»   » നിങ്ങളിലൊരു വിശ്വാസമുണ്ട്!!! ഷൂട്ടിംഗിനെത്തുന്ന അവളെ കടന്നാക്രമിക്കരുത്!!! മാധ്യമങ്ങളോട് പൃഥ്വിരാജ്

നിങ്ങളിലൊരു വിശ്വാസമുണ്ട്!!! ഷൂട്ടിംഗിനെത്തുന്ന അവളെ കടന്നാക്രമിക്കരുത്!!! മാധ്യമങ്ങളോട് പൃഥ്വിരാജ്

Posted By:
Subscribe to Filmibeat Malayalam

യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെങ്കിലും  അത് സംബന്ധിച്ച ദുരൂഹതകള്‍ അവസാനിക്കുന്നില്ല. പ്രധാന പ്രതികള്‍ പിടിയിലായി കഴിഞ്ഞു. തനിക്ക് നേരിട്ട് ആക്രമണത്തില്‍ പതറാതെ പ്രതികരിച്ച നടിക്കായി സിനിമാ ലോകം ഒന്നടങ്കം രംഗത്തെത്തി. ശനിയാഴ്ച മുതല്‍ നടി തന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി എത്തിക്കഴിഞ്ഞു. ഇതിന് നടിയെ അഭിനന്ദിച്ച് സുഹൃത്തുക്കളും ഒപ്പമുണ്ട്. 

സിനിമയുടെ സെറ്റില്‍ നടി മാധ്യമങ്ങളെ കണ്ട് സംസാരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പോലീസിന്റെ നിര്‍ദേശത്തെതുടര്‍ന്ന പിന്മാറുകയായിരുന്നു. പൃഥ്വിരാജ് നായകനാകുന്ന ആദത്തിന്റെ സെറ്റിലെത്തിയ മാധ്യമ പ്രവര്‍ത്തകരോടാണ് പൃഥ്വിരാജാണ് സംസാരിച്ചത്. പോലീസ് നിര്‍ദേശം ഉള്ളതിനാല്‍ നടി മാധ്യമങ്ങളെ കാണില്ലെന്ന് അദ്ദേഹം അറിയിച്ചു. 

പോലീസിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് മാധ്യമങ്ങളെ കാണുന്നതില്‍ നിന്നും നടി പിന്മാറിയിരുന്നു. സിനിമയുടെ സെറ്റിലെത്തിയ മാധ്യമങ്ങളോട് പൃഥ്വിരാജാണ് സംസാരിച്ചത്. നടി ലൊക്കേഷനില്‍ എത്തുമ്പോള്‍ ദയവായി ക്യാമറയുമായി അവര്‍ക്ക് മുന്നിലേക്ക് പോകരുതെന്ന അദ്ദേഹം പറഞ്ഞു. അതിനുള്ള ഒരു നന്മ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ഉണ്ടെന്നാണ് തന്റെ വിശ്വാസമെന്നും താരം പറഞ്ഞു.

ഇന്ന് ആദ്യമായിട്ട് നടി ഷൂട്ടിംഗിന് എത്തുന്ന ദിവസമാണ്. അതുകൊണ്ട് തനിക്ക് വേണ്ടിയും സഹപ്രവര്‍ത്തകയായ സുഹൃത്തിന് വേണ്ടിയും സിനിമയ്ക്കും വേണ്ടിയുമുള്ള അപേക്ഷയാണ് ദയവ് ചെയ്ത് നടി ലൊക്കേഷനിലെത്തുമ്പോള്‍ മാധ്യമങ്ങളുടെ ഒരു കടന്നാക്രമണം ഉണ്ടാകരുതെന്ന് അദ്ദേഹം പറഞ്ഞു. നിയമ തടസങ്ങള്‍ ഉള്ളതുകൊണ്ടാണ് നടിക്ക് മാധ്യമങ്ങളോട് സംസാരിക്കാന്‍ കഴിയാത്തതെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ നടിക്ക് മാധ്യമങ്ങളോട് സംസാരിക്കാനാകില്ല. എന്ന് മാധ്യമങ്ങളോട് സംസാരിക്കാന്‍ കഴിയുമെന്ന് തോന്നുന്നുവോ അന്ന് സംസാരിക്കുമായിരിക്കും. എന്നാല്‍ അതിനേക്കുറിച്ച് പറയാന്‍ താന്‍ ആളല്ലെന്നും പൃഥ്വി പറഞ്ഞു. പക്ഷെ ഇന്ന് നടി ലൊക്കേഷനിലെത്തുമ്പോള്‍ ക്യാമറകളുമായി നടിക്ക് മുന്നിലെത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനിമ മേഖലയുമായി ബന്ധപ്പെട്ട് ഈ വിഷയത്തില്‍ ചോദ്യം ഉന്നയിച്ചപ്പോള്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കല്ല താനിവിടെ കൂടിയിരിക്കുന്നതെന്നും ഇതിനായി താന്‍ പത്രസമ്മേളനം വിളിച്ചിട്ടില്ലെന്നും പൃഥ്വി പറഞ്ഞു. ഈ സിനിമയുടെ ആദ്യ ദിവസമാണ് ഇന്ന്. ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത കാരണമാണ് നിങ്ങള്‍ ഇവിടെ എത്തിയത്. ഇത്രയും കാര്യങ്ങള്‍ പറയേണ്ടത് തന്റെ കടമയാണെന്ന് തോന്നിയതിനാലാണ് പറഞ്ഞതെന്നും പൃഥ്വി പറഞ്ഞു.

നടിക്ക് നേരിട്ട ആക്രമണത്തിന് ശേഷം നടി അഭിനയിക്കുന്ന ചിത്രമാണ് ആദം. നാല് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലായിരുന്നു നടി അഭിനയിച്ചുകൊണ്ടിരുന്നത്. ആദത്തില്‍ പൃഥ്വിരാജിനൊപ്പം നരേനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

തനിക്ക് നേരിട്ട ആക്രമണത്തില്‍ പതറാതെ അതിനെതിരെ പ്രതികരിക്കാന്‍ നടി കാണിച്ച ധൈര്യത്തെ അഭിനന്ദിച്ച് പൃഥ്വിരാജ് ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. തിരികെ അഭിനയിത്തിലേക്ക് മടങ്ങാന്‍ നടികാണിച്ച ധീരമായ തീരുമാനത്തേയും പൃഥ്വി അഭിനന്ദിക്കുന്നണ്ട്. നടിക്ക് വേണ്ടി ചിത്രത്തിന്റെ ചിത്രീകരണം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചെങ്കിലും നടി സന്നദ്ധത അറിയിച്ചതിനേത്തുടര്‍ന്ന മുന്‍ നിശ്ചയിച്ച പ്രകാരം ഷൂട്ട് മുന്നോട്ട് കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു.

English summary
Prithviraj requesting media do not ambush her with cameras. She can't talk to media because of the legal problems, he said.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam