»   » മമ്മൂട്ടിയുടേതല്ല, പൃഥ്വിരാജിന്റേതാണ് ആ ഡ്രൈവിങ് ലൈസന്‍സ്!!

മമ്മൂട്ടിയുടേതല്ല, പൃഥ്വിരാജിന്റേതാണ് ആ ഡ്രൈവിങ് ലൈസന്‍സ്!!

Written By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയെ നായകനാക്കി ജീന്‍ പോള്‍ ലാല്‍ ഡ്രൈവിങ് ലൈസന്‍സ് എന്ന ഒരു ചിത്രമൊരുക്കുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ചില കാരണത്താല്‍ ജീന്‍ പോള്‍ ആ ചിത്രം ഉപേക്ഷിച്ചു.

പൃഥ്വിരാജ് കൈവിട്ട് മൂന്ന് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍; ഫഹദിനും ഉണ്ണിയ്ക്കും അത് ഭാഗ്യമായി!!


ഇപ്പോഴിതാ ജീന്‍ പോളിന്റെ അച്ഛനും നടനും സംവിധായകനുമൊക്കെയായ ലാല്‍ ഇതേ പേരില്‍ ഒരു സിനിമയുമായി എത്തുന്നു. നായകന്‍ മമ്മൂട്ടിയല്ല, പൃഥ്വിരാജാണ്!!. ജീന്‍ പോള്‍ പ്രഖ്യാപിച്ച ഡ്രൈവിങ് ലൈസന്‍സുമായി ലാലിന്റെ ഡ്രൈവിങ് ലൈസന്‍സിന് യാതൊരു ബന്ധവും ഇല്ലെന്നാണ് അറിയുന്നത്.


prithviraj-

ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം മറ്റൊരു പ്രധാന കഥാപാത്രമായി ശ്രീനിവാസനും എത്തും. രണ്ട് പേര്‍ക്കും തുല്യപ്രാധാന്യമാണ് ചിത്രത്തിലെന്നാണ് അറിയുന്നത്. നേരത്തെ സെല്ലുലോയിഡ് എന്ന ചിത്രത്തിന് വേണ്ടി പൃഥ്വിയും ശ്രീനിവാസനും ഒന്നിച്ചിട്ടുണ്ട്.


തിരക്കഥാകൃത്തും അനാര്‍ക്കലിയുടെ സംവിധായകനുമായ സച്ചിയാണ് ലാല്‍-ശ്രീനിവാസന്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പിറക്കുന്ന ഡ്രൈവിങ് ലൈസന്‍സിന് തിരക്കഥ എഴുതുന്നത്. പൃഥ്വിരാജ് - ശ്രീനിവാസന്‍ കെമിസ്ട്രിയെ പരമാവധി ഉപയോഗപ്പെടുത്തുന്ന ചിത്രമായിരിക്കുമിതെന്ന് സച്ചി പറയുന്നു. നിലവില്‍ ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കിലാണ് ലാല്‍. അത് പൂര്‍ത്തിയായാല്‍ ഡ്രൈവിങ് ലൈസന്‍സിലേക്ക് കടക്കും

English summary
Prithviraj, the young talent, is all set to team up with the senior actor-writer Sreenivasan. Reportedly, actor-director Lal's upcoming venture Driving License will have Prithviraj and Sreenivasan in the lead roles.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam