»   »  ഓഗസ്റ്റ് സിനിമാസില്‍ നിന്നും പൃഥ്വിരാജ് പടിയിറങ്ങി, ഇനി സ്വന്തം നിര്‍മ്മാണ കമ്പനിയിലേക്ക്

ഓഗസ്റ്റ് സിനിമാസില്‍ നിന്നും പൃഥ്വിരാജ് പടിയിറങ്ങി, ഇനി സ്വന്തം നിര്‍മ്മാണ കമ്പനിയിലേക്ക്

Posted By: Nihara
Subscribe to Filmibeat Malayalam

ഓഗസ്റ്റ് സിനിമാസില്‍ നിന്നും പൃഥ്വിരാജ് പിന്‍മാറി. ഫേസ്ബുക്കിലൂടെയാണ് പുതിയ തീരുമാനത്തെക്കുറിച്ച് താരം അറിയിച്ചിട്ടുള്ളത്. ആറു വര്‍ഷത്തോളം കമ്പനിയുമായി പ്രവര്‍ത്തിച്ചതിനു ശേഷമാണ് താരം നിര്‍മ്മാണ കമ്പനിയില്‍ നിന്നും പിന്‍മാറുന്നത്.

സീരിയലിനെ വെല്ലുന്ന ജീവിതകഥയുമായി പ്രിയനായിക, രശ്മി സോമന്‍ ഇപ്പോഴെവിടെയാണെന്നറിയുമോ ??

സന്തോഷ് ശിവന്‍, ഷാജി നടേശന്‍, തമിഴ് താരം എന്നിവരാണ് ഇനി കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലുള്ളത്. ശ്രദ്ധേയമായ നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ള സിനിമാ കമ്പനിയായ ഓഗസ്റ്റ് സിനിമാസില്‍ നിന്നും പിന്‍മാറുന്നുവെന്ന വാര്‍ത്ത പൃഥ്വിരാജ് ആരാധകരെ ഞെട്ടിച്ചിരുന്നു. എന്നാല്‍ പിന്നീടാണ് സ്വന്തമായി നിര്‍മ്മാണ കമ്പനി ആരംഭിക്കുന്നതിനാണ് ഓഗസ്റ്റില്‍ നിന്നും പിന്‍മാറിയതെന്ന് ആരാധകര്‍ക്ക് മനസ്സിലായത്.

സ്വന്തമായി നിര്‍മ്മാണ കമ്പനി തുടങ്ങുന്നു

സിനിമാ ജീവിതത്തില്‍ പുതിയൊരു ദിശയില്‍ യാത്ര തുടങ്ങാന്‍ സമയമായെന്നാണ് താരം ഫേസ് ബുക്കില്‍ കുറിച്ചിട്ടുള്ളത്. ഈ യാത്രയില്‍ ഇത്തരമൊരു കൂട്ടുകെട്ടിന്റെ ഭാഗമായി എത്രകാലം നില്‍ക്കാന്‍ കഴിയുമെന്ന് ഉറപ്പില്ലെന്നും പൃഥ്വിരാജ് കുറിച്ചിട്ടുണ്ട്.

ഓഗസ്റ്റ് സിനിമാസിനോട് വിട

എന്നെന്നും താലോലിക്കുന്ന ഒരുപിടി ഓര്‍മ്മകളും ഹൃദയം നിറയെ കൃതഞ്ജതയുമായി ഓഗസ്റ്റ് സിനിമാസിനോട് വിട പറയുകയാണ്. കമ്പനിയുടെ അഭ്യുദയകാംക്ഷികളില്‍ ഒരാളായി എന്നും താനുണ്ടാവുമെന്നും പൃഥ്വിരാജ് പറയുന്നു.

ഉറുമിയിലൂടെ തുടക്കം

ബിഗ് ബജറ്റ് ചിത്രമായ ഉറുമിയിലൂടെയാണ് ഓഗസ്റ്റ് സിനിമാസ് നിര്‍മ്മാണത്തിലേക്ക് കടന്നത്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നായകനായെത്തിയത് പൃഥ്വിരാജ് തന്നെയായിരുന്നു. അതിഥി വേഷത്തില്‍ ആര്യയും ചിത്രത്തിലുണ്ടായിരുന്നു. 2011 ലാണ് ചിത്രം പുറത്തിറങ്ങിയത്.

സംസ്ഥാന അവാര്‍ഡ് നേടിയ ഇന്ത്യന്‍ റുപ്പി

സംസ്ഥാന അവാര്‍ഡ് നേടിയ ചിത്രമായ ഇന്ത്യന്‍ റുപ്പിയായിരുന്നു ഓഗസ്റ്റ് സിനിമാസിന്റെ രണ്ടാമത്തെ ചിത്രം. ബോക്‌സോഫീസില്‍ മികച്ച കലക്ഷന്‍ നേടിയ ചിത്രം കൂടിയായിരുന്നു ഇത്.

മറ്റു ചിത്രങ്ങള്‍

മമ്മൂട്ടി രഞ്ജിത്ത് ചിത്രമായ കടല്‍ കടന്നൊരു മാത്തുക്കുട്ടി, സപത്മശ്രീ തസ്‌കര, ഡബിള്‍ ബാരല്‍, ഡാര്‍വിന്റെ പരിണാമം, അനുരാഗ കരിക്കിന്‍വെള്ളം, ദി ഗ്രേറ്റ് ഫാദര്‍ തുടങ്ങിയ ചിത്രങ്ങളും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പുറത്തിറങ്ങിയതാണ്.

സ്വന്തമായി നിര്‍മ്മാണ കമ്പനി തുടങ്ങുന്നു

സ്വന്തമായി നിര്‍മ്മാണ കമ്പനി തുടങ്ങുന്നതിന് മുന്നോടിയായാണ് പൃത്വി ഓഗസ്റ്റ് സിനിമാസില്‍ നിന്നും പിന്‍വാങ്ങിയത്. ജേഷ്ഠ്യന്‍ ഇന്ദ്രജിത്തുമായി ചേര്‍ന്നാണ് പുതിയ കമ്പനി ആരംഭിക്കുന്നതെന്ന് സൂചനയുണ്ട്.

English summary
August cinema, the production house owned by Prithviraj Sukumaran, Shaji Nadeshan, Arya and Santhosh Sivan, has distributed many good films. now one of its partner bids sdieu to the six year long partnership, and the young star revealed it via his Facebook.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam