»   » നിവിന്‍ പോളിയ്ക്ക് ശേഷം പൃഥ്വിയ്ക്കും...മൂന്ന് പ്രേമം

നിവിന്‍ പോളിയ്ക്ക് ശേഷം പൃഥ്വിയ്ക്കും...മൂന്ന് പ്രേമം

Posted By:
Subscribe to Filmibeat Malayalam

പ്രേമം എന്ന ചിത്രത്തിലെ നിവിന്‍ പോളി (ജോര്‍ജ്ജ്) യുടെ മൂന്ന് പ്രേമം മലയാളികള്‍ നന്നായി ആസ്വദിച്ചു. നിവിന്‍ പോളിയ്ക്ക് ശേഷം ഇതാ പൃഥ്വി രാജും മൂന്ന് പ്രേമവുമായി എത്തുന്നു. ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്യുന്ന പുതിയെ ചിത്രത്തിലാണ് പൃഥ്വി മൂന്ന് പേരെ പ്രണയിക്കുന്നത്.

ചിത്രമൊരു ഇമോഷണല്‍ ത്രില്ലറാണെന്ന് സംവിധായകന്‍ പറയുന്നു. അതേ സമയം ഹാസ്യത്തിനും പ്രധാന്യം നല്‍കുന്നുണ്ട്. പൃഥ്വി ആവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന്റെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങളിലൂടെയാണത്രെ സിനിമ മുന്നോട്ട് പോകുന്നത്.

prithviraj

ചിത്രത്തില്‍ ഒരു വിദ്യാര്‍ത്ഥിയായും പിന്നീട് ഒരുപാട് ജോലികള്‍ പരീക്ഷിക്കുന്ന ചെറുപ്പക്കാരനായും പൃഥ്വി എത്തും. ഇതിനിടയിലെ മൂന്ന് പ്രണയം. ഏതാനും മാസങ്ങള്‍ക്കകം ചിത്രത്തിന്റെ ഷൂട്ടിങ് ദുബായില്‍ ആരംഭിയ്ക്കുമെന്നും സംവിധായകന്‍ അറിയിച്ചു. കൊടൈക്കനാലും എറണാകുളവുമാണ് മറ്റ് രണ്ട് പ്രധാന ലൊക്കേഷനുകള്‍.

ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെയോ സാങ്കേതിക പ്രവര്‍ത്തകരെയോ തീരുമാനിച്ചിട്ടില്ല. കുഞ്ചാക്കോ ബോബനെ നായകനാക്കി ഗോഡ് ഫോര്‍ സെയില്‍ എന്ന ചിത്രമാണ് ബാബു ജനാര്‍ദ്ദനന്‍ ഒടുവില്‍ സംവിധാനം ചെയ്ത്.

English summary
Going by his choice of the next script, it is clear that he is all set to put on the clothes of a common man. Prithviraj has apparently given the nod to be part of a triangular love story to be directed and scripted by filmmaker Babu Janardhanan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam