»   » ഓണത്തിന് മമ്മുട്ടിയ്ക്കും മോഹന്‍ലാലിനും പൃഥ്വിരാജ് വെല്ലുവിളിയായി മാറുമോ? പിന്നില്‍ വലിയ കാരണമുണ്ട്!

ഓണത്തിന് മമ്മുട്ടിയ്ക്കും മോഹന്‍ലാലിനും പൃഥ്വിരാജ് വെല്ലുവിളിയായി മാറുമോ? പിന്നില്‍ വലിയ കാരണമുണ്ട്!

Posted By: Teresa John
Subscribe to Filmibeat Malayalam

മലയാള സിനിമയിലുണ്ടായിരുന്ന അതിര്‍ വരമ്പുകളെല്ലാം പഴങ്കഥയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മുതല്‍ വ്യത്യസ്തകളുമായി നിരവധി സിനിമകളായിരുന്നു പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നത്. ഇത്തവണ ഓണത്തിന് റെക്കോര്‍ഡുകളെല്ലാം അതിവേഗം മറികടക്കുമെന്ന് വ്യക്തമായി കൊണ്ടിരിക്കുകയാണ്.

മാതള നാരങ്ങ തിന്നാനുള്ളത് മാത്രമല്ല! അത് കൊണ്ട് നഗ്നത മറയ്ക്കാനാവുമെന്ന് തെളിയിച്ച് ഇഷ ഗുപ്ത!!

ഈ വര്‍ഷം ഓണത്തിന് ചാനല്‍ പരിപാടികളില്‍ താരങ്ങള്‍ പങ്കെടുക്കുന്നില്ലെന്ന് പറഞ്ഞതോടെ സിനിമയ്ക്ക് പ്രധാന്യം കൂടിയിരിക്കുകയാണ്. അതിനാല്‍ തന്നെ ഇത്തവണ പ്രമുഖ താരങ്ങളുടെയെല്ലാം സിനിമകള്‍ ഓണത്തിന് അരങ്ങ് തകര്‍ക്കാനുള്ള മുന്നൊരുക്കങ്ങളിലാണ്. ഏത് സിനിമ കാണും എന്ന ആശയക്കുഴപ്പത്തിലാക്കുന്ന അവസ്ഥയാണിപ്പോള്‍ ഉണ്ടായിരിക്കുന്നത്. അക്കൂട്ടത്തിലേക്ക് പൃഥ്വിരാജിന്റെ പുതിയ സിനിമ കൂടി വരുന്നുണ്ടെന്നുള്ളതാണ് പുതിയ വാര്‍ത്ത.

ഓണ സിനിമകള്‍


ഇക്കൊല്ലം ഓണം മലയാള സിനിമയ്ക്ക് നല്ല കാലമായിരിക്കും. പ്രമുഖ താരങ്ങളായ മോഹന്‍ലാല്‍, മമ്മുട്ടി, ജയറാം, നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിങ്ങനെ താരങ്ങളുടെ സിനിമകളും തിയറ്ററുകളിലേക്കെത്തുകയാണ്.

പൃഥ്വിരാജും


അക്കൂട്ടത്തിലേക്ക്് പൃഥ്വിരാജിന്റെ സിനിമയും ഉണ്ടെന്നുള്ളതാണ് പുതിയ വാര്‍ത്തകള്‍. സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ ശ്രദ്ധിക്കപ്പെട്ട ആദം ജോണ്‍ എന്ന സിനിമയാണ് ഓണത്തിനെത്തുന്നത്.

ആദം ജോണ്‍

പൃഥ്വിരാജിനെ നായകനാക്കി ജിനു എബ്രാഹം സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദം ജോണ്‍. മുമ്പ് പൃഥ്വിയുടെ മാസ്റ്റേഴ്‌സ്, ലണ്ടന്‍ ബ്രിഡ്ജ് എന്നീ സിനിമകളുടെ തിരക്കഥ എഴുതിയതും ജിനുവായിരുന്നു.

ഓണത്തിന് റിലീസ്


സെപ്റ്റംബര്‍ അവസാനത്തോട് കൂടിയെ ആദം ജോണ്‍ തിയറ്ററുകളില്‍ എത്തുകയുള്ളു എന്ന് പറഞ്ഞിരുന്നെങ്കിലും ആഗസ്റ്റ് 31 ന് ഓണത്തിന് മുന്നോടിയായി സിനിമ തിയറ്ററുകളിലേക്ക് എത്തുകയാണ്.

ഓണത്തിനെത്തുന്ന ആദ്യ സിനിമ

ഓണത്തിന് മുന്നോടിയായി ആദ്യം തിയറ്ററുകളിലെത്തുന്നത് പൃഥ്വിരാജിന്റെ സിനിമയായിരിക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. തൊട്ട് പിന്നാലെ മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകവും റിലീസ് ചെയ്യും.

പോസ്റ്റര്‍ തന്നെ ഞെട്ടിച്ചിരുന്നു


ആദം ജോണിന്റെ ആദ്യ പോസ്റ്റര്‍ ഇറങ്ങിയപ്പോള്‍ തന്നെ എസ്രയ്ക്ക് ശേഷം വീണ്ടും ഹൊറര്‍ ചിത്രമാണെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ ചിത്രം റോമാന്റിക് ത്രില്ലര്‍ സിനിമയായിരിക്കുമെന്നാണ് പറയുന്നത്.

ആദം ജോണായി പൃഥ്വിരാജ്


ചിത്രത്തില്‍ ആദം ജോണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിയാണ്. പിതാവിന്റെ മരണശേഷം ബിസിനസുകാരനായി മാറുന്ന നായകന്റെ ജീവിതത്തെ ചുറ്റി പറ്റിയാണ് കഥ പറയുന്നത്. ഭാവന, പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പിറക്കുന്ന മറ്റൊരു സിനിമയാണ് ആദം ജോണ്‍.

English summary
Prithviraj's Adam Joan Gets A Release Date!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam