»   » താരപുത്രന്‍റെ '9', പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ സിനിമ, നായകനായി പൃഥ്വി തന്നെ, കാണൂ!

താരപുത്രന്‍റെ '9', പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ സിനിമ, നായകനായി പൃഥ്വി തന്നെ, കാണൂ!

Written By:
Subscribe to Filmibeat Malayalam
പൃഥ്വിരാജ് പ്രൊഡക്ഷന്സിൽ ആദ്യ ചിത്രം '9'

വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് യുവസൂപ്പര്‍ സ്റ്റാറായ പൃഥ്വിരാജ്. അടുത്തിടെയാണ് സുപ്രിയയ്‌ക്കൊപ്പം ചേര്‍ന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് രൂപീകരിച്ചതിനെക്കുറിച്ച് താരം പ്രഖ്യാപിച്ചത്. ഓഗസ്റ്റ് സിനിമാസില്‍ നിന്നും പിന്‍വാങ്ങിയപ്പോള്‍ മുതല്‍ പുതിയ പ്രഖ്യാപനവുമായി താരം എത്തുമെന്ന് ആരാധകര്‍ ഉറപ്പിച്ചിരുന്നു.

ഡാഡയുടെ മകളാണ് അലംകൃതയെന്ന് പൃഥ്വി, അല്ലെന്ന് സുപ്രിയ, ഇവര്‍ക്കിടയില്‍ നസ്രിയയും,കാണൂ!

സിനിമാലോകത്തിന് തന്നെ മുതല്‍ക്കൂട്ടാവുന്ന തരത്തിലുള്ള നല്ല സിനിമകളുമായി പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എത്തുമെന്നായിരുന്നു താരം വ്യക്തമാക്കിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സും ഒരുമിച്ച് സിനിമയൊരുക്കുമെന്ന് പൃഥ്വി വ്യക്തമാക്കിയിരുന്നു. ഏതായിരിക്കും ആ സിനിമയെന്നറിയാനായുള്ള കാത്തിരിപ്പിലായിരുന്നു സിനിമാലോകം. അധികം വൈകാതെ തന്നെ അക്കാര്യത്തെക്കുറിച്ച് പ്രഖ്യാപിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു.

പൃഥ്വിയുടെ കാറിന് നികുതി അടച്ച വിഷമം നസ്രിയയ്ക്ക്, സുപ്രിയ ചേച്ചിയെ എങ്ങനെ നേരിടും? കാണൂ!

ഓഗസ്റ്റ് സിനിമാസില്‍ തുടങ്ങി

ഷാജി നടേശന്‍, ആര്യ, സന്തോഷ് ശിവന്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ഓഗസ്റ്റ് സിനിമാസ് തുടങ്ങുമ്പോള്‍ പൃഥ്വിരാജായിരുന്നു പ്രധാനി. മമ്മൂട്ടിയേതുള്‍പ്പടെ നിരവധി ബിഗ് സിനിമകളായിരുന്നു ഈ ബാനറില്‍ നിന്നും പുറത്തിറങ്ങിയത്. തുടക്കം മുതല്‍ എല്ലാ കാര്യത്തിനും നേതൃത്വം നല്‍കി പൃഥ്വി ഒപ്പമുണ്ടായിരുന്നുവെന്നും അത് നല്‍കിയ ഊര്‍ജമാണ് മുന്നോട്ടുള്ള പ്രവര്‍ത്തനമെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. പെട്ടെന്നൊരു സുപ്രധാനത്തിലാണ് ഓഗസ്റ്റ് സിനിമാസില്‍ നിന്നും പിന്‍വാങ്ങുന്നതിനെക്കുറിച്ച് താരം പ്രഖ്യാപിച്ചത്. സ്വന്തമായി നിര്‍മ്മാണ കമ്പനിയുമായി എത്തുമെന്നും താരം വ്യക്തമാക്കിയിരുന്നു.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴസും

സുപ്രിയയ്‌ക്കൊപ്പം ചേര്‍ന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് തുടങ്ങിയ കാര്യത്തെക്കുറിച്ച് പൃഥ്വി തന്നെയാണ് പറഞ്ഞത്. അതിന് പിന്നാലെയാണ് ഇന്ത്യയിലെ തന്നെ മുന്‍നിര നിര്‍മ്മാണ കമ്പനിയായ സോണി പിക്‌ചേഴ്‌സിനെ മലയാളത്തിലെത്തിക്കുന്നതിനെക്കുറിച്ച് താരം വ്യക്തമാക്കിയത്. ഉടന്‍ തന്നെ ആ പ്രഖ്യാപനം നടത്തുമെന്ന് താരം അറിയിച്ചിരുന്നു. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഫേസ്ബുക്കിലൂടെയാണ് അതേത് സിനിമയാണെന്ന് വ്യക്തമാക്കിയത്. ഇതോടെ സിനിമാലോകവും ആരാധകരും ഏറെ സന്തോഷത്തിലായിരിക്കുകയാണ്.

കാത്തിരുന്ന പ്രഖ്യാപനം

9, നയന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സും ചേര്‍ന്ന് നിര്‍മ്മിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ താരം വ്യക്തമാക്കിയത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും താരം പുറത്തുവിട്ടിട്ടുണ്ട്. ആരാധകര്‍ ഒന്നടങ്കം കാത്തിരുന്നൊരു പ്രഖ്യാപനമാണ് അല്‍പ്പം മുമ്പ് നടന്നത്. സ്വന്തം നിര്‍മ്മാണ കമ്പനി തുടങ്ങിയെന്നറിഞ്ഞപ്പോള്‍ മുതല്‍ അതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളറിയാനായുള്ള ആകാംക്ഷയിലായിരുന്നു പൃഥ്വിരാജിന്റെ ആരാധകര്‍.

ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

ജനൂസ് മുഹമ്മദാണ് 9 സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ കമലിന്റെ മകനാണ് ജെനൂസ് മുഹമ്മദ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ 100 ഡേയ്‌സ് ഓഫ് ലവ് എന്ന സിനിമയിലൂടെയാണ് ഈ താരപുത്രന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. സിനിമയുടെ തിരക്കഥയും അദ്ദേഹം തന്നെയാണ് ഒരുക്കുന്നത്. സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമയില്‍ താന്‍ അഭിനയിക്കുന്നുണ്ടെന്ന് നേരത്തെ പൃഥ്വി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതാണ് ആദ്യ നിര്‍മ്മാണസംരംഭമെന്ന് അന്ന് പ്രഖ്യാപിച്ചിരുന്നില്ല. ഈ സിനിമയിലൂടെ സോണി പിക്‌ചേഴ്‌സ് മലയാള സിനിമയില്‍ തുടക്കം കുറിക്കുകയാണ്. സോണി ടീമിനെ സന്ദര്‍ശിച്ചതിനെക്കുറിച്ചും കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ചുമൊക്കെ പൃഥ്വി നേരത്തെ വിശദീകരിച്ചിരുന്നു.

സയന്‍സ് ഫിക്ഷന്‍ ചിത്രം

മലയാള സിനിമ ഇന്നുവരെ കാണാത്ത തരത്തിലുള്ള സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് 9. നിത്യാ മേനോനായിരിക്കും ചിത്രത്തില്‍ നായികയായി എത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍വതി പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിനിമയുടെ താരനിര്‍ണ്ണയം പൂര്‍ത്തിയായിട്ടില്ല. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജ് പുറത്തുവിട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് പോസ്റ്റര്‍.

ഫേസ്ബുക്ക് പോസ്റ്റ് കാണൂ

ഫേസ്ബുക്ക് പോസ്റ്റ് കാണൂ

English summary
Prithviraj Announces The First Venture Of Prithviraj Productions!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X