»   » പൃഥ്വിയും രാധമോഹനും വീണ്ടും ഒന്നിക്കുന്നു

പൃഥ്വിയും രാധമോഹനും വീണ്ടും ഒന്നിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

മൊഴി, അഭിയും ഞാനും തുടങ്ങിയ തമിഴിലെ ഹിറ്റ് ചിത്രങ്ങളൊരുക്കിയ രാധാമോഹന്‍ മലയാളത്തില്‍ ഒരു ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നു. പൃഥ്വിരാജിനെയാണ് രാധാ മോഹന്‍ തന്റെ ചിത്രത്തിലെ നായകനായി തീരുമാനിച്ചിരിക്കുന്നത്.

മൊഴി എന്ന തമിഴ്ഹിറ്റ് ചിത്രത്തിന് വേണ്ടിയാണ് പൃഥ്വിയും രാധാ മോഹനും നേരത്തെ കൈകോര്‍ത്തത്. പ്രകാശ് രാജ് മറ്റൊരു പ്രധാന വേഷം ചെയ്ത ചിത്രത്തിലെ നായിക ജ്യോതികയായിരുന്നു. സംസാര ശേഷിയും കേള്‍വിയുമില്ലാത്ത ഒരു പെണ്‍കുട്ടിയെ പ്രേമിക്കുന്ന ചെറുപ്പകാരന്റെ കഥപറഞ്ഞ ചിത്രം തമിഴ്‌നാട്ടില്‍ ഏറെ ചലനം സൃഷ്ടിച്ചു.

Prithviraj

രാധാ മോഹന്‍ സംവിധാനം ചെയ്ത മറ്റൊരു സൂപ്പര്‍ ഹിറ്റ്, അഭിയും ഞാനും എന്ന ചിത്രത്തിലും ഒരു പ്രധാന വേഷം ചെയ്ത്‌കൊണ്ട് പ്രകാശ് രാജ് ഉണ്ടായിരുന്നു. രാധാ മോഹന്റെ ചിത്രങ്ങളിലെ നിത്യസാന്നിധ്യങ്ങള്‍ പുതിയ ചിത്രത്തിലും ഉണ്ടാകുമെന്നാണ് അറിയുന്നത്.

പൃഥ്വിരാജുമായി വീണ്ടും കൈകോര്‍ക്കുന്ന മലയാളം ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ഗൗതം മേനോനാണ് ചിത്രം നിര്‍മിക്കുക. തമിഴിലെ മലയാളി സാന്നിധ്യമായ ലക്ഷ്മി മേനോനെ ചിത്രത്തിലെ നായികയാകാന്‍ സമീപിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ തീരുമാനമായിട്ടില്ല.

അടുത്ത വര്‍ഷം ജനുവരിയോടെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകനോട് അടുത്ത വൃത്തങ്ങളറിയിച്ചു.

English summary
They've teamed up in films like Mozhi and Abhiyum Naanum. And now, Prithviraj and director Radhamohan are joining hands for another yet-to-be-titled Malayalam project.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam