»   » വിമാനത്തിലെ സജിയാവാന്‍ 10 കിലോ കുറയ്ക്കണം, പൃഥ്വിരാജിനോട് സംവിധായകന്‍ നിര്‍ദേശിച്ചത് !

വിമാനത്തിലെ സജിയാവാന്‍ 10 കിലോ കുറയ്ക്കണം, പൃഥ്വിരാജിനോട് സംവിധായകന്‍ നിര്‍ദേശിച്ചത് !

Posted By: Nihara
Subscribe to Filmibeat Malayalam

പ്രദീപ് എം നായര്‍ സംവിധാനം ചെയ്യുന്ന സിനിമയായ വിമാനത്തിന് വേണ്ടി പൃഥ്വിരാജ് മെലിയുന്നു. 10 കിലോ ഭാരം കുറയ്ക്കാനാണ് സംവിധായകന്‍ നിര്‍ദേശിച്ചിട്ടുള്ളത്. സ്വന്തമായി വിമനമുണ്ടാക്കി പറപ്പിച്ച മൂകനും ബധിരനുമായ സജിയെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. 12 കോടി നിര്‍മ്മാണച്ചെലവിലാണ് ചിത്രം ഒരുക്കുന്നത്. റബ്ബര്‍ തോട്ടത്തില്‍ കീടനാശിനി തളിക്കാനെത്തിയ ഹെലികോപ്റ്റര്‍ കണ്ടാണ് തൊടുപുഴക്കാരന്‍ സജി ആകാശസ്വപ്‌നങ്ങള്‍ കണ്ടു തുടങ്ങിയത്. ചിത്രത്തിന് വേണ്ടി വിമാനം പറപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ താരം പരിശീലനം നേടിയിരുന്നു.

22 വയസ്സുകാരനായാണ് ചിത്രത്തില്‍ പൃഥ്വിരാജ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന് വേണ്ടി ശരീരഭാരം കുറയ്ക്കുകയാണ് താരം ഇപ്പോള്‍. 10 കിലോ കുറയ്ക്കാനാണ് സംവിധായകന്‍ നിര്‍ദേശിച്ചിട്ടുള്ളത്. തൂത്തുക്കുടിയിലും ചെന്നൈയിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. തലപ്പാവ് , എന്ന് നിന്റെ മൊയ്തീന്‍, സെല്ലുലോയ്ഡ് തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം വീണ്ടും യഥാര്‍ത്ഥ കഥയുടെ ഭാഗമാവുകയാണ് പൃഥ്വിരാജ്.

Vimanam

പഴയ ഒരു മുറിയില്‍ വിമാനത്തിന്റെ ചിറകുമായി ഇരിക്കുന്ന പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പ് വിമാനത്തിന്റെ ലൊക്കേഷന്‍ ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

English summary
Prithviraj also appears as a 22-year-old in the movie and so, he had to look lean. He has lost around 10 kilos over the past two months," says the director. The team had earlier shot the older portions of Prithviraj's character, including the flying sequences for the film, in Mangalore, in March.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam