»   » 'ഒറ്റ പ്രാവശ്‌യമെങ്കിലും അവളും ഞാനും കൂടെ ഒരുമിച്ച് പറക്കും, എന്നിട്ടേ ചാകത്തൊള്ളു!' വിമാനം ടീസര്‍!

'ഒറ്റ പ്രാവശ്‌യമെങ്കിലും അവളും ഞാനും കൂടെ ഒരുമിച്ച് പറക്കും, എന്നിട്ടേ ചാകത്തൊള്ളു!' വിമാനം ടീസര്‍!

Posted By:
Subscribe to Filmibeat Malayalam

വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ശ്രദ്ധിക്കുന്ന യുവതാരമാണ് പൃഥ്വിരാജ്. നവാഗതനായ പ്രദീപ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഇത്തരത്തില്‍ വ്യത്യസ്തവുമായ ഒരു കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്.

നിവിന്‍ പോളി എടുക്കുന്നത് ഡബിള്‍ റിസ്‌ക്? റിച്ചി കന്നടയില്‍ ഫ്‌ളോപ്പായ ചിത്രത്തിന്റെ റീമേക്ക്...

മാനത്തെ കൊട്ടാരത്തിലെ ആദ്യ നായകന്‍ ദിലീപോ അബിയോ? സത്യം വെളിപ്പെടുത്തി തിരക്കഥാകൃത്ത്!

ജെസി ഡാനിയേല്‍, മൊയ്തീന്‍ എന്നീ കഥാപാത്രങ്ങള്‍ക്ക് ശേഷം ജീവിച്ചിരുന്ന യഥാര്‍ത്ഥ വ്യക്തിയായി പൃഥ്വിരാജ് വെളളിത്തിരയില്‍ എത്തുന്ന ചിത്രം കൂടെയാണ് വിമാനം. ക്രിസ്തുമസ് റിലീസായി തിയറ്ററിലെത്തുന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്.

യഥാര്‍ത്ഥ കഥ

ജന്മനാ മൂകനും ബധിരനുമായ സജി എന്ന മനുഷ്യന്‍ സ്വന്തമായി വിമാനം നിര്‍മിച്ച് പറത്തിയതിന്റെ കഥയാണ് വിമാനം. യഥാര്‍ത്ഥ സജി മൂകനും ബധിരനുമാണെങ്കിലും പൃഥ്വിരാജിന്റെ കഥാപാത്രത്തിന് സംസാരിക്കാന്‍ കഴിയും.

ഇച്ഛാശക്തി കൊണ്ട് നേടിയ വിജയം

ദാരിദ്ര്യം കാരണം സജിക്ക് ഏഴാം ക്ലാസില്‍ പഠനം അവസാനിപ്പിക്കേണ്ടി വന്നു. എന്നാല്‍ ജന്മനാ ഉള്ള പരിമിതികള്‍ക്കും പ്രതികൂലമായ ജീവിത സാഹചര്യങ്ങള്‍ക്കും മുന്നില്‍ തീവ്രമായ ഇച്ഛാശക്തി കൊണ്ട് സജി പിടിച്ചു നിന്നു. പൃഥ്വിരാജിന്റെ കരിയറിലെ വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളില്‍ ഒന്നാണിത്.

പൃഥ്വിരാജ് പുറത്ത് വിട്ടു

തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പൃഥ്വിരാജ് തന്നെയാണ് ടീസര്‍ പുറത്ത് വിട്ടത്. 48 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ആദം ജോണിന് ശേഷം തിയറ്ററിലെത്തുന്ന പൃഥ്വിരാജ് ചിത്രമാണ് വിമാനം.

കഥാപാത്രത്തിന് വേണ്ടി

വിമാനത്തിലെ കഥാപാത്രത്തിന് വേണ്ടി ശരീര ഭാരം പത്ത് കിലോയോളം പൃഥ്വരാജ് കുറച്ചിരുന്നു. പുതുമുഖ നടി ദുര്‍ഗ കൃഷ്ണയാണ് ചിത്രത്തിലെ നായിക. അലസിയര്‍, സുധീര്‍ കരമന, നെടുമുടി വേണു, ശാന്തി കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മിക്കുന്നത്.

വിവാദത്തോടെ തുടക്കം

പ്രഖ്യാപന വേളയില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് വിമാനം. വിനീത് ശ്രീനിവാസന്‍ നായകനായി എത്തിയ എബിയുടെ കഥയുമായി വിമാനത്തിന്റെ കഥയ്ക്ക് സമാനതയുണ്ടെന്ന് കാണിച്ച് കോടതിയിലെത്തിയിരുന്നു. എന്നാല്‍ കോടതിയുടെ അനുവാദത്തോടെ എബി റിലീസിനെത്തുകയായിരുന്നു.

ടീസര്‍ കാണം

വിമാനത്തിന്റെ ടീസര്‍ കാണാം.

English summary
Prithviraj's Vimanam first teaser released.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam