»   » സംവിധായകനാകാന്‍ പൃഥ്വി അഡ്വാന്‍സ് വാങ്ങി, മണിരത്‌നം മനസ്സ് മാറ്റി; എന്തായിരുന്നു കാരണം?

സംവിധായകനാകാന്‍ പൃഥ്വി അഡ്വാന്‍സ് വാങ്ങി, മണിരത്‌നം മനസ്സ് മാറ്റി; എന്തായിരുന്നു കാരണം?

Posted By: Rohini
Subscribe to Filmibeat Malayalam

പൃഥ്വിരാജിന്റെ സംവിധായകനായുള്ള അരങ്ങേറ്റത്തെ കുറിച്ചാണ് മലയാള സിനിമാ ലോകം ഇപ്പോള്‍ സംസാരിക്കുന്നത്. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ലൂസിഫര്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് നായകന്‍ എന്നത് ആ പ്രതീക്ഷയുടെ മധുരം കൂട്ടുന്നു.

പൃഥ്വിരാജിന്റെയും മോഹന്‍ലാലിന്റെയും ലൂസിഫറിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്

ഇന്നും ഇന്നലെയും തുടങ്ങിയതല്ല പൃഥ്വിയുടെ സംവിധാനം മോഹം എന്ന് എല്ലാവര്‍ക്കുമറിയാം. ഇതിന് മുമ്പ് പൃഥ്വി സംവിധായകനാകാന്‍ അഡ്വാന്‍സ് വരെ വാങ്ങിയിരുന്നു. പിന്നെ എന്ത് സംഭവിച്ചു എന്ന് നിങ്ങള്‍ക്കറിയാമോ

അഡ്വാന്‍സ് വാങ്ങി

ക്യാമറയ്ക്ക് പിന്നിലുള്ള കാര്യങ്ങളെ നിരന്തരം നിരീക്ഷിയ്ക്കുന്ന പൃഥ്വിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു സിനിമ സംവിധാനം ചെയ്യണം എന്ന്. അങ്ങനെ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംവിധായകനാകാം എന്ന് ഉറപ്പിച്ച് പൃഥ്വിരാജ് ഒരു ചിത്രത്തിന് അഡ്വാന്‍സ് വാങ്ങുകയും ചെയ്തു. ചിത്രത്തിന്റെ പേര് സിറ്റി ഓഫ് ഗോഡ്.

എന്തുകൊണ്ട് ഉപേക്ഷിച്ചു

ആ സിനിമയുടെ ചര്‍ച്ചകള്‍ പുരോഗമിയ്ക്കുന്ന ഘട്ടത്തിലാണ് പൃഥ്വിയ്ക്ക് മണിരത്‌നത്തിന്റെ ഫോണ്‍ കോള്‍ വരുന്നത്. രാവണന്‍ എന്ന് പേരിട്ടിരിയ്ക്കുന്ന തന്റെ പുതിയ ചിത്രത്തില്‍ ഒരു അവസരം. അതും ഇന്നും ലോകസുന്ദരി എന്ന് ആരാധകര്‍ പറയുന്ന ഐശ്വര്യ റായിക്കൊപ്പം.

സിറ്റി ഓഫ് ഗോഡ് കൈവിട്ടു

മണിരത്‌നത്തിന്റെ ഓഫര്‍ പൃഥ്വിയ്ക്ക് തള്ളിക്കളയാന്‍ കഴിയുമായിരുന്നില്ല. അങ്ങനെ സംവിധായകനാകാനുള്ള മോഹം താത്കാലത്തേക്ക് മാറ്റിവച്ചു. സിറ്റി ഓഫ് ഗോഡ് എന്ന ചിത്രത്തിന്റെ തിരക്കഥ സുഹൃത്തായ ലിജോ ജോസ് പെല്ലിശ്ശേരിയെ ഏല്‍പിച്ചു.

ഇപ്പോള്‍ വീണ്ടും

അതിന് ശേഷം പൃഥ്വി ഏത് അഭിമുഖത്തിലും പറയും, വൈകാതെ ഒരു സിനിമ ഞാന്‍ സംവിധായനം ചെയ്യും എന്ന്. സമയവും സന്ദര്‍ഭവും ഒത്തുവന്നപ്പോള്‍ ഇതാ പൃഥ്വി വാക്ക് പാലിക്കുന്നു. മലയാളികള്‍ മുഴുവന്‍ കാത്തിരുന്ന ഒരുമികച്ച തുടക്കമാണ് ഇപ്പോള്‍ ലൂസിഫറിലൂടെ പൃഥ്വി കുറിയ്ക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് വൈകാതെ ആരംഭിയ്ക്കും എന്നാണ് കേള്‍ക്കുന്നത്.

English summary
Prithviraj's first directorial venture changed by Mani Ratnam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam