന്നിയപോലെ ജീവിക്കുകയും ചെയ്യുന്ന പൃഥ്വി

ആ നാട്ടിലെത്തിയ ഇംഗ്ലീഷ് പ്രൊഫസര്‍ ബാബു ജോസഫിനെ ജോയി കണ്ടുമുട്ടുകയും പരിചയപെടുകയും ചെയ്യുന്നത് ഒരു പുതിയ തുടക്കത്തിനു കാരണമാവുകയും ചെയ്തു. പ്രൊഫസര്‍ ബാബു ജോസഫായി അനൂപ് മേനോന്‍ അഭിനയിക്കുന്നു.

നല്ല അന്തസ്സായി മദ്യപിക്കുകയും തോന്നിയപോലെ ജീവിക്കുകയും ചെയ്യുന്ന പൃഥ്വി

പ്രൊഫസറുമായുള്ള അടുപ്പം ജോയിയുടെ ചിന്തകളിലും നിലപാടുകളിലും മാറ്റം വരുത്തുന്നു. ആ മാറ്റങ്ങള്‍ പൂവരണി ഗ്രാമത്തെ ഒന്നടങ്കം ബാധിക്കുന്നുണ്ട്.

നല്ല അന്തസ്സായി മദ്യപിക്കുകയും തോന്നിയപോലെ ജീവിക്കുകയും ചെയ്യുന്ന പൃഥ്വി

സിദ്ദിഖ്, മണിയന്‍പിള്ള രാജു, സുധീര്‍ കരമന, കലാഭവന്‍ ഷാജോണ്‍, മണിക്കുട്ടന്‍, രഞ്ജി പണിക്കര്‍, കലാഭവന്‍ ഹനീഫ്, ജയകൃഷ്ണന്‍, സുനില്‍ സുഖദ, മിയ, ആശ ശരത്ത്, പര്‍വ്വതി, അംബിക മോഹന്‍ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

നല്ല അന്തസ്സായി മദ്യപിക്കുകയും തോന്നിയപോലെ ജീവിക്കുകയും ചെയ്യുന്ന പൃഥ്വി

പ്രദീപ് നായരാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്നത്. ബിപിന്‍ ചന്ദ്രന്‍ തിരക്കഥയെഴുതുന്ന ചിത്രത്തിന് സംഗീതം പകരുന്നത് എബി ടോം സിറിയക്കാണ്. മണിയന്‍ പിള്ള രാജുവാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

English summary
In G Marthandan's Pavada, Prithviraj plays Joy a young man who leads a carefree life without any aims or responsibilities in his life.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam