»   » പ്രണയദിനത്തില്‍ കാണാന്‍ പറ്റിയ ചിത്രമേത്??? 'എസ്ര' തന്നെ!!! കാരണം വെളിപ്പെടുത്തി പൃഥ്വിരാജ്

പ്രണയദിനത്തില്‍ കാണാന്‍ പറ്റിയ ചിത്രമേത്??? 'എസ്ര' തന്നെ!!! കാരണം വെളിപ്പെടുത്തി പൃഥ്വിരാജ്

Posted By:
Subscribe to Filmibeat Malayalam

പ്രണയദിനത്തില്‍ തന്റെ പ്രണയഭാജനവുമൊത്ത് ഒരു പ്രണയ ചിത്രം കാണാനായിരിക്കും കൊതിക്കുക. എന്നാല്‍ നിര്‍ഭാഗ്യമെന്ന് പറയട്ടെ ഇക്കുറി മലയാളത്തില്‍ ഒരു പ്രണയ ചിത്രം പോലും റിലീസായിട്ടില്ല. അതുകൊണ്ട് തന്നെ പ്രണയ ദിനത്തില്‍ ഏത് ചിത്ര കാണണം എന്ന ആശയക്കുഴപ്പത്തിലാണ് കമിതാക്കള്‍. എന്നാല്‍ പൃഥ്വിരാജിന്റെ കയ്യില്‍ ഇവര്‍ക്കുള്ള മറുപടിയുണ്ട്.

ആര്‍ക്കും പെട്ടന്ന് അംഗീകരിക്കാന്‍ കഴിയാത്ത ഒരു ഉത്തരമാണ് പൃഥ്വിരാജിന്റെ കയ്യിലുള്ളത്. മറ്റൊന്നുമല്ല, ഈ പ്രണയ ദിനത്തില്‍ 'എസ്ര' കാണണം എന്നാണ് പൃഥ്വിരാജിന്റെ നിര്‍ദേശം. സ്വന്തം ചിത്രത്തിനുള്ള വെറും പ്രമോഷന്‍ മാത്രമായി ഇതിനെ കാണെണ്ട. എന്തുകൊണ്ട് എസ്ര കാണണം എന്ന വിശദീകരണവും പൃഥ്വി നല്‍കുന്നുണ്ട്. ആ വിശദീകരണം കേട്ടാല്‍ പ്രണിയിനികള്‍ തിയറ്ററിലേക്ക് കുതിക്കും എന്നതില്‍ സംശയം വേണ്ട. തന്റെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം പൃഥ്വി വ്യക്തമാക്കിയത്.

പ്രണയവും ഹൊറര്‍ ചിത്രവും തമ്മിലെന്ത് ബന്ധമെന്ന് ആര്‍ക്കും തോന്നുക സ്വാഭാവികമാണ്. പ്രണയവും പ്രണയ നഷ്ടവും പ്രമേയമായി വരുന്ന സാധാരണ ഹൊറര്‍ ചിത്രങ്ങളുമായി ഇതിനെ ബന്ധിപ്പിച്ചാല്‍ എസ്ര അവിടെയും ഒരു അപവാദമാണ്. മലയാളികള്‍ ഇതുവരെ അനുഭവിക്കാത്ത ഒരു ഹൊറര്‍ അനുഭവം തന്നെയാണ് എസ്ര.

ഈ പ്രണയദിനത്തില്‍ നിങ്ങള്‍ എസ്ര കാണാന്‍ പോകണമെന്നാണ് പൃഥ്വിയുടെ നിര്‍ദേശം. പൃഥ്വി അതിന് കാണുന്ന പ്രധാന നേട്ടം പ്രണയിനി നിങ്ങളെ ശക്തമായി കെട്ടിപ്പിടിക്കും എന്നതാണ്. കാമുകിയുടെ ഒരു ആലിംഗനം ഈ പ്രണയദിനത്തില്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഈ ചിത്രം കാണാമെന്ന് ചുരുക്കും.

കമിതാക്കളെ എസ്ര കാണാന്‍ ക്ഷണിക്കുന്നുണ്ടെങ്കിലും ചിത്രം പേടിപ്പിക്കുമെന്ന കാര്യത്തില്‍ പൃഥ്വിക്ക് തെല്ലും സംശയമില്ല. പ്രണയിനിയും ഭയം നിങ്ങള്‍ക്ക് ആലിംഗനത്തിന് ഇടം നല്‍കുമെന്നാണ് പൃഥ്വിയുടെ ന്യായം. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം പോസ്റ്റ് വൈറലാകുകയും ചെയ്തു.

പൃഥ്വിയുടെ പോസ്റ്റ് കമിതാക്കള്‍ ഏറ്റെടുത്താല്‍ തിയറ്ററില്‍ തിരക്ക് വര്‍ദ്ധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. റിലീസിന് മുമ്പേ ചിത്രം നൂറ് തവണ കണ്ടു എന്ന പൃഥ്വിരാജിന്റെ പരാമര്‍ശം ഏറെ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇടയാക്കിയിരുന്നു.

എസ്ര കാണാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

English summary
Prithviraj suggest lovers to watc ezra this valentines day. He post this in his facebook page with Ezra's poster.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam