»   » പ്രദീപ് നായര്‍ ചിത്രത്തില്‍ പൃഥ്വിരാജ്

പ്രദീപ് നായര്‍ ചിത്രത്തില്‍ പൃഥ്വിരാജ്

Posted By:
Subscribe to Filmibeat Malayalam

നവാഗതനായ പ്രദീപ് നായര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജ് നായകനായി എത്തുന്നു. വിമാനം എന്നാണ് ചിത്രത്തിന്റെ പേര്. ഭിന്ന ശേഷിയുള്ള സജി തോമസിന്റെ യഥാര്‍ത്ഥ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം.

തൊടുപുഴ സ്വദേശിയായ സജി ജന്മനാ മൂഖനും ബധിരനുമാണ്. റബ്ബര്‍ തോട്ടങ്ങളില്‍ കീടനാശിനി തളിക്കാനായി ഹെലികോപ്റ്ററുകള്‍ എത്തുമ്പോഴാണ് സജി എന്ന 15 വയുകാരന്റെ മനസിലേക്ക് ആദ്യമായി വിമാനം എന്ന സ്വപ്‌നം കടന്ന് വരുന്നത്.

prithviraj

പിന്നീട് ഹെലികോപ്റ്റര്‍ വെറുതേ നോക്കി നിന്ന് കാണുന്നതിനപ്പുറം അതെങ്ങനെ നിര്‍മ്മിക്കും എന്നായിരുന്നു ആ കൊച്ച് മിടുക്കന്റെ മനസ്സില്‍. എന്നാല്‍ ഹെലികോപ്റ്ററിനോടുള്ള ആകര്‍ഷണം പുസ്‌കങ്ങള്‍ വായിച്ചും പൈലറ്റുമാരുടെ ഉപേദശം തേടിയും അറിഞ്ഞു. നീണ്ട പരിശ്രമങ്ങള്‍ക്ക് ശേഷം സജിയുടെ ആഗ്രഹം സഫലമാകുകയായിരുന്നു.

പിന്നീട് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡിലും സജിയുടെ പേര് ഇടം പിടിച്ചു. ഇപ്പോഴിതാ സജിയുടെ ജീവിതത്തിലൂടെ പൃഥ്വിരാജിനെ നായകനാക്കി പ്രദീപ് നായര്‍ പുതിയ ചിത്രം ഒരുക്കാന്‍ ഒരുങ്ങുന്നു.

English summary
prithviraj in pradeep nair's next vimanam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam