»   » ഒടിയനും കുഞ്ഞാലി മരക്കാര്‍ക്കും കടുത്ത വെല്ലുവിളി!കര്‍ണനെ നൈസ് ആയി ഒഴിവാക്കി കാളിയനുമായി പൃഥ്വിരാജ്!

ഒടിയനും കുഞ്ഞാലി മരക്കാര്‍ക്കും കടുത്ത വെല്ലുവിളി!കര്‍ണനെ നൈസ് ആയി ഒഴിവാക്കി കാളിയനുമായി പൃഥ്വിരാജ്!

Written By:
Subscribe to Filmibeat Malayalam

താരരാജാക്കന്മാരും യുവതാരങ്ങളും തമ്മിലുള്ള മത്സരമാണ് ഇനി കാണാന്‍ പോവുന്നത്. ക്ലീഷേ കഥാപാത്രങ്ങളില്‍ നിന്നും മുക്തി നേടി പലരും ഇതിഹാസ വേഷങ്ങള്‍ ചെയ്യാനുള്ള മുന്നൊരുക്കമാണ്. പൃഥ്വിരാജിന്റെ കര്‍ണന്‍ ഇല്ലെന്നുള്ള വാര്‍ത്ത ആദ്യം ആരാധകരെ നിരാശരാക്കിയെങ്കിലും പുതിയ സിനിമയുടെ പോസ്റ്റര്‍ കണ്ടതോടെ എല്ലാവരും ഹാപ്പിയാണ്.

ഉറുമിയ്ക്ക് ശേഷം പൃഥ്വിരാജ് നായകനാവുന്ന ചരിത്ര സിനിമയ്ക്ക് 'കാളിയന്‍' എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയില്‍ നിന്നുമാണ് വീഡിയോ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. എസ് മഹേഷ് സംവിധാനം ചെയ്യുന്ന സിനിമയുടെ വിശേഷങ്ങളും പുറത്ത് വന്നിരിക്കുകയാണ്.


കാളിയന്‍

വേണാടിന്റെ ചരിത്രത്തിലെ വീരപുരുഷനും പടത്തലവനുമായ ഇരവിക്കുട്ടിപ്പിള്ളയുടെയും അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥ സുഹൃത്ത് കുഞ്ഞിരക്കോട്ട് കാളിയുടെയും കഥ പറയുന്ന സിനിമയാണ് കാളിയന്‍. പൃഥ്വിരാജ് നായകനാവുന്ന സിനിമയില്‍ നിന്നും വീഡിയോ പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്.


പോസ്റ്റര്‍ കിടുക്കി

ദൃശ്യവിസ്മയത്തിന് വലിയ പ്രധാന്യം കൊടുത്ത് നിര്‍മ്മിക്കുന്ന സിനിമയാണെന്ന് പോസ്റ്ററില്‍ നിന്നും വ്യക്തമാണ്. പൃഥ്വിരാജിന്റെ സംഭാഷണം ഉള്‍പ്പെടെയാണ് പോസ്റ്റര്‍ വന്നിരിക്കുന്നത്. പൃഥ്വിയുടെ ഡയലോഗിനുള്ള ശക്തി സിനിമയുടെ നിലവാരം എത്ര വലുതാണെന്ന് ഉറപ്പിച്ചിരിക്കുകയാണ്.


കാളിയന്‍ പറയുന്നതിങ്ങനെ..

അടവ് പഠിപ്പിച്ചത് ഇരവിയാണ് തമ്പുരാനെ.. നായിക്കരണ പടയില്‍ ആണ്‍ബലം ഇനിയുമുണ്ടെങ്കില്‍ കല്‍പ്പിച്ചോളു.. പത്തുക്കൊന്നോ നൂറുക്കൊന്നോ പക്ഷെ തിരുമലക്കോട്ടയുടെ കവാടം വരെ ഞാനെന്തിന് എത്തിയോ അതും കൊണ്ടേ മടങ്ങു. വാഴുന്ന മണ്ണിനും വണങ്ങുന്ന ദൈവത്തിനും കാളിയന്‍ കൊടുത്ത വാക്കാണത്. ഞാന്‍ കാളിയന്‍


മറ്റ് വിശേഷങ്ങള്‍

ബാഹുബലിയിലെ കട്ടപ്പയ്ക്ക് ശേഷം മറ്റൊരു ശക്തമായ കഥാപാത്രവുമായി സത്യരാജും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് നായരാണ് സിനിമ നിര്‍മ്മിക്കുന്നത്. അനില്‍ കടുവയാണ് പോസ്റ്ററിന് പശ്ചാതല സംഗീതം ഒരുക്കിയിരിക്കുന്നത്. ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകന്‍ ശങ്കര്‍ എഹ്‌സാന്‍ ലോയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.


ഇതിഹാസ കഥാപാത്രം

ഉറുമിയ്ക്ക് ശേഷം പൃഥ്വി നായകനാവുന്ന ഇതിഹാസ സിനിമയാണ് കാളിയന്‍. മലയാളത്തില്‍ ഒടിയന്‍, കുഞ്ഞാലി മരക്കാര്‍, കായംകുളം കൊച്ചുണ്ണി തുടങ്ങിയ പല ഇതിഹാസ കഥാപാത്രങ്ങളും അണിയറയില്‍ ഒരുങ്ങുകയാണ്. അക്കൂട്ടത്തിലേക്കാണ് കാളിയനും എത്തിയിരിക്കുന്നത്.


കര്‍ണന്‍ പോയത് നന്നായി

പൃഥ്വിരാജും ആര്‍എസ് വിമലും ഒന്നിച്ച് കർണൻ വരുന്നുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും ഒടുവില്‍ വിമലിന്റെ കർണൻ ചിയാൻ വിക്രം ആണെന്ന് പറഞ്ഞിരുന്നു. ഇതോടെ പൃഥിരാജ് ആരാധകർക്ക് കടുത്ത തിരിച്ചടിയായിരുന്നു. എന്നാല്‍ കാളിയന്റെ മോഷൻ പോസ്റ്റർ കർണനെ കടത്തി വെട്ടുമെന്ന പ്രതീക്ഷ നല്‍കിയിരിക്കുകയാണ്.

ശരിക്കും തടികുറച്ച് സൗന്ദര്യം കൂട്ടിയത് ലാലേട്ടന്‍ അല്ല, അത് ചാക്കോച്ചന്‍ ആയിരുന്നു!


നിങ്ങള്‍ എന്ത് കിടുവാണ് മമ്മൂക്ക, പുതിയ ചരിത്രം കുറിച്ച് മമ്മൂക്ക! ട്രോളന്മാര്‍ വെറുതേ വിടുമോ??


പഴയകാല നടി സാധനയെ കാണാനില്ല! പ്രേം നസീറിന്റെ നായികയുടെ തിരോധാനത്തില്‍ ദൂരുഹതകള്‍...?

English summary
Prithviraj's Kaaliyan motion poster is out

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam