»   »  പൃഥ്വിരാജിന്റെ വിമാനത്തിന് എന്ത് പറ്റി?

പൃഥ്വിരാജിന്റെ വിമാനത്തിന് എന്ത് പറ്റി?

Written By:
Subscribe to Filmibeat Malayalam

പൃഥ്വിരാജ് നായകനായെത്തുന്ന വിമാനം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് വൈകും എന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രം ഇപ്പോഴും തിരക്കഥ എഴുതുന്ന ഘട്ടത്തില്‍ തന്നെയാണെന്നാണ് വിവരം.

ജിജോ ആന്റണി സംവിധാനം ചെയ്ത ഡാര്‍വിന്റെ പരിണാമം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞാല്‍ ഉടന്‍ പൃഥ്വി വിമാനത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും എന്നായിരുന്നു നേരത്തെ വന്ന വാര്‍ത്തകള്‍. എന്നാല്‍ ഡാര്‍വിന്റെ പരിണാമം പൂര്‍ണമായപ്പോള്‍ പൃഥ്വി ജീത്തു ജോസഫിനൊപ്പം ഊഴം എന്ന ചിത്രത്തിലേക്ക് കടന്നു. നിലവില്‍ ഊഴം പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് പൃഥ്വി.

 prithviraj-vimanam-delayed

ഊഴം കഴിഞ്ഞാല്‍ ഉടന്‍ പൃഥ്വി ടിയാന്‍ എന്ന ചിത്രം ആരംഭിയ്ക്കും മുരളിഗോപി തിരക്കഥ എഴുതി കൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിയ്‌ക്കൊപ്പം തുല്യ കഥാപാത്രവുമായി ഇന്ദ്രജിത്തും ഉണ്ടാകും.

അത് കഴിഞ്ഞാല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ആര്‍ എസ് വിമലിന്റെ കര്‍ണനാണ് പൃഥ്വി ചെയ്യുന്നത്. ചിത്രത്തിന്റെ പ്രി-പൊഡക്ഷന്‍ ജോലികളെല്ലാം ആരംഭിച്ചു. 2016 അവസാനത്തോടെ ഷൂട്ടിങ് ആരംഭിയ്ക്കും.

2017 ല്‍ ബ്ലസിയുടെ ആടുജീവിതം ആരംഭിയ്ക്കും. ഈ ചിത്രം പൂര്‍ത്തിയാക്കാന്‍ പൃഥ്വിയുടെ കരിയറിലെ രണ്ട് വര്‍ഷം വേണ്ടിവരും എന്നും 2018 അവസാനം മാത്രമേ ചിത്രീകരണം പൂര്‍ത്തിയാകുകയുള്ളൂ എന്നും ബ്ലസി പറഞ്ഞിരുന്നു

പറഞ്ഞുവരുന്നത്, പ്രദീപ് നായര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന വിമാനം എന്ന ചിത്രം അടുത്തെങ്ങും ആരംഭിയ്ക്കുന്നതായി പരിപാടിയില്ല. സജി എന്ന തൊടുപുഴക്കാരന്റെ യഥാര്‍ത്ഥ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് വിമാനം.

English summary
Prithviraj starring upcoming biopic Vimanam, is reportedly delayed. If the reports are to be true, Prithviraj alloted dates for his other projects, as Vimanam is still under the scripting stage.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam