»   » ആവേശം നിറച്ച് പൃഥ്വിരാജ് ചിത്രം രണത്തിന്റെ ടൈറ്റില്‍ ട്രാക്ക് ഗാനമെത്തി: വീഡിയോ കാണാം

ആവേശം നിറച്ച് പൃഥ്വിരാജ് ചിത്രം രണത്തിന്റെ ടൈറ്റില്‍ ട്രാക്ക് ഗാനമെത്തി: വീഡിയോ കാണാം

Written By:
Subscribe to Filmibeat Malayalam

വിമാനം എന്ന ചിത്രത്തിനു ശേഷം പൃഥ്വിരാജിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് രണം. നവാഗതനായ നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ഈ ചിത്രമൊരു ആക്ഷന്‍ ത്രില്ലറാണ്. പൃഥ്വിരാജിനെ കൂടാതെ റഹ്മാന്‍, ഇഷ തല്‍വാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മുംബൈ പോലീസിനു ശേഷം പൃഥ്വിരാജും റഹ്മാനും ഒന്നിക്കുന്ന ചിത്രമാണ് രണം. ചിത്രത്തിനു വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് ഹോളിവുഡ് സിനിമകള്‍ക്ക് വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ ക്രിസ്റ്റിയന്‍ ബ്രൂനൈറ്റിയാണ്.

നന്ദി പറയാന്‍ തിരിച്ചു വരേണ്ടതുണ്ടായിരുന്നു: ആദ്യ ചിത്രത്തിന്റെ ലൊക്കേഷനില്‍ സാമന്തയും നാഗചൈതന്യയും


പൂര്‍ണമായും വിദേശരാജ്യങ്ങളില്‍ ചിത്രീകരിച്ച ചിത്രമാണ് രണം. അമേരിക്കന്‍ നഗരങ്ങളായ ഡെട്രോയിറ്റിലെയും ടൊറന്റോയിലെയും തെരുവുകളിലെ ഗുണ്ടാ സംഘങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ജിഗ്മി ടെന്‍സിങ്ങ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ജെയ്ക്‌സ് ബിജോയ് ആണ്. ആനന്ദ് പയ്യന്നൂര്‍,റാണി തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥിരാജ് ചിത്രങ്ങളിലൊന്നാണ് രണം.


prithviraj

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറുകള്‍ക്കെല്ലാം തന്നെ വന്‍ സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ആദ്യ ടീസറില്‍ പൃഥ്വിരാജിന്റെ ക്യാരക്ടര്‍ ഇന്‍ട്രോ കാണിച്ചുകൊണ്ടുളള വീഡിയോ ആയിരുനന്നു പുറത്തിറങ്ങിയിരുന്നത്. .ആദ്യ ടീസറിന് വന്‍ വരവേല്‍പ്പായിരുന്നു സമൂഹമാധ്യമങ്ങളില്‍ നല്‍കിയിരുന്നത്. ആദ്യ ടീസറിനു പിന്നാലെ ചിത്രത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ടീസറും പുറത്തിറങ്ങിയിരുന്നു. രണ്ടാം ടീസറില്‍ പൃഥ്വിയും ഇഷാ തല്‍വാറും വന്നപ്പോള്‍ മൂന്നാം ടീസറില്‍ റഹ്മാന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന രംഗങ്ങളായിരുന്നു കാണിച്ചിരുന്നത്.


prithviraj-isha

സിനിമ റിലീസിങ്ങിന് ഒരുങ്ങവേ ചിത്രത്തിലെ ടൈറ്റില്‍ ട്രാക്ക് വീഡിയോയും യൂടൂബില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. 'ഇനിയെന്ന് കാണും ഞാന്‍' എന്ന് തുടങ്ങുന്ന പാട്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്. ജേക്ക്‌സ് ബിജോയുടെ സംഗീതത്തില്‍ അജയ് ശ്രാവണ്‍, നേഹ എസ് നായര്‍ എന്നിവരാണ് ഈ പാട്ട് പാടിയിരുക്കുന്നത്.ശിക്കാരി ശംഭുവിനു ശേഷം പുതുമുഖ ചിത്രവുമായി സുഗീത്: ക്യാരക്ടര്‍ ടീസര്‍ പുറത്ത്! കാണാം


ഗെറ്റ് ഔട്ട് ഹൗസ് പാടി ശബരീഷ് വര്‍മ്മ: നാമിലെ പുതിയ ഗാനവും വൈറല്‍! വീഡിയോ കാണാം

English summary
prithviraj's ranam movie title track song released

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X