»   » 50 കോടി ലക്ഷ്യമാക്കി യങ് സൂപ്പര്‍ സ്റ്റാറിന്‍റെ 'എസ്ര', 26 ദിവസത്തെ ആഗോള കളക്ഷന്‍ ഇങ്ങനെയാണ് !!

50 കോടി ലക്ഷ്യമാക്കി യങ് സൂപ്പര്‍ സ്റ്റാറിന്‍റെ 'എസ്ര', 26 ദിവസത്തെ ആഗോള കളക്ഷന്‍ ഇങ്ങനെയാണ് !!

Posted By: Nihara
Subscribe to Filmibeat Malayalam

പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിങ്ങ് ബോക്‌സോഫീസ് കളക്ഷനുമായി എസ്ര. 125 തിയേറ്ററുകളിലായി റിലീസ് ചെയ്ത ചിത്രത്തിന്റെ ആദ്യദിന് കളക്ഷനായി 2.65 ലക്ഷം നേടി. മുന്‍പ് റിലീസ് ചെയ്ത ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച കളക്ഷനാണ് ചിത്രം നേടിയിട്ടുള്ളത്. കേരളത്തിനു പുറത്തും നൂറോളം കേന്ദ്രങ്ങളിലായി ചിത്രം റിലീസ് ചെയ്തിരുന്നു.

2015 ല്‍ എന്ന് നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി, അനാര്‍ക്കലി സിനിമകളിലൂടെ ഹാട്രിക് വിജയവും മൊയ്തീനിലൂടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന വിജയവും പൃഥ്വിരാജ് സ്വന്തമാക്കിയിരുന്നു. ചിത്രം 23 ദിവസം പിന്നിട്ടപ്പോള്‍ കേരളത്തില്‍ നിന്ന് മാത്രമായി 28 കോടി 33 ലക്ഷം രൂപ നേടി. വിദേശത്തെ കണക്കുകള്‍ കൂടി കൂട്ടുന്പോള്‍ 40 കോടി 86 ലക്ഷം രൂപ നേടിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

50 കേടി ക്ലബിലെത്തുന്ന രണ്ടാമത്തെ ചിത്രം

ചിത്രം 23 ദിവസം പിന്നിട്ടപ്പോള്‍ കേരളത്തില്‍ നിന്ന് മാത്രമായി ഗ്രോസ് കളക്ഷനായി 28 കോടി 33 ലക്ഷം രൂപാ നേടി. 26 ദിവസം പിന്നിട്ടപ്പോള്‍ കേരളത്തിലും പുറത്തും വിദേശത്തുമുള്ള റിലീസ് കേന്ദ്രങ്ങളില്‍ നിന്നായി ചിത്രം 40 കോടി 86 ലക്ഷം രൂപാ നേടിയതായി നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. അമ്പത് കോടി ക്ലബ്ബില്‍ എത്തുന്ന പൃഥ്വിരാജിന്റെ രണ്ടാമത്തെ ചിത്രമായി എസ്ര മാറുമെന്നാണ് സൂചനകള്‍.

മൊയ്തീനെ കടത്തിവെട്ടുമോ??

2015 ല്‍ പുറത്തിറങ്ങയ എന്ന് നിന്‍റെ മൊയ്തീന്‍ നേടിയ ബോക്സോഫീസ് കളക്ഷനെ കടത്തിവെട്ടുമോയെന്നറിയാനുള്ള ആകംക്ഷയിലാണ് പൃഥ്വിരാജ് ആരാധകര്‍. എന്ന് നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി, അനാര്‍ക്കലി എന്നീ സിനിമകളിലൂടെ ഹാട്രിക് വിജയവും എന്ന് നിന്റെ മൊയ്തീനിലൂടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന വിജയവും പൃഥ്വിരാജ് സ്വന്തമാക്കിയിരുന്നു. ഇതിന് ശേഷം പൃഥ്വിരാജ് ചിത്രം നേടുന്ന മികച്ച വിജയമാണ് എസ്രയുടേത്.

ആദ്യ നാലില്‍ ഇടം പിടിച്ചു

മലയാളത്തിലെ മികച്ച ഓപ്പണിങ്ങ് കളക്ഷന്‍ നേടിയ സിനിമകളില്‍ ആദ്യ നാലില്‍ എസ്രയും ഇടം പിടിക്കും. പുലിമുരുകന്‍, ജോമോന്റെ സുവിശേഷങ്ങള്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ സിനിമകള്‍ക്ക് പിറകെ നാലാമതായാണ് എസ്രയുടെ സ്ഥാനം.

ഹൊറര്‍ ചിത്രത്തെ സ്വീകരിച്ചു

ഹൊറര്‍ ത്രില്ലറാണ് എസ്ര. ചിത്രം അനൗണ്‍സ് ചെയ്തതു മുതല്‍ പല സസ്‌പെന്‍സുകളും മാറ്റി വെച്ചിരുന്നു. അതിനാല്‍ത്തന്നെ ചിത്രത്തിന് വന്‍സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നും മികച്ച പ്രതികരണം

കൊച്ചിയിലെ അഞ്ച് മള്‍ട്ടിപ്‌ളെക്‌സുകളിലെ ആദ്യദിന കളക്ഷനില്‍ ഈ വര്‍ഷത്തെ മികച്ച ഓപ്പണിംഗും എസ്രയ്ക്കാണ്. 17 ലക്ഷത്തിന് മുകളിലാണ് മള്‍ട്ടിപ്‌ളെക്‌സുകളില്‍ നിന്ന് ചിത്രത്തിന് ഗ്രോസ് നേടിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

English summary
Ezra box office collection report after 26 days of release.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam