»   » സുപ്രിയയും ഇന്ദ്രനും മല്ലികയും കമലും, പൃഥ്വിയുടെ സയന്‍റിഫിക് ത്രില്ലറിന് ഔദ്യോഗിക തുടക്കം!

സുപ്രിയയും ഇന്ദ്രനും മല്ലികയും കമലും, പൃഥ്വിയുടെ സയന്‍റിഫിക് ത്രില്ലറിന് ഔദ്യോഗിക തുടക്കം!

Written By:
Subscribe to Filmibeat Malayalam

വ്യത്യസ്തതയും പുതുമയും നിറഞ്ഞ നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. പ്രമേയത്തിലായാലും അവതരണത്തിലായാലും തന്റെ ഓരോ സിനിമകളും വ്യത്യസ്തമായിരിക്കണമെന്നാണ് ഓരോ താരവും ആഗ്രഹിക്കുന്നത്. പുതിയ സിനിമ തിരഞ്ഞെടുക്കുമ്പോള്‍ അവര്‍ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കാറുമുണ്ട്. സിനിമകളുമായി മുന്നേറുന്നതിനിടയിലാണ് പൃഥ്വിരാജ് ഓഗസ്റ്റ് സിനിമാസിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായത്. സന്തോഷ് ശിവന്‍, ഷാജി നടേശന്‍, ആര്യ എന്നിവര്‍ക്കൊപ്പം ചേര്‍ന്നായിരുന്നു പൃഥ്വിയും പ്രവര്‍ത്തിച്ചത്. പെട്ടെന്നൊരു ദിനത്തില്‍ ഓഗസ്റ്റ് സിനിമാസില്‍ നിന്നും പിന്‍വാങ്ങുകയാണെന്ന് താരം അറിയിച്ചപ്പോള്‍ ആദ്യം പരിഭ്രമിച്ചെങ്കിലും പിന്നീടാണ് താരം അതിന് പിന്നിലെ കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

'അമ്മ' പിടിക്കാന്‍ അണിയറ നീക്കം സജീവം, പൃഥ്വിരാജിനും മോഹന്‍ലാലിനും കടുത്ത സമ്മര്‍ദ്ദം!


സുപ്രിയയ്‌ക്കൊപ്പം ചേര്‍ന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് തുടങ്ങിയതിനെക്കുറിച്ച് താരം തന്നെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മലയാള സിനിമയ്ക്ക് എന്നും മുതല്‍ക്കൂട്ടാവുന്ന തരത്തില്‍ നിരവധി നല്ല സിനിമകള്‍ നിര്‍മ്മിക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് പൃഥ്വി വ്യക്തമാക്കിയിരുന്നു. പ്രൊഡക്ഷന്‍ കമ്പനിയുടേതായി പുറത്തിറങ്ങുന്ന ആദ്യ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇതാദ്യമായി സോണി പിക്‌ചേഴ്‌സ് ഒരു മലയാള സിനിമ നിര്‍മ്മിക്കുകയാണ്. നയന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള ലേറ്റസ്റ്റ് വിശേഷമറിയാന്‍ തുടര്‍ന്നുവായിക്കൂ.


മമ്മുക്കയുടെ പരോള്‍ ഒന്നാം സ്ഥാനത്ത്, ഏപ്രില്‍ ആദ്യ വാരത്തിലെ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു!


നയന് തുടക്കം

സംവിധായകന്‍ കമലിന്റെ മകനായ ജെനൂസ് മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ 100 ഡേയ്‌സ് ലവിന് ശേഷം താരപുത്രനൊരുക്കുന്ന അടുത്ത ചിത്രത്തില്‍ മറ്റൊരു താരപുത്രനാണ് നായകനായി എത്തുന്നത്. നയന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പൂജ കഴിഞ്ഞ ദിവസമാണ് നടത്തിയത്. ഇന്ദ്രജിത്, മല്ലിക സുകുമാരന്‍, സുപ്രിയ, സംവിധായകന്‍ കമല്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. കമലും മല്ലികാ സുകുമാരനുമാണ് ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചത്. പൂജ ചടങ്ങിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.


പൃഥ്വിയുടെ പ്രൊഡക്ഷന്‍ കമ്പനി

ഓഗസ്റ്റ് സിനിമാസില്‍ നിന്നും പൃഥ്വി പിന്‍വാങ്ങിയപ്പോള്‍ ആദ്യം എല്ലാവരും ഞെട്ടിയിരുന്നുവെങ്കിലും പിന്നീട് തീരുമാനത്തിനെ പിന്നിലെ കൂടുതല്‍ കാര്യങ്ങളെക്കുറിച്ച് അറിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും സന്തോഷമാവുകയായിരുന്നു. സുപ്രിയയും പൃഥ്വിയും ചേര്‍ന്ന് ഒന്നര വര്‍ഷത്തോളമായി പ്രൊഡക്ഷന്‍ കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലായിരുന്നു. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പൃഥ്വിരാജാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. നിലപാടുകളും തീരുമാനവും തുറന്നു പറയാനുള്ളപൃഥ്വിരാജിന്റ ചങ്കൂറ്റത്തെക്കുറിച്ച് കൃത്യമായി ആരാധകര്‍ക്കും അറിയാം. അതുകൊണ്ട് തന്നെ പുതിയ സംരംഭം മാറ്റത്തിന് വഴി തെളിയിക്കുമെന്ന ഉറച്ചു വിശ്വാസത്തിലാണ് അവര്‍.


തരംഗമായ ഫസ്റ്റ് ലുക്ക്

നയന്‍ സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വളരെ പെട്ടെന്നാണ് പോസ്റ്റര്‍ തംരഗമായി മാറിയത്. ഏത് തരം കഥാപാത്രത്തെയും അങ്ങേയറ്റം അനശ്വരമാക്കുന്ന പൃഥ്വി ഈ ചിത്രത്തിലും തകര്‍ക്കുമെന്ന് ആരാധകര്‍ ഇതിനോടകം തന്നെ വിലയിരുത്തിയിട്ടുണ്ട്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളെക്കുറിച്ച് അറിയുന്നതിനായി കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍.


കാത്തിരുന്ന പ്രഖ്യാപനം

സിനിമാപ്രവര്‍ത്തകരും ആരാധകരും ഒരുപോലെ കാത്തിരുന്ന പ്രഖ്യാപനം കൂടിയായിരുന്നു ഇത്. സ്വന്തമായി പ്രൊഡക്ഷന്‍ കമ്പനി തുടങ്ങിയപ്പോള്‍ ഏത് ചിത്രമാണ് ആദ്യം ചെയ്യുന്നതെന്ന സംശയത്തിലായിരുന്നു ആരാധകര്‍. ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു. നയന്‍ എന്ന സയന്റിഫിക് ചിത്രത്തില്‍ പൃഥ്വി നായകനായി എത്തുന്നുവെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ ചിത്രം നിര്‍മ്മിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സും ചേര്‍ന്നാണെന്ന് അടുത്തിടെയാണ് പ്രഖ്യാപിച്ചത്.


പുതുമയാര്‍ന്ന പ്രമേയവും അവതരണവും

ഇതാദ്യമായാണ് ഒരു സയന്റിഫിക് ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിക്കുന്നത്. മലയാള സിനിമയ്ക്ക് അത്ര പരിചിതമല്ലാത്ത മേക്കിങ്ങായിരിക്കും ചിത്രത്തിന്റേതെന്ന കാര്യത്തില്‍ സംശയമില്ല. പുതുമയുടെ കാര്യത്തില്‍ പൃഥ്വി കണിശക്കാരനാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. നിത്യാമേനോനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പാര്‍വതിയും പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.


English summary
Prithviraj’s sci-fi thriller starts rolling!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X