»   » പൃഥ്വിയുടെയും വിനീതിന്റെയും സിനിമയ്ക്ക് ഒരേ കഥ; ഫെഫ്ക പരിഹാരം കണ്ടില്ല, കേസ് കോടതിയിലേക്ക്

പൃഥ്വിയുടെയും വിനീതിന്റെയും സിനിമയ്ക്ക് ഒരേ കഥ; ഫെഫ്ക പരിഹാരം കണ്ടില്ല, കേസ് കോടതിയിലേക്ക്

Posted By: Rohini
Subscribe to Filmibeat Malayalam

ബധിരനും മൂകനുമായ തൊടുപുഴ സ്വദേശി സജി തോമസ് വിമാനം ഉണ്ടാക്കി പറത്തിയ ജീവിത കഥ പ്രദീപ് എം നായര്‍ സിനിമയാക്കുന്ന കാര്യം നേരത്തെ പ്രഖ്യാപിച്ചതാണ്. വിമാനം എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍.

പൃഥ്വിരാജിന്റെ വിമാനത്തിന് എന്ത് പറ്റി?

സജി തോമസിന്റെ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കുന്ന ഈ സിനമ ഇപ്പോള്‍ തര്‍ക്കത്തിലാണ്. വിനീത് ശ്രീനിവാസനെ നായകനാക്കി പരസ്യ സംവിധായകനായ ശ്രീകാന്ത് മുരളി മറ്റൊരു സിനിമ ഒരുക്കുന്നുണ്ടെന്നും, ആ സിനിമയ്ക്ക് സജിയുടെ ജീവിതവുമായി സാമ്യമുണ്ടെന്നും പ്രദീപ് ആരോപിയ്ക്കുന്നു. തുടര്‍ന്ന് വായിക്കൂ...

പൃഥ്വിയുടെയും വിനീതിന്റെയും സിനിമയ്ക്ക് ഒരേ കഥ; ഫെഫ്ക പരിഹാരം കണ്ടില്ല, കേസ് കോടതിയിലേക്ക്

ബധിരനും മൂകനുമായ തൊടുപുഴ സ്വദേശി സജി തോമസ് വിമാനമുണ്ടാക്കി പറത്തിയതാണ് സിനിമാക്കഥയ്ക്ക് ആധാരം. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച് മാധ്യമപ്രവര്‍ത്തകനായ പ്രദീപ് എം നായര്‍ സംവിധാനം ചെയ്യുന്ന വിമാനമെന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍

പൃഥ്വിയുടെയും വിനീതിന്റെയും സിനിമയ്ക്ക് ഒരേ കഥ; ഫെഫ്ക പരിഹാരം കണ്ടില്ല, കേസ് കോടതിയിലേക്ക്

ജീവിതം സിനിമയാക്കുന്നതിനുളള പകര്‍ച്ചവകാശം സജി തോമസില്‍ നിന്ന് പ്രദീപ് രേഖാമൂലം നേടിയിരുന്നു. എന്നാല്‍ വിനീത് ശ്രീനിവാസനെ നായകനാക്കി സന്തോച്ച് ഏച്ചിക്കാനം രചന നിര്‍വ്വഹിക്കുന്ന ചിത്രത്തിന് തന്റെ സിനിമയുമായി സാമ്യമുണ്ടെന്നാണ് പ്രദീപിന്റെ ആരോപണം.

പൃഥ്വിയുടെയും വിനീതിന്റെയും സിനിമയ്ക്ക് ഒരേ കഥ; ഫെഫ്ക പരിഹാരം കണ്ടില്ല, കേസ് കോടതിയിലേക്ക്

ഇക്കാര്യം കാണിച്ച് സംവിധാന സംഘടനയായ ഫെഫ്കയ്ക്ക് പരാതി നല്‍കി. ഇരുകൂട്ടരേയും വിളിച്ച് ഫെഫ്ക ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല.

പൃഥ്വിയുടെയും വിനീതിന്റെയും സിനിമയ്ക്ക് ഒരേ കഥ; ഫെഫ്ക പരിഹാരം കണ്ടില്ല, കേസ് കോടതിയിലേക്ക്

ഫെഫ്കയ്ക്ക് പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ കഴിയാത്ത സാഹചര്യത്തില്‍, വിനീത് ചിത്രത്തിന്റെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് പ്രദീപും കൂട്ടരും കോടതിയെ സമീപിയ്ക്കുകയാണ്. പകര്‍പ്പവകാശലംഘനം ആരോപിച്ച് അടുത്തയാഴ്ച തൊടുപുഴ മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കും.

പൃഥ്വിയുടെയും വിനീതിന്റെയും സിനിമയ്ക്ക് ഒരേ കഥ; ഫെഫ്ക പരിഹാരം കണ്ടില്ല, കേസ് കോടതിയിലേക്ക്

എന്നാല്‍ തന്റെ ചിത്രത്തിന് സജി തോമസിന്റെ ജീവിതകഥയുമായി യാതൊരു ബന്ധവുമില്ലെന്ന് തിരക്കഥാകൃത്ത് സന്തോഷം ഏച്ചിക്കാനം അറിയിച്ചു. തന്റെ നായകന് സജിതോമസിനെപ്പോലെ അംഗവൈകില്യമില്ല. സാധാരണക്കാരനായ നായകന്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്ന കൂട്ടത്തില്‍ വിമാനം നിര്‍മിക്കുന്നതാണ് കഥയെന്നും ഏച്ചിക്കാനം പറഞ്ഞു.

English summary
Prithviraj's Vimanam in a conflict

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam