»   » പൃഥ്വിരാജ് നായകനായ മൈ സ്‌റ്റോറിയുടെ രണ്ടാമത്തെ ഷെഡ്യൂള്‍ മെയ്യില്‍ തുടങ്ങും

പൃഥ്വിരാജ് നായകനായ മൈ സ്‌റ്റോറിയുടെ രണ്ടാമത്തെ ഷെഡ്യൂള്‍ മെയ്യില്‍ തുടങ്ങും

Posted By:
Subscribe to Filmibeat Malayalam

പൃഥ്വിരാജും പാര്‍വതിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന മൈ സ്‌റ്റോറിയുടെ ആദ്യ ഷെഡ്യൂള്‍ പോര്‍ച്ചുഗലില്‍ പൂര്‍ത്തിയായി. മെയില്‍ ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂള്‍ തുടങ്ങാന്‍ ആലോചിക്കുന്നുണ്ട് എന്നാണ് പുതിയ വിവരം. വിവരമനുസരിച്ച് രണ്ടാമത്തെ ഷെഡ്യൂളും ഷൂട്ട് ചെയ്യുന്നത് പോര്‍ച്ചുഗലില്‍ തന്നെയായിരിക്കും. മുന്‍പ് കാലാവസ്ഥാ വ്യതിയാനം കാരണം ഷൂട്ടിംഗ് നിര്‍ത്തിവച്ചതായിരുന്നു.

prithvirajsmystory

ചിത്രം സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായിക റോഷ്‌നി ദിനകര്‍ ആണ്. സ്‌ക്രിപ്റ്റ് എഴുതിയിരിക്കുന്നത് ശങ്കര്‍ രാമകൃഷ്ണന്‍. പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. ജയ് എന്ന യുവാവിന്റെ റോളാണ് പൃഥ്വിരാജ് ചെയ്യുന്നത്, പാര്‍വതി താരയും. ജയുടേയും പാര്‍വതിയുടേയും ജീവിതത്തിലെ രണ്ടു ഘട്ടമാണ് ചിത്രത്തിന്റെ കഥ.

ജിനു എബ്രഹാം സംവിധാനം ചെയ്യുന്ന ആദം ജോണ്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് ഇപ്പോള്‍ പൃഥ്വിരാജ്. വിമാനം എന്ന മറ്റൊരു ചിത്രം കൂടി ഷൂട്ട് ചെയ്യാനുണ്ട്.

English summary
directorial debut of Roshni Dinaker with Prithviraj and Parvathy
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam