»   » പൃഥ്വിയുടെ പ്രാര്‍ത്ഥന മമ്മൂട്ടിക്ക് വേണ്ടി

പൃഥ്വിയുടെ പ്രാര്‍ത്ഥന മമ്മൂട്ടിക്ക് വേണ്ടി

Posted By:
Subscribe to Filmibeat Malayalam
Prithviraj and Mammootty
ഇത്തവണ റംസാന്‍ ആഘോഷിക്കാന്‍ ഒട്ടേറെ ചിത്രങ്ങളാണ് തിയേറ്ററുകളില്‍ എത്തുന്നത്. ഇതിന് മുമ്പ് ഇത്രയും ചിത്രങ്ങള്‍ റംസാന് പ്രദര്‍ശനത്തിനെത്തിയിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. സൂപ്പര്‍ സ്റ്റാര്‍ മമ്മൂക്കയുടെയും മകന്‍ ദുല്‍ഖറിന്റെയും പൃഥ്വിരാജിന്റെയും ചിത്രമാണ് റിലീസിങ് പട്ടികയില്‍ മുന്‍ നിരയില്‍ നില്‍ക്കുന്നത്. അതില്‍ അച്ഛനും മകനും ബോക്‌സോഫീസില്‍ ഏറ്റുമുട്ടുന്ന വാര്‍ത്ത മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്.

അതിനിടയില്‍ കൗതുകകരമായ മറ്റൊരു കാര്യമുണ്ട്. മമ്മൂക്കയുടെയും ദുല്‍ഖറിന്റെയും ചിത്രങ്ങള്‍ക്കൊപ്പം പൃഥ്വിരാജിന്റെ മെമ്മറീസും റിലീസ് ചെയ്യുന്നുണ്ട്. എന്നാല്‍ പൃഥ്വിരാജ് മെമ്മറീസ് വിജയ്ക്കണം എന്ന് എത്രത്തോളം പ്രാര്‍ത്ഥിക്കുന്നുണ്ടോ അത്രത്തോളം, ഒരു പക്ഷേ അതിനും മുകളില്‍ മമ്മൂക്കയുടെ കടന്‍ കടന്നൊരു മാത്തുക്കുട്ടി വിജയിക്കണം എന്നാവും പ്രാര്‍ത്ഥിക്കുക. കാരണം മറ്റൊന്നുമല്ല, കടല്‍ കടന്നൊരു മാത്തുക്കുട്ടിയുടെ നിര്‍മ്മാതാവ് പൃഥ്വിരാജാണ് എന്നത് തന്നെ.

രണ്ട് ചിത്രങ്ങളും ഹിറ്റാകണം എന്നു തന്നെയാവും സ്വാഭാവികമായും പൃഥ്വിയുടെ പ്രാര്‍ത്ഥന. ഇതിലേതെങ്കിലുമൊന്ന് പാളിയാലും നഷ്ടം പൃഥ്വിരാജിന് തന്നെയാണെന്ന് പറയേണ്ടതില്ലല്ലോ. എന്തായാലും മാത്തുക്കുട്ടി പരാജയപ്പെടില്ലെന്ന് തന്നെ വിശ്വസിക്കാം. കാരണം, സാറ്റലൈറ്റ് റേറ്റായ അഞ്ചേമുക്കാല്‍ കോടി ഇപ്പോള്‍ തന്നെ മാത്തുകുട്ടി പൃഥ്വരാജിന് നേടിക്കൊടുത്തു കഴിഞ്ഞു.

English summary
Actor Prithviraj prayer for Mammootty film Kadal Kadannoru Mathukutty, because of he is producer of the film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam