»   » പൃഥ്വിരാജ് മോഹന്‍ലാലിന്റെ മുന്നില്‍ കയറി, എസ്രയുടെ കളക്ഷന്‍ അത്ഭുതപ്പെടുത്തുന്നു!

പൃഥ്വിരാജ് മോഹന്‍ലാലിന്റെ മുന്നില്‍ കയറി, എസ്രയുടെ കളക്ഷന്‍ അത്ഭുതപ്പെടുത്തുന്നു!

Posted By: Sanviya
Subscribe to Filmibeat Malayalam

2016ന്റെ ഒടുക്കം പോലെ 2017ന്റെ തുടക്കം മലയാള സിനിമയ്ക്ക് ഒട്ടും മോശമല്ല. സിനിമാക്കാരുടെയും തിയേറ്ററുടമകളുടെയും സമരത്തിന് ശേഷം ജനുവരി 19നാണ് ഈ വര്‍ഷത്തെ ആദ്യ ചിത്രം പുറത്തിറങ്ങിയത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ജോമോന്റെ സുവിശേഷങ്ങള്‍. ചിത്രത്തിനും മികച്ച പ്രതികരണമായിരുന്നു.

തൊട്ടടുത്ത ദിവസം മോഹന്‍ലാല്‍-ജിബു ജേക്കബ് കൂട്ടുക്കെട്ടിലെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തിയേറ്ററുകളിലെത്തി. ജനുവരി 20നാണ് മുന്തിരിവള്ളികള്‍ പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിനും ഏറ്റവും മികച്ച പ്രതികരണമാണ് ലഭിച്ചത്. പുലിമുരുകന്‍ എന്ന വമ്പന്‍ ഹിറ്റിന് ശേഷം തിയേറ്ററുകളില്‍ എത്തുന്ന മുന്തിരിവള്ളികളുടെ റിലീസിനായി പ്രേക്ഷകരും കാത്തിരുന്നു.


ഫുക്രി മൂന്നാമത്തെ ചിത്രം

ഈ വര്‍ഷം പുറത്തിറങ്ങിയ മൂന്നാമത്തെ ചിത്രമാണ് ജയസൂര്യ നായകനായ ഫുക്രി. സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രത്തിന് കാര്യമായ നേട്ടം ഒന്നും ലഭിച്ചില്ല. റിലീസ് ചെയ്ത് 21 ദിവസം പിന്നിടുമ്പോള്‍ 8.93 കോടി രൂപയാണ് ചിത്രത്തിന് ലഭിച്ചത്. സിദ്ദിഖ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ കളക്ഷനാണ് ഫുക്രിയുടേതെന്നാണ് വിലയിരുത്തല്‍.


എസ്ര-നാലാമത്തെ ചിത്രം

ഫെബ്രുവരി പത്തിന് തിയേറ്ററുകളില്‍ എത്തിയ പൃഥ്വിരാജിന്റെ എസ്ര ഈ വര്‍ഷത്തെ നാലാമത്തെ മലയാള സിനിമയാണ്. ജെയ് കെ സംവിധാനം ചെയ്ത ഹൊറര്‍ ചിത്രത്തിന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിച്ചത്. സമീപക്കാലത്ത് ഒന്നും ഹൊറര്‍ ചിത്രത്തിനും ഇത്രയും മികച്ച പ്രതികരണം ലഭിച്ചിട്ടില്ല.


മുന്തിരിവള്ളികളെ കടത്തിവെട്ടി

ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ് മുന്തിരിവള്ളികള്‍. ഇതുവരെ ചിത്രം 50 കോടി കടന്നതായി കഴിഞ്ഞ ദിവസം ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ മുന്തിരിവള്ളികളുടെ കളക്ഷനെ എസ്ര കടത്തിവെട്ടിയിരിക്കുന്നു. കൊച്ചിമള്‍ട്ടിപ്ലക്‌സിലെ കളക്ഷനിലാണ് എസ്ര മുന്തിവള്ളികളുടെ കളക്ഷനേക്കാള്‍ അധികം നേടിയത്. മുന്തിരിവള്ളികള്‍ 38 ദിവസംകൊണ്ട് 1.88 കോടി കൊച്ചിയില്‍ നിന്ന് നേടിയപ്പോള്‍ എസ്ര വെറും 17 ദിവസങ്ങള്‍ക്കൊണ്ട് 1.89 കോടി ബോക്‌സോഫീസില്‍ നേടി.


മികച്ച കളക്ഷന്‍

ഉടന്‍ തന്നെ എസ്ര കൊച്ചിമള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് 2 കോടി നേടും. എന്ന് നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒരു പൃഥ്വിരാജ് ചിത്രം 2 കോടി നേടുന്ന മൂന്നാമത്തെ ചിത്രമാണ് എസ്ര.


English summary
Prithviraj's Ezra Overtakes Mohanlal's Munthirivallikal Thalirkkumbol!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam