For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുപ്രിയ മേനോന്‍ പൃഥ്വിരാജിനെ തിരുത്തി! ഒന്നല്ല രണ്ട് വിശേഷങ്ങളുണ്ട്! കമന്‍റ് വൈറലാവുന്നു!

  |

  നന്ദനത്തിലൂടെ സിനിമയില്‍ അരങ്ങേറിയ താരപുത്രനാണ് പൃഥ്വിരാജ്. മാതാപിതാക്കളുടെ പാത പിന്തുടര്‍ന്നായിരുന്നു പൃഥ്വിയും അഭിനയ മേഖല തിരഞ്ഞെടുത്തത്. ഫാസിലായിരുന്നു താരത്തിനായി സ്‌ക്രീന്‍ ടെസ്റ്റ് നടത്തിയത്. എന്നാല്‍ തന്റെ ഹീറോയ്ക്ക് ഈ ശൈലി ശരിയാവില്ലെന്ന് പറഞ്ഞ് അദ്ദേഹം രഞ്ജിത്തിന് അരികിലേക്ക് അയയ്ക്കുകയായിരുന്നു പൃഥ്വിരാജിനെ. രഞ്ജിത്തിന്റെ വീട്ടില്‍ പോയാണ് പൃഥ്വിരാജ് അദ്ദേഹത്തെ കണ്ടത്. ആദ്യത്തെ കാഴ്ചയില്‍ത്തന്നെ നന്ദനത്തിലേക്ക് താരം മതിയെന്ന് സംവിധായകന്‍ ഉറപ്പിക്കുകയായിരുന്നു. അന്ന് തുടങ്ങിയ സിനിമാജീവിതം ആടുജീവിതത്തിലെത്തി നില്‍ക്കുകയാണ്.

  1 0 വര്‍ഷത്തിനുള്ളില്‍ മലയാള സിനിമയില്‍ എവിടെയായിരിക്കും തന്റെ സ്ഥാനമെന്ന് പൃഥ്വിരാജ് കൃത്യമായി വ്യക്തമാക്കിയിരുന്നു. ആലാപനവും നിര്‍മ്മാണവും സംവിധാനത്തിലും കഴിവ് തെളിയിച്ച് മുന്നേറുകയാണ് അദ്ദേഹം. മലയാള സിനിമാചരിത്രം തന്നെ തിരുത്തിക്കുറിച്ചായിരുന്നു പൃഥ്വിരാജിന്റെ സംവിധാന സംരംഭം എത്തിയത്. ലൂസിഫറിന്റെ രണ്ടാം ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ലൂസിഫര്‍ ചിത്രീകരണത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. അതിന് കീഴിലായി സുപ്രിയ മേനോന്‍ പോസ്റ്റ് ചെയ്ത കമന്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്.

  ലൂസിഫറിന്‍റെ ഒന്നാം ദിവസം

  ലൂസിഫറിന്‍റെ ഒന്നാം ദിവസം

  മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും നായികാനായകന്‍മാരാക്കി സിനിമ സംവിധാനം ചെയ്യുമെന്ന് പൃഥ്വിരാജ് വളരെ മുന്‍പേ പറഞ്ഞിരുന്നു. ലൂസിഫറിലൂടെയായിരുന്നു അദ്ദേഹം ആ സ്വപ്‌നം സാക്ഷാത്ക്കരിച്ചത്. ലൂസിഫറിന്റെ ചിത്രീകരണം ആരംഭിച്ചത് രണ്ട് വര്‍ഷം മുന്‍പുള്ള കര്‍ക്കിടകം ഒന്നിനായിരുന്നു. രണ്ട് വര്‍ഷം പിന്നിട്ടിരിക്കുകയാണ് ലൂസിഫര്‍ ഓര്‍മ്മകള്‍. ഇതേക്കുറിച്ച് പറഞ്ഞായിരുന്നു താരമെത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. താന്‍ സംവിധാനം ചെയ്ത സിനിമയില്‍ ചേട്ടന് ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെയായിരുന്നു പൃഥ്വിരാജ് നല്‍കിയത്.

   ഡ്രൈവിംഗ് ലൈസന്‍സും

  ഡ്രൈവിംഗ് ലൈസന്‍സും

  സമീപകാല ചിത്രങ്ങളിലൊന്നായ ഡ്രൈവിംഗ് ലൈസന്‍സ് ആരംഭിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടുവെന്ന് പറഞ്ഞായിരുന്നു സുപ്രിയ മേനോന്‍ എത്തിയത്. ഇതേക്കുറിച്ച് പൃഥ്വി മറന്നുപോയോയെന്നായിരുന്നു ആരാധകരുടെ ചോദ്യം. സുപ്രിയയോട് അതെയെന്ന മറുപടിയുമായാണ് പൃഥ്വിരാജ് എത്തിയത്. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തിയ ചിത്രം നിര്‍മ്മിച്ചത് സുപ്രിയയും ചേര്‍ന്നായിരുന്നു. നായകനെന്ന നിലയില്‍ പൃഥ്വി നിര്‍ദേശങ്ങള്‍ നല്‍കുമ്പോള്‍ നിര്‍മ്മാതാവിന്റെ ലെവലിലായിരുന്നു സുപ്രിയ ചിന്തിച്ചത്.

  സുപ്രിയയുടെ കമന്റ്

  സുപ്രിയയുടെ കമന്റ്

  സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്നവരാണ് പൃഥ്വിരാജും സുപ്രിയയും. സിനിമാജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ വിശേഷങ്ങളും ഇരുവരും പങ്കുവെക്കാറുണ്ട്. ലൂസിഫറുമായി പൃഥ്വിരാജ് തിരക്കിലായപ്പോള്‍ മകളേയും കൂട്ടി ലൊക്കേഷനിലേക്ക് വരികയായിരുന്നു സുപ്രിയ. സിനിമയുടെ റിലീസിന് ശേഷം ഇനിയും വീട്ടിലേക്ക് വന്നില്ലെങ്കില്‍ താനും മകളും മുംബൈയിലേക്ക് തിരിച്ച് പോവുമെന്നുമായിരുന്നു താരപത്‌നി പറഞ്ഞത്.

  എമ്പുരാനെ കാത്തിരിക്കുന്നു

  എമ്പുരാനെ കാത്തിരിക്കുന്നു

  ഈ ദിവസം എന്താണ് തുടങ്ങാന്‍ പോവുന്നതെന്നും എമ്പുരാന്റെ കാര്യങ്ങള്‍ എവിടെ വരെയായി എന്ന തരത്തിലുള്ള ചോദ്യങ്ങളും പോസ്റ്റിന് കീഴിലുണ്ട്. 200 കോടി ക്ലബില്‍ ഇടം നേടുന്ന മലയാളത്തിലെ ആദ്യ സംവിധായകനായി മാറുകയായിരുന്നു പൃഥ്വിരാജ്. ലൂസിഫറിലെ ആ നേട്ടം എമ്പുരാനിലും ആവര്‍ത്തിക്കുമോയെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഈ സിനിമ ഒരുഭാഗത്തില്‍ തീര്‍ക്കാനാവില്ലെന്ന് താനും മുരളിയും ആദ്യം തന്നെ മനസ്സിലാക്കിയിരുന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു.

  English summary
  Prithviraj remembers Lucifer days, Supriya Menon's comment went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X