»   » പൃഥ്വിരാജ് രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു, പുതിയ സിനിമയുടെ വിശേഷങ്ങളിതാണ്!

പൃഥ്വിരാജ് രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു, പുതിയ സിനിമയുടെ വിശേഷങ്ങളിതാണ്!

Posted By:
Subscribe to Filmibeat Malayalam

നടന്‍ പൃഥ്വിരാജ് നായകനായെത്തിയ വിമാനം തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം പുരോഗമിക്കുകയാണ്. ഒപ്പം പൃഥ്വി നായക വേഷത്തിലെത്തുന്ന നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. അതിനിടെ സംവിധായകനും നിര്‍മാതാവുമായ രഞ്ജിത് ശങ്കറിന്റെ അടുത്ത സിനിമയില്‍ നായകനാവുന്നത് പൃഥ്വിരാജണെന്നാണ് പുതിയ വാര്‍ത്തകള്‍.

വീരവാദവുമായി വന്നതല്ല, എങ്കിലും ചിരിയുടെ മാലപ്പടക്കവുമായെത്തിയ 2017 ലെ പത്ത് മികച്ച കോമഡി സിനിമകള്‍

അര്‍ജുനന്‍ സാക്ഷി, മോളി ആന്റി റോക്‌സ് എന്നിങ്ങനെ രണ്ട് സിനിമകളിലൂടെ പൃഥ്വിരാജും രഞ്ജിത്തും മുമ്പ് ഒന്നിച്ചിരുന്നു. തന്റെ മനോഹരമായൊരു സ്വപ്‌നം വരുന്നതിനെ കുറിച്ച് രഞ്ജിത്ത് ശങ്കര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പറഞ്ഞിരിക്കുന്നത്. ചിത്രത്തില്‍ പൃഥ്വിയുള്ള കാര്യവും സംവിധായകന്‍ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ വായിക്കാം..

രഞ്ജിത്ത് ശങ്കറും പൃഥ്വിയും ഒന്നിക്കുന്നു


രഞ്ജിത്ത് ശങ്കര്‍ പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുതിയൊരു സിനിമ വരാന്‍ പോവുകയാണ്. സിനിമയെ കുറിച്ചുള്ള കാര്യങ്ങള്‍ സംവിധായകന്‍ തന്നെയാണ് പുറത്ത് വിട്ടത്. മുമ്പ് ഈ കൂട്ടുകെട്ടിലെത്തിയ സിനിമകള്‍ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും പുതിയ സിനിമ ഞെട്ടിക്കാനുള്ള വരാവായിരിക്കും.

രഞ്ജിത്ത് പറയുന്നതിങ്ങനെ..


ഈ ക്രിസ്തുമസിന് തന്റെ മനോഹരമായൊരു സ്വപ്നത്തെ കുറിച്ചുള്ള കാര്യങ്ങള്‍ പുറത്ത് വിടുകയാണ്. ഒരു ചെറുപ്പക്കാരന്റെ 9 ജീവിതകാലങ്ങളെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നതെന്നും, ചിത്രത്തില്‍ പൃഥ്വിരാജാണ് നായകനാവുന്നതെന്നുമാണ് രഞ്ജിത്ത് പറയുന്നത്.

കൂടുതല്‍ വിവരങ്ങളില്ല


സിനിമയുടെ പേര് മുതല്‍ കൂടുതല്‍ കാര്യങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ പൃഥ്വിരാജും രഞ്ജിത്തും ചേര്‍ന്നായിരിക്കും സിനിമ നിര്‍മ്മിക്കുന്നതെന്നും ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ രഞ്ജിത്ത് സൂചിപ്പിച്ചിരിക്കുകയാണ്.

കൂട്ടുകെട്ടിലെത്തിയ സിനിമകള്‍


അര്‍ജുനന്‍ സാക്ഷി, മോളി ആന്റി റോക്‌സ് എന്നിങ്ങനെ രണ്ട് സിനിമകള്‍ മുമ്പ് പൃഥ്വിരാജ്, രഞ്ജിത്ത് കൂട്ടുകെട്ടില്‍ നിര്‍മ്മിച്ചിരുന്നു. ഇരു സിനിമകളും ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ അവയ്ക്ക് കഴിഞ്ഞിരുന്നില്ല.

പൃഥ്വിയുടെ തിരക്കുകള്‍


ക്രിസ്തുമസ് റിലീസിനെത്തിയ വിമാനമായിരുന്നു പൃഥ്വിരാജ് നായകനായ പുതിയ സിനിമ. തിയറ്ററുകളില്‍ പ്രദര്‍ശനം നടക്കുന്ന സിനിമയ്ക്ക് പിന്നാലെ പൃഥ്വിയുടെ ഒട്ടനവധി സിനികളാണ് അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. അക്കൂട്ടത്തിലേക്ക് പുതിയൊരു സിനിമ കൂടി വരാന്‍ പോവുകയാണ്.

രഞ്ജിത്തിന്റെ സിനിമകള്‍


പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗമായി നിര്‍മ്മിച്ച ജയസൂര്യയുടെ പുണ്യാളന്‍ അഗര്‍ബത്തീസാണ് രഞ്ജിത്തിന്റെ ഏറ്റവും പുതിയ സിനിമ. മികച്ച പ്രതികരണമായിരുന്നു സിനിമയ്ക്ക് കിട്ടിയിരുന്നത്.

English summary
Prithviraj and Ranjith Sankar are all set to team up for the third time and reportedly, this film will be Ranjith Sankar's next directorial venture.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X