»   » പൃഥ്വിരാജിന്റെ വിമാനത്തെ കുറിച്ച് നിങ്ങള്‍ അറിയാത്ത ഒരു കാര്യം!

പൃഥ്വിരാജിന്റെ വിമാനത്തെ കുറിച്ച് നിങ്ങള്‍ അറിയാത്ത ഒരു കാര്യം!

Posted By: Sanviya
Subscribe to Filmibeat Malayalam


പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായി എത്തുന്ന വിമാനത്തെ കുറിച്ച് വാര്‍ത്തകള്‍ വന്നതാണ്. പ്രദീപ് എം നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് വിമാനത്തെ കുറിച്ച് പറയുകയുണ്ടായി.

ഭിന്നശേഷിയുള്ള സജി തോമസിന്റെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് വിമാനം എന്നാണ് മുമ്പ് പറഞ്ഞിരുന്നത്. എന്നാല്‍ സജി തോമസിന്റെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയല്ലെന്നും അവരുടെ ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.


കഥാപാത്രത്തെ കുറിച്ച്

പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നത്. കഥാപാത്രത്തിന് വേണ്ടി മേക്ക് ഓവര്‍ നടത്തുന്നതായും പൃഥ്വിരാജ് പറഞ്ഞു.


സംവിധാനം

പ്രദീപ് എം നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു റൊമാന്റിക് ട്രാക്കിലൂടെയാണ് കഥ പറയുന്നത്. പുതുമുഖമാണ് ചിത്രത്തിലെ പൃഥ്വിരാജിന്റെ നായിക. എന്നാല്‍ അതാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.


നിര്‍മാണം

മാജിക് ഫ്രെയിമ്‌സിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മിക്കുന്നത്. മുമ്പ് പൃഥ്വിരാജ് ചിത്രം നിര്‍മിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.


മറ്റ് കഥാപാത്രങ്ങള്‍

നെടുമുടി വേണു, ശാന്തികൃഷ്ണ, സുധീര്‍ കരമന എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭട്ട്കല്‍, കൊച്ചി, ഡല്‍ഹി എന്നിവടങ്ങളാണ് ലൊക്കേഷന്‍.


English summary
Prithviraj's Vimaanam: Here Is An Interesting Update

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam