»   » നവാഗത സംവിധായകന്മാരെ മാത്രമല്ല, സംവിധായികമാരെയും പൃഥ്വിയ്ക്ക് വിശ്വാസമാണ്

നവാഗത സംവിധായകന്മാരെ മാത്രമല്ല, സംവിധായികമാരെയും പൃഥ്വിയ്ക്ക് വിശ്വാസമാണ്

Posted By:
Subscribe to Filmibeat Malayalam

അടുത്തിടെ പൃഥ്വിരാജിനുണ്ടായ നേട്ടങ്ങളെല്ലാം നവാഗത സംവിധായകരന്മാരില്‍ നിന്നാണ്. എന്ന് നിന്റെ മൊയ്തീന്‍ സംവിധായകന്‍ ആര്‍എസ് വിമലില്‍ തുടങ്ങി ഇതുവരെയുള്ള ചിത്രങ്ങളെല്ലാം തന്നെ. ഇപ്പോഴിതാ നവാഗത സംവിധായകന്മാര്‍ക്കൊപ്പം മാത്രമല്ല, സംവിധായികമാരുടെ ചിത്രത്തിലും പൃഥ്വി അഭിനയിക്കാന്‍ തയ്യറാണ്.

നവാഗതയായ റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിക്കാന്‍ ഒരുങ്ങുന്നു. കോമഡി എന്റര്‍ടെയിനറാണ് ചിത്രം. പൂര്‍ണമായും വിദേശത്താണ് ചിത്രത്തിന്റെ ഷൂട്ടിങ്. ശങ്കരരാമകൃഷ്ണനാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്.

നവാഗത സംവിധായകന്മാരെ മാത്രമല്ല, സംവിധായികമാരെയും പൃഥ്വിയ്ക്ക് വിശ്വാസമാണ്

ഓഗസ്റ്റില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും. യൂറോപ്പാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

നവാഗത സംവിധായകന്മാരെ മാത്രമല്ല, സംവിധായികമാരെയും പൃഥ്വിയ്ക്ക് വിശ്വാസമാണ്

മലയാള സിനിമയില്‍ സംവിധാന രംഗത്തെ സ്ത്രീ സാന്ന്യധങ്ങളാണ് അഞ്ജലി മേനോന്‍, രേവതി എസ് വര്‍മ്മ, ശ്രീബാല കെ മേനോന്‍. ഇവര്‍ക്ക് പിന്നാലെ റോഷ്‌നി ദനകറും സംവിധാനത്തിലേക്ക് എത്തുന്നു.

നവാഗത സംവിധായകന്മാരെ മാത്രമല്ല, സംവിധായികമാരെയും പൃഥ്വിയ്ക്ക് വിശ്വാസമാണ്

ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം ബോളിവുഡ് താരങ്ങളും അഭിനയിക്കുന്നുണ്ട്. ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

നവാഗത സംവിധായകന്മാരെ മാത്രമല്ല, സംവിധായികമാരെയും പൃഥ്വിയ്ക്ക് വിശ്വാസമാണ്

സെവന്‍ത് ഡേ, ലണ്ടന്‍ ബ്രിഡ്ജ്, എന്ന് നിന്റെ മൊയ്തീന്‍, അനാര്‍ക്കലി, ഡാര്‍വിന്റെ പരിണാമം ഇവയെല്ലാം മമ്മൂട്ടി നവാഗത സംവിധായകര്‍ക്കൊപ്പം അഭിനയിച്ച ചിത്രങ്ങളായിരുന്നു.

English summary
PrithviRaj in Roshni Dinaker's film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam