»   » ജിമിക്കി കമ്മല്‍ മാത്രമല്ല, അതിനൊപ്പം മറ്റൊരു പാട്ടും സൂപ്പര്‍ ഹിറ്റായിരുന്നു! എതാണെന്ന് അറിയാമോ?

ജിമിക്കി കമ്മല്‍ മാത്രമല്ല, അതിനൊപ്പം മറ്റൊരു പാട്ടും സൂപ്പര്‍ ഹിറ്റായിരുന്നു! എതാണെന്ന് അറിയാമോ?

Posted By: Teresa John
Subscribe to Filmibeat Malayalam

ഈ വര്‍ഷത്തെ ഓണത്തിന് പുറത്തിറങ്ങിയ സിനിമകളെക്കാള്‍ ചിത്രത്തിലെ പാട്ടുകളായിരുന്നു ഹിറ്റായിരുന്നത്. മോഹന്‍ലാലിന്റെ വെൡപാടിന്റെ പുസ്തകത്തിലെ എന്റമ്മേടെ ജിമിക്കി കമ്മല്‍ പാട്ട് സൂപ്പര്‍ ഹിറ്റായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായ പാട്ടിനൊപ്പം മറ്റൊരു പാട്ട് കൂടിയുണ്ടായിരുന്നു.

prithviraj-s-adam-joan

പൃഥ്വിരാജിനെ നായകനാക്കി ജിനു എബ്രാഹം സംവിധാനം ചെയ്ത ആദം ജോണിലെ പാട്ടാണ് രണ്ടാം സ്ഥാനം നേടിയിരിക്കുന്നത്. ഈ കാറ്റ് വന്ന് കാതില്‍ പറഞ്ഞു എന്ന് തുടങ്ങുന്ന പ്രണയാതുരമായ പാട്ടാണ് പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായ മറ്റൊരു പാട്ട്. പാട്ട് പുറത്ത് വന്ന നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലായി മാറിയിരുന്നു.

ഞണ്ടുകളുടെ നാട്ടില്‍ നിന്നും കളഞ്ഞ സീനുകള്‍ പുറത്ത് വന്നു! ഷറഫൂദ്ദീന്റെ കോമഡി സൂപ്പറായിരുന്നു!!

ഇപ്പോള്‍ യൂട്യൂബില്‍ നിന്നും അമ്പത് ലക്ഷം പേരാണ് പാട്ട് കണ്ടിരിക്കുന്നത്. ഇക്കാര്യം പൃഥ്വിരാജ് തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടത്.
ഓണത്തിന് മുന്നോടിയായിട്ടായിരുന്നു പൃഥ്വിരാജ് ജിനു എബ്രാഹം കൂട്ടുകെട്ടില്‍ പിറന്ന ആദം ജോണ്‍ തിയറ്ററുകളിലേക്കെത്തിയത്. ശേഷം സിനിമ മികച്ച പ്രതികരണങ്ങള്‍ നേടിയായിരുന്നു പ്രദര്‍ശനം തുടര്‍ന്നിരുന്നത്.

English summary
Prithviraj's Adam Joan Love song crossed 50 lakh Youtube views

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam