For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മ അന്ന് നോ പറഞ്ഞിരുന്നുവെങ്കില്‍? വേദിയെ പുളകം കൊളളിച്ച് പൃഥ്വിരാജിന്‍റെ പ്രസംഗം! വീഡിയോ വൈറല്‍!

  |
  വിദ്യാര്‍ത്ഥികളോടും രക്ഷിതാക്കളോടും പ്രിഥ്വി പറഞ്ഞത്

  മലയാള സിനിമയിലെ യുവതാരങ്ങളില്‍ പ്രധാനികളിലൊരാളാണ് പൃഥ്വിരാജ്. സിനിമാകുടുംബത്തിലെ ഇളംതലമുറയുടെ അരങ്ങേറ്റത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. തുടക്കം മുതലേ തന്നെ അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. സ്വന്തം നിലപാട് വ്യക്തമാക്കാന്‍ തുടങ്ങിയതോടെ അദ്ദേഹത്തിനെതിരെ വിമര്‍ശനവും ഉയര്‍ന്നുവന്നിരുന്നു. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞാണ് അദ്ദേഹം മുന്നേറുന്നത്.

  ആക്രമണത്തിനിരയായ നടിക്ക് ശക്തമായ പിന്തുണ നല്‍കിയതിന് ശേഷമായിരുന്നു അദ്ദേഹം നിര്‍ണ്ണായകമായ തീരുമാനത്തെക്കുറിച്ച് വ്യക്തമാക്കിയത്. സ്ത്രീവിരുദ്ധത നിറഞ്ഞ ഡയലോഗുകളിലോ രംഗങ്ങളിലോ താന്‍ അഭിനയിക്കില്ലെന്ന് വ്യക്തമാക്കിയതോടെ കടുത്ത വിമര്‍ശനമായിരുന്നു അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. സ്വന്തം തീരുമാനവുമായി മുന്നേറുകയായിരുന്നു അദ്ദേഹം. രഞ്ജിത്ത് ചിത്രമായ നന്ദനമായിരുന്നു പൃഥ്വിയുടേതായി പുറത്തുവന്ന ആദ്യ സിനിമ. അഭിനേതാവായി അരങ്ങേറി അധികം കഴിയുന്നതിനിടയില്‍ത്തന്നെ മനസ്സിലെ സംവിധാന മോഹത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു.

  ഭാവിയിലെ തന്റെ വളര്‍ച്ചയെക്കുറിച്ചും അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. 10 വര്‍ഷത്തിനുള്ളില്‍ സംഭവിക്കാനിരിക്കുന്ന കാര്യത്തെക്കുറിച്ചായിരുന്നു പൃഥ്വിരാജ് തുറന്നുപറഞ്ഞത്. അഭിനേതാവെന്ന നിലയില്‍ സ്വന്തം സ്ഥാനം ഉറപ്പിക്കുന്നതും മികച്ച സിനിമകള്‍ സമ്മാനിക്കുന്നതിനായി സ്വന്തം നിര്‍മ്മാണ കമ്പനി തുടങ്ങുന്നതും മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും നായികാനായകന്‍മാരാക്കി സിനിമ ചെയ്യുന്നതിനെക്കുറിച്ചുമൊക്കെയായിരുന്നു അദ്ദേഹം പറഞ്ഞത്. അന്ന് താരപുത്രന്റെ അധികപ്രസംഗമായാണ് പലരും ഇക്കാര്യത്തെ വിശേഏഷിപ്പിച്ചത്. എന്നാല്‍ അധികം വൈകാതെ അത് യാഥാര്‍ത്ഥ്യമാവുകയായിരുന്നു.

  സിനിമയുമായി ബന്ധപ്പെട്ട പരിപാടികളില്‍ മാത്രമല്ല മറ്റ് ചടങ്ങുകളിലും പൃഥ്വിരാജ് പങ്കെടുക്കാറുണ്ട്. സ്വതസിദ്ധമായ സംസാര ശൈലിയുമായാണ് അദ്ദേഹം എത്താറുള്ളത്. എറണാകുളം ലോകസഭ മണ്ഡലത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം സ്വന്തമാക്കിയവര്‍ക്കായി ഹൈബി ഈഡന്‍ എംപി ഏര്‍പ്പെടുത്തിയ മെറിറ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്യാനെത്തിയത് പൃഥ്വിരാജായിരുന്നു. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത താരം നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

  യുവതലമുറയേയും മാതാപിതാക്കളേയും ചിന്തിപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. താരത്തിന്റെ വരവിന് തന്നെ നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. പുതിയ സിനിമയായ ബ്രദേഴ്‌സ് ഡേയിലെ ലുക്കില്‍ കൂളിങ് ഗ്ലാസുമായാണ് താരമെത്തിയത്. അക്കാദമിക്കലി മികവ് തെളിയിച്ചവരെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞിരുന്നു.

  ചടങ്ങിലെ പ്രസംഗത്തിന് ഗംഭീര കൈയ്യടിയായിരുന്നു ലഭിച്ചത്. പന്ത്രണ്ടാം ക്ലാസും ഗുസ്തിയുമാണ് താനെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കോളേജ് വിദ്യാഭാസം തുടങ്ങി അത് പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് അത് നിര്‍ത്തി.അഭിനയത്തിലേക്ക് ഇറങ്ങിയ ആളാണ് താന്‍. അക്കാദമിക്ക് കരിയര്‍ പിന്തുടരണം എന്നാഗ്രഹിക്കുന്ന ആര്‍ക്കും താനൊരു നല്ല മാതൃകയല്ലെന്നും താരം പറഞ്ഞിരുന്നു.

  ഒരിക്കല്‍പ്പോലും എ പ്ലസ് ബി ഓള്‍ സ്വക്യയറിനെക്കുറിച്ച് നിങ്ങള്‍ക്ക് ജീവിതത്തില്‍ ആലോചിക്കേണ്ടി വരില്ല. എന്നാല്‍ ഇതിനിടയില്‍ എന്തിനാണ് പരീക്ഷയെന്ന വളരെ പ്രസ്‌കതമായ ചോദ്യവും നമുക്ക് മുന്നിലുണ്ട്. ഈ വാക്കുകള്‍ കേട്ടപ്പോള്‍ സദസ്സ് ഒന്നടങ്കം കൈയ്യടിക്കുകയായിരുന്നു. പരീക്ഷയെക്കുറിച്ച് ചിലരെങ്കിലും സംശയിക്കുന്നുണ്ടെന്നും അതിനുള്ള തെളിവാണ് ഈ കൈയ്യടിയെന്നുമായിരുന്നു പിന്നീട് താരം പറഞ്ഞത്

  ജീവിതത്തിലെ ഓരോ ഘട്ടത്തിലും നമുക്ക് മുന്നില്‍ ചില ദൗത്യങ്ങളുണ്ടാവും. ലഭിക്കുന്ന കഥാപാത്രങ്ങളെ മനോഹരമായി അവതരിപ്പിക്കുകയെന്നതാണ് തനിക്ക് മുന്നിലുള്ള ഇപ്പോഴത്തെ ദൗത്യം. ഓരോ സീനും സംവിധായകന്‍ പറയുന്നത് പോലെ കേട്ട് പൂര്‍ണ്ണമായി ഗ്രഹിച്ചെടുത്ത് കഥാപാത്രത്തിന് പൂര്‍ണ്ണത നല്‍കുകയെന്നതാണ് ഇപ്പോള്‍ തനിക്ക് മുന്നിലുള്ള ദൗത്യം.

  ഈ ഘട്ടത്തില്‍ നിങ്ങള്‍ക്ക് മുന്നിലുള്ള ദൗത്യമെന്തെന്നാല്‍ നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന സിലബസ് നന്നായി പഠിച്ച് അതില്‍ നിങ്ങളുടെ പ്രൊഫിഷ്യന്‍സി തെളിയിക്കുകയെന്നതാണ് നിങ്ങളുടെ മുന്നിലുള്ള ഇപ്പോഴത്തെ ദൗത്യം ആ ദൗത്യത്തിനോട് കാണിച്ച പ്രതിബദ്ധതയും കമ്മിറ്റ്‌മെന്റും അതിന് ലഭിക്കുന്ന അംഗീകാരമാണ് എപ്ലസും റാങ്കുമൊക്കെ എന്നും പൃഥ്വിരാജ് പറയുന്നു.

  ജീവിതത്തില്‍ മുന്നോട്ട് പോവുമ്പോള്‍ ഇപ്പോള്‍ നിങ്ങള്‍ കാണിച്ച ആറ്റിറ്റിയൂഡ്, ഇതാണ് ഭാവി ജീവിതത്തില്‍ നിങ്ങള്‍ക്ക് വേണ്ടത്. കുടുംബ ജീവിതത്തിലും ജോലിയുമെല്ലാം ഇത് അത്യാവശ്യമാണ്. ഇത് കൈവിടാതെ സൂക്ഷിക്കുക. ഇന്നത്തെ ദിവസം നിങ്ങള്‍ ഓര്‍ത്തിരിക്കേണ്ട പാഠം ഇതാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു.

  കാലാഹരണപ്പെട്ട് പോയ കുറേ കാര്യങ്ങള്‍ ഇന്നും വിദ്യാഭാസ സമ്പ്രദായത്തിലുണ്ട്. അവസരങ്ങളും സാധ്യതകളുമൊക്കെ കൂടി. കാലവും സാഹചര്യവും മാറി. കുട്ടികള്‍ക്ക് മുന്നിലുള്ള കരിയര്‍ ഓപ്ഷന്‍സ് എത്രത്തോളം വിപുലമാണെന്ന കാര്യത്തെക്കുറിച്ച് രക്ഷിതാക്കളും ബോധവാന്‍മാരാവണമെന്നും താരം പറഞ്ഞിരുന്നു.

  പുറമേ പഠിച്ചയാളാണ് താന്‍, വിദേശത്തേക്ക് തന്നെ അമ്മ അയച്ചത് ഒരുപാട് കാശ് മുടക്കിയാണ്. അതിനിടയിലാണ് സിനിമയാണ് പാനെന്ന് മനസ്സിലാക്കിയതിനെക്കുറിച്ച് പറഞ്ഞത്. തിരിച്ച് ഇനി കോളേജില്‍ പോണ്ട, സിനിമയില്‍ അഭിനയിച്ചാല്‍ മതിയെന്നായിരുന്നു താന്‍ പറഞ്ഞത്. അന്ന് അമ്മ പോടാ എന്ന് പറഞ്ഞ് തിരിച്ച് വിട്ടിരുന്നുവെങ്കില്‍ തന്റെ ജീവിതം മറ്റൊരു തരത്തിലായേനെയെന്നും താരം പറഞ്ഞിരുന്നു.

  നിനക്കതാണ് പാഷനെങ്കില്‍ അതുമായി മുന്നേറുക. നിനക്ക് സന്തോഷത്തോടെ ഇരിക്കാന്‍ കഴിയുമെങ്കില്‍ അത് എത്തിപ്പിടിക്കുക. 2 വര്‍ഷം കോളേജില്‍ പോയതിനെക്കുറിച്ച് ചിന്തിക്കണ്ട, അത് വിട്ടേക്കൂയെന്നായിരുന്നു അമ്മയുടെ മറുപടി. അങ്ങനെയായിരുന്നു താരം സിനിമയില്‍ അരങ്ങേറിയത്. ജീവിതം ഒരു സര്‍ട്ടിഫിക്കറ്റോ ഗ്രേഡോ റാങ്കോ അല്ലെന്ന തിരിച്ചറിവോടെ മുന്നേറാന്‍ എല്ലാവര്‍ക്കും കഴിയട്ടെയെന്നു പറഞ്ഞായിരുന്നു താരം പ്രസംഗം അവസാനിപ്പിച്ചത്.

  English summary
  Prithviraj's Mass Entry And Speech Video Viral, Read In Malaylam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X