»   » തോക്ക് ചൂണ്ടി കലിപ്പ് ലുക്കില്‍ ആദം ജോണ്‍, പൃഥ്വിരാജ്, ഭാവന ടീമിന്‍റെ ആദം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

തോക്ക് ചൂണ്ടി കലിപ്പ് ലുക്കില്‍ ആദം ജോണ്‍, പൃഥ്വിരാജ്, ഭാവന ടീമിന്‍റെ ആദം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

Posted By: Nihara
Subscribe to Filmibeat Malayalam

ദീര്‍ഘ നാളത്തെ ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജും ഭാവനയും ഒരുമിച്ച് അഭിനയിക്കുന്നു. നവാഗതനായ ജിനു എബ്രഹാം സംവിധാനം ചെയ്യുന്ന സിനിമയിലാണ് ഈ താരജോഡികള്‍ വീണ്ടും ഒരുമിക്കുന്നത്. എന്നാല്‍ ചിത്രത്തില്‍ പൃഥ്വിയുടെ നായികയായിട്ടല്ല ഭാവന വേഷമിടുന്നത്. ബോളിവുഡ് താരമായ മിഷ്തി ചക്രവര്‍ത്തിയാണ് പൃഥ്വി രാജിന്റെ നായിക. തോക്ക് ചൂണ്ടി കലിപ്പ് ലുക്കില്‍ നില്‍ക്കുന്ന ആദം ജോണിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

നായിക കഥാപാത്രത്തിന്റെ അതേ പ്രാധാന്യമുള്ള വേഷമാണ് ഭാനവയും ചെയ്യുന്നത്. തുല്യ പ്രാധാന്യമുള്ള രണ്ട് വനിതാ കഥാപാത്രങ്ങളാണ് സിനിമയിലുള്ളതെന്ന് സംവിധായകന്‍ നേരത്തെ അറിയിച്ചിരുന്നു. ഇവരെക്കൂടാതെ സിദ്ദിഖ്, ജയ മേനോന്‍, രാഹുല്‍ മാധവ്, നരേന്‍, ബേബി ആബിദ ഹുസൈന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.

തോക്ക് ചൂണ്ടി നില്‍ക്കുന്ന ആദം ജോണ്‍

പിതാവിന്റെ മരണശേഷം കുടുംബ ബിസിനസും സ്വത്തും നോക്കി നടത്തുന്ന ആദമായാണ് പൃഥ്വിരാജ് വേഷമിടുന്നത്. അപ്രതീക്ഷിതമായാണ് ആദമിന്‍റെ ജീവിതം മാറി മറിയുന്നത്.

ആദ്യ ഷെഡ്യൂള്‍ കേരളത്തില്‍

ആദത്തിന്റെ ആദ്യ ഷെഡ്യൂള്‍ കേരളത്തിലാണ്. കൊച്ചിയില്‍ ഇതിനോടകം തന്നെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയക്കിയ ചിത്രത്തിന്‍റെ അടുത്ത ഷെഡ്യൂളിനായി താരങ്ങളും അണിയറ പ്രവര്‍ത്തകരും സ്‌കോഡ്‌ലന്റിലേക്ക് പോകുമെന്നാണ് അറിയിച്ചിട്ടുള്ളത്.

ഭാവനയും പൃഥ്വിരാജും വീണ്ടും

സ്വപ്‌നക്കൂടിലാണ് ഇരുവരും ആദ്യമായി അഭിനയിച്ചത്. എന്നാല്‍ പൃഥ്വിരാജിന്റെ നായികയായി അഭിനയിച്ച ആദ്യ ചിത്രം ജയരാജിന്റെ ദൈവനാമത്തില്‍ ആണ്. പിന്നീട് ലോലിപോപ്പിലും ഇരുവരും ഒന്നിച്ചു.

റോബിന്‍ഹുഡ് ടീം വീണ്ടും

വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിങ്ങ് തീയതി ഇതുവരെ അനൗണ്‍സ് ചെയ്തിട്ടില്ല.റോബിന്‍ഹുഡ് ടീം വീണ്ടും

English summary
The official first look poster of Prithviraj’s upcoming movie Adam Joan was released today. The movie marks the directorial debut of scenarist Jinu Abraham. The first look poster comes with a tagline “They took her away, now he will take them down.” The tagline gives an indication that the movie will be a revenge thriller.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam