»   » പൃഥ്വിരാജ് ചില മാറ്റങ്ങളുമായി ഡാര്‍വിന്റെ പരിണാമത്തിലൂടെ

പൃഥ്വിരാജ് ചില മാറ്റങ്ങളുമായി ഡാര്‍വിന്റെ പരിണാമത്തിലൂടെ

Posted By: AkhilaKS
Subscribe to Filmibeat Malayalam

ലിജോ പെല്ലിശേരി സംവിധാനം ചെയ്ത ഡബിള്‍ ബാരല്‍ എന്ന ചിത്രമാണ് ഈ അടുത്ത് പുറത്തിറങ്ങിയ പൃഥ്വിരാജിന്റെ ചിത്രം. തമിഴ് നടന്‍ ആര്യ, ഇന്ദ്രജിത്ത്, ആസിഫ് അലി, സണ്ണിവെയിന്‍, വിജയ് ബാബു തുടങ്ങിയ ഒരു നീണ്ട നിര തന്നെയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ചിത്രം റിലീസിന് എത്തുന്നതിന് മുമ്പ് ഏറെ പ്രതീക്ഷകള്‍ നല്‍കിയിരുന്നു. എന്നാല്‍ നല്‍കിയ പ്രതീക്ഷകളൊന്നും തന്നെ ഡബിള്‍ ബാരല്‍ പുറത്തിറങ്ങിയപ്പോള്‍ ഉണ്ടായിരുന്നില്ല എന്നതായിരുന്നു വാസ്തവം.

ഇനി പൃഥ്വിരാജിന്റേതായി രണ്ട് ചിത്രങ്ങളാണ് പുറത്തിറങ്ങാനിരിക്കുന്നത്. എന്ന് നിന്റെ മൊയ്തീനും, അനാര്‍ക്കലിയും. എന്ന് നിന്റെ മൊയ്തീന്‍ നാളെ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. റൊമാന്റിക് ത്രില്ലര്‍ കൂടിയായ എന്ന് നിന്റെ മൊയ്തീന്‍ സംവിധാനം ചെയ്യുന്നത് ആര്‍ എസ് വിമലാണ്. നവാഗതനായ സച്ചിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അനാര്‍ക്കലി. പൃഥ്വിരാജിനൊപ്പം മിയ ജോര്‍ജ് നായികയായി എത്തുന്ന അനാര്‍ക്കിലിയുടെ ഷൂട്ടിങ് പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്.

prithviraj

ഇടവേളകളില്ലാതെ പുതിയ ഓഫറുകള്‍ നിരവധി പൃഥ്വിരാജിനെ തേടിയെത്തുന്നുണ്ടെങ്കിലും പ്രതീക്ഷിക്കാമോ എന്ന കാര്യത്തില്‍ സംശയം തന്നെ. ഇപ്പോഴിതാ പൃഥ്വിരാജിന്റെ മറ്റൊരു ചിത്രം കൂടി. കൊന്തയും പൂണുലും ചിത്രത്തിന്റെ സംവിധായകന്‍ ജിജോ ആന്റണി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ നായക വേഷം അവതരിപ്പിക്കുന്നത് പൃഥ്വിരാജാണ്. ഡാര്‍വിന്റെ പരിണാമം എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു കോമിക് എന്റര്‍ടെയിനറാണ്.

ഡാര്‍വിന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. അലസ പ്രകൃതക്കാരനായ ഡാര്‍വിന്റെ ജീവിതത്തില്‍ ചില നല്ല മാറ്റങ്ങളുണ്ടാകുന്നതാണ് ചിത്രത്തിന്റെ പ്രമേയം. വളരെ വ്യത്യസ്തമായ കഥയും കഥാപാത്രവതരണവുമാണ് ചിത്രത്തിന് വേണ്ടി സ്വീകരിക്കുന്നത്. പൃഥ്വിരാജിന്റെ തന്നെ ഓഗസ്റ്റ് സിനിമയാണ് ഡാര്‍വിന്റെ പരിണാമം നിര്‍മ്മിക്കുന്നത്.

English summary
Prithviraj, the young actor will next star in the upcoming movie Darwinte Parinamam, directed by Konthayum Poonoolum fame Jijo Anthony. The movie, which is said to be a comical entertainer, will be produced by August Cinema.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam